‘ഏറ്റവും സന്തോഷമുള്ള നാൽപതുകൾ ഇവിടെ തുടങ്ങുന്നു’;അമ്മയുടെ ഓഫീസിൽ ലാലേട്ടനും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് രചന

238

തൃശ്ശൂർ ഭാഷയിലെ സംസാരശൈലി കൊണ്ട് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രചന നാരായണൻകുട്ടി. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രത്തിലൂടെയാണ് രചന നാരായണൻകുട്ടി ഏറെ സുപരിചിതയാണ്. നടിയായും അവതാരകയായും രചന നാരായണൻകുട്ടി സജീവമാണ്.

തൃശ്ശൂർ സ്വദേശികളായ നാരായണൻ കുട്ടിയുടേയും നാരായണിടേയും മകളായാണ് താരത്തിന്റെ ജനനം. വിദ്യാർത്ഥിയായിരുന്ന സമയത്ത് നാലാം ക്ലാസുമുതൽ പത്താംക്ലാസുവരെ തൃശ്ശൂർ ജില്ലയിലെ കലാതിലകമായിരുന്നു. കലോത്സവങ്ങളിൽ ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും താരം മാറിയിരുന്നു.

Advertisements

തൃശൂരിലെ മാനേജ്മെന്റ് സ്‌കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന രചന പിന്നീട് മിനിസ്‌ക്രീനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മുമ്പ് റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമായിരുന്നു ലക്കി സ്റ്റാർ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ രചന താരമായി മാറുകയായിരുന്നു. ഇപ്പോൾ താരം താര സംഘടനയായ അമ്മയുടെ ഭാരവാഹിയുമാണ്.

ALSO READ- നാൽപത് വയസ്സ് ആയി എനിക്ക്; ചെയ്യാത്ത തെറ്റിന് കുറ്റക്കാരിയായി, പ്രോസ്റ്റിറ്റിയൂട്ട് എന്ന് വരെ വിളിച്ചവരുണ്ട്; ട്രോമ പറഞ്ഞ് നടക്കുന്നില്ല എന്നേയുള്ളൂ: മനീഷ

സിനിമാ സംഘടനയുടെ സജീവ പ്രവർത്തകയായ രടനയുടെ പിറന്നാളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. താരസംഘടനയിലെ ഭാരവാഹികൾ വലിയ ാഘോഷമാക്കുകയായിരുന്നു രചനയുടെ പിറന്നാൾ. അപ്രതീക്ഷിതമായി ചേർന്ന യോഗത്തിന് ഇടയിലാണ് രചനയുടെ പിറന്നാൾ ആഘോഷമാക്കിയത്.


എഎംഎംഎയുടെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു രചനയുടെ പിറന്നാൾ ആഘോഷം. ജന്മദിനം ദിവസങ്ങൾക്ക് മുൻപ് കഴിഞ്ഞതാണ്. നക്ഷത്ര പ്രകാരം ഉള്ള പിറന്നാൾ ആഘോഷമാണ് താരസംഘടനയുടെ ഓഫീസിൽ വച്ച് നടന്നതെന്നാണ് താരം വ്യക്തമാക്കിയത്. മറ്റ് ഭാരവാഹികളായ മോഹൻലാൽ, ഇടവേള ബാബു, ബാബുരാജ്, സുധീർ കരമന, സിദ്ദിഖ്, ശ്വേത മേനോൻ തുടങ്ങിയവർ ആഘോഷത്തിന്റെ ഭാഗമായി.

ALSO READ- ‘നല്ല തൊലിക്കട്ടി വേണം ബിഗ് ബോസിൽ പോകാൻ; അവിടെ പോയാൽ ഞങ്ങളെ അവർ പിരിക്കും; അത്ര ഗഡ്‌സ് ഞങ്ങൾക്കില്ല’; ജീവയും അപർണയും

‘അങ്ങിനെയാണ് ഞങ്ങൾ എന്റെ പിറന്നാൾ ആഘോഷിച്ചത്. സ്നേഹത്തിനും പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി ലാലേട്ടാ. പ്രിയപ്പെട്ട സിദ്ധിഖ് ഇക്കയ്ക്കും ബാബു ചേട്ടന്മാർക്കും (ഇടവേള ബാബു, ബാബു രാജ്) സുധീറേട്ടനും ശ്വേത ചേച്ചിയ്ക്കും നന്ദി. ഏറ്റവും സന്തോഷമുള്ള നാൽപതുകൾ ഇവിടെ തുടങ്ങുന്നു’ – എന്നാണ് ചിത്രങ്ങൾ പഹ്കുവെച്ച് രചന തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

പിറന്നാൾ ആശംസകൾ അറിയിച്ച് ഒരുപാട് സെലിബ്രിറ്റികളും രചനയുടെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. രമേഷ് പിഷാരടി, ശരണ്യ മോഹൻ, നീരവ് ബവ്ലേച്ച, ബിജു ധ്വനിതരംഗം, അശ്വിന്ഡ കുമാർ തുടങ്ങിയവരുടെയെല്ലാം ആശംസ പോസ്റ്റിന് താഴെ കാണാം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സിദ്ദിഖും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

Advertisement