Home Entertainment Celebrities

മലയാളത്തിൽ ഈ നടി അന്ന് വാങ്ങിയിരുന്നത് മോഹൻലാലിനേക്കാൾ ഉയർന്ന പ്രതിഫലം

105

തെന്നിന്ത്യൻ താരരാജാവ് മെഗാസ്റ്റാർ മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് രാജാവിന്റെ മകൻ. താര രാജാവായി മോഹൻലാൽ മാറിയത് ഈ ചിത്രത്തിലൂടെയാണ്. തമ്പി കണ്ണന്താനമാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിൽ നായികയായത് അംബിക ആയിരുന്നു.

അന്ന് സൂപ്പർ താര പരിവേഷമൊന്നുമില്ലാതിരുന്ന ലാലിനക്കാൾ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അംബിക. തമിഴിൽ ഒരുപാട് തിരക്കുള്ള അംബിക കമൽഹാസനൊപ്പമെല്ലാം നായികാ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

Advertisements

നേരത്തെ തമ്പി കണ്ണന്താനം മരണപ്പെട്ടപ്പോൾ അദ്ദേഹത്തിൻരെ മരണത്തിൽ അനുശോചനം അറിയിച്ച അംബിക ചിത്രത്തിനെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവച്ചിരുന്നു. തമ്പിച്ചായന്റെ മരണവാർത്ത വിശ്വാസിക്കാനായില്ല. മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം എന്നും അംബിക പറഞ്ഞിരുന്നു.

രാജാവിന്റെ മകനിലെ നാൻസിയാവാൻ തമ്പിച്ചായൻ എന്നെ വിളിക്കുമ്പോൾ ഞാൻ തമിഴ് സിനിമകളിൽ തിരക്കിലായിരുന്നു. എന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് നീ വന്ന് അഭിനയിക്കണം എന്നു പറഞ്ഞു. അത്രയും ദിവസത്തെ ഡേറ്റ് കിട്ടില്ല എന്നതായിരുന്നു എന്റെ പ്രശ്നം.

ഞാൻ ആ അസൗകര്യം പറഞ്ഞപ്പോൾ, ‘നിനക്ക് പറ്റും, നീ വന്നാൽ മതി. നിന്റെ സമയം പോലെ നമുക്ക് ഡേ നൈറ്റ് ഷൂട്ട് ചെയ്ത് തീർക്കാം, അതു നിനക്കു പറ്റില്ലേ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം എന്നും അംബിക ഓർമ്മിക്കുന്നു. ‘ആ സിനിമ ഇറങ്ങിയതോടെ ലാൽ സൂപ്പർസ്റ്റാറായി.

ലാലിന്റെ ലുക്ക്, ഷർട്ട്, ഡയലോഗുകൾ, അതിൽ പറയുന്ന ഫോൺ നമ്പർ എന്തിന് എന്റെ സാരികൾ വരെ ഹിറ്റായി അംബിക പറഞ്ഞു. ആ സിനിമയിൽ ലാലിനേക്കാൾ ഉയർന്ന പ്രതിഫലമായിരുന്നു അംബിക കൊടുത്തെന്ന് തമ്പി കണ്ണന്താനം പലപ്പോഴും പറഞ്ഞിരുന്നു.

Advertisement