ബിഗ് ബോസ് അഞഅചാം സീസണിൽ ഇത്ര ദിവസത്തിനിടെ മത്സരാര്ത്ഥികളിൽ പലരുടേയും യഥാർഥ മുഖം പ്രേക്ഷകർ മനസിലാക്കി തുടങ്ങിയിരിക്കുകയാണ്.ഗെയിം ടാക്ടിക്‌സും സ്ട്രാറ്റർജിയും മനസിലാക്കിയാണ് പ്രേക്ഷകരും ഇപ്പോൾ മത്സരം കാണുന്നത്.
ഇതിനിടെ മത്സരാർഥികൾ പലരും തങ്ങളുടെ ജീവിതത്തലുണ്ടായ കടുത്ത അനുഭവങ്ങളും തരണം ചെയ്ത പ്രതിസന്ധികളുമെല്ലാം തുറന്നുപറഞ്ഞിരുന്നു. ഇവരുടെ വാക്കുകളെല്ലാം മറ്റുള്ളവർക്ക് പ്രചോദനവുമായിരുന്നു.
ഇപ്പോഴിതാ മത്സരാർഥിയായ മനീഷ ആഞ്ജലീനയോട് തുറന്നുപറഞ്ഞ ചില അനുഭവങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കെയാണ് മനീഷ ആഞ്ജലീനയുടെ പെരുമാറ്റത്തിൽ തനിക്ക് ഉണ്ടായ മാനസിക അകൽച്ചയെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതിനിടെയാണ് അവർ തന്റെ ട്രോമ വെളിപ്പെടുത്തിയത്. ചേച്ചി എനിക്ക് എന്റെ ചെറുപ്പത്തിലുണ്ടായ ട്രോമയാണ് എന്ന് അഞ്ജലീന പറഞ്ഞപ്പോൾ, ഞാനും ജീവിതത്തിൽ ട്രോമ അനുഭവിച്ചിട്ടുള്ള ആളാണ്. എന്ന് കരുതി നിന്നെ പോലെ പറഞ്ഞ് നടക്കുന്നില്ലെന്നായിരുന്നു മനീഷയുടെ മറുപടി.
‘പത്ത് നാൽപത് വയസ്സ് ആയി എനിക്ക്. നിനക്കിപ്പോൾ പത്ത് ഇരുപത് വയസ്സ് ആയതല്ലേയുള്ളൂ. ജീവിതത്തിൽ പലതും സഹിച്ചിട്ട് തന്നെയാണ് ഞാൻ ഇവിടെ വരെ വന്ന് നിൽക്കുന്നത്. ഒറ്റപ്പെടലും അവഗണനയും എല്ലാം ഞാനും സഹിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ ഈ സമൂഹത്തിന്റെ മുന്നിൽ ഞാൻ കുറ്റക്കാരിയായി, എന്നെ പ്രോസ്റ്റിറ്റിയൂട്ട് എന്ന് വരെ വിളിച്ചിട്ടുണ്ട്. അതിനോടൊക്കെ ഒറ്റയ്ക്ക് പൊരുതി വന്നതാണ്. ആ എനിക്കും പറയാനുണ്ട് ട്രോമ’- എന്നാണ് മനീഷ പറയുന്നത്. ഇതോടെ ഏയ്ഞലീന് പോലും ഒന്നും മിണ്ടാനാകുന്നുണ്ടായിരുന്നില്ല.
താൻ ആരുടെ അടുത്തും അഭിനയിക്കില്ലെന്നും അങ്ങനെ് ആരുടെ അടുത്തും അഭിനയിച്ച് ജീവിക്കേണ്ട കാര്യമില്ലെന്നും മനീഷ പറയുന്നു. തനിക്ക് ഇഷ്ടമല്ല എങ്കിൽ ഇഷ്ടമില്ല എന്ന് തന്നെ പറയും. ഉള്ളിലൊന്ന് വച്ച് പുറത്ത് വേറെ തരത്തിൽ ജീവിക്കാൻ തനിക്ക് അറിയില്ല. ഉൾക്കൊള്ളാൻ പറ്റാത്തത് ഒരു തരത്തിലും താൻ ഉൾക്കൊള്ളില്ല. പൊന്നേ ചക്കരേ എന്ന് വിളിച്ച് പോകില്ലെന്നും മനീഷ വ്യക്തമാക്കുന്നു.
തനിക്ക് നിന്നോട് വഴക്കിടുമ്പോൾ അപ്പോൾ തോന്നുന്ന ദേഷ്യം കഴിഞ്ഞാൽ തന്റെ മനസ്സിൽ ഒന്നും ഉണ്ടാവാറില്ല. എന്നാൽ ഇന്നലെ നീ എന്നോട് പറഞ്ഞ വാക്കുകൾ മറക്കാൻ ആകില്ല എന്നും മനീഷ ഏയ്ഞ്ചലീനയോട് പറയുന്നുണ്ട്.
മനീഷ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് മുൻപും വെളിപ്പെടുത്തിയിട്ടുള്ളതാണ്. പ്രണയിച്ചാണ് വിവാഹിതരായതെങ്കിലും കുടുംബജീവിതത്തിൽ തുടക്കം മുതലേ പ്രശ്നങ്ങളായിരുന്നെന്നാണ് മനീഷ പറഞ്ഞിരുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ കൂടിയതോടെ വേർപിരിയാനായി തീരുമാനിക്കുകയായിരുന്നു. ദാമ്പത്യജീവിതം അവസാനിപ്പിച്ചെങ്കിലും മക്കളുടെ അച്ഛനും അമ്മയുമായി സന്തോഷത്തോടെ കഴിഞ്ഞു വരികയാണ് തങ്ങളെന്നും മനീഷ വെളിപ്പെടുത്തിയിരുന്നു.
വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ തന്നെ വിവാഹം കഴിക്കാനും ഏറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. വിവാഹത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവരും എതിർത്തിരുന്നു. വിവാഹം ചെയ്യാൻ പോവുന്നയാൾക്ക് നിന്നെ നോക്കാനുള്ള പാങ്ങുണ്ടോയെന്നറിയണം, അത് ഒരു അച്ഛന്റെ കടമയാണ്, അതാണ് അച്ഛൻ പറഞ്ഞതെന്നും മനീഷ പറഞ്ഞിരുന്നു.00 പിന്നീട് വിവാഹം പള്ളിയിൽ വച്ച് നടത്തണം എന്ന് പറഞ്ഞുകൊണ്ട് ഭർത്താവിന്റ വീട്ടുകാർ പ്രശ്‌നം ഉണ്ടാക്കിയിരുന്നെന്നും മനീഷ വ്യക്തമാക്കി.