എന്റെ ഭാവി മക്കളുടെ അമ്മ: നയൻതാരയെ കുറിച്ച് വിഘ്‌നേശിന്റെ കുറിപ്പ് വൈറൽ

17

മലയാളിയായ നയൻതാര തമിഴകത്തെ ലേഡി സൂപ്പർതാരമാണ്. തെന്നിന്ത്യയിലെ താരറാണി എന്ന വിശേഷണം നയൻതാരയേക്കാൾ യോജിച്ച മറ്റാളുകൾ ഉണ്ടാവില്ല.

മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ലേഡി സൂപ്പർസ്റ്റാറിന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം സ്വകാര്യവിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായിട്ടുള്ള പ്രണയം പുറത്ത് അറിഞ്ഞതോടെ ഇരുവരെയും കുറിച്ച് ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചു.

Advertisement

വിവാഹം ഉടനുണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അക്കാര്യത്തിന് വ്യക്തതയില്ല. എന്നാൽ മാതൃദിനത്തിൽ വിഘ്‌നേശ് പങ്കുവെച്ച ചിത്രങ്ങളും അതിന് കൊടുത്ത ക്യാപ്ഷനും ആരാധകരുടെ മനസ്സിൽ സംശയങ്ങളുടെ വിത്ത് മുളപ്പിച്ചിരിക്കുകയാണ്.

ഒരു കുഞ്ഞിനെ കൈയിൽ പിടിച്ചിരിക്കുന്ന നയൻതാരയുടെ ചിത്രമാണ് വിഘ്‌നേശ് പങ്കു വെച്ചിരിക്കുന്നത്, എന്റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ’ എന്നാണ് നയൻതാരയുടെ ഫോട്ടോക്കൊപ്പം വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് കണ്ടതിന് ശേഷം ഇവരുടെ കല്യാണം ഉടനെയുണ്ടാകും എന്ന് ഊഹിക്കുകയാണ് ആരാധകർ.
നയൻതാര ഗർഭിണി ആയോ എന്നും ഇവർ കുഞ്ഞിനെ ദത്തെടുത്തോ എന്നുമൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. നയൻതാരയുടെ അമ്മയ്ക്കും വിഘ്‌നേഷ് മാതൃദിനാശംസകൾ നേരുന്നുണ്ട്.

അമ്മക്കൊപ്പം നയൻതാരയുടെ ചെറുപ്പത്തിലുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഇത്രയും സുന്ദരിയായ ഒരു മകളെ വളർത്തിയതിലൂടെ വളരെ നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത്.

ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു. ലവ് യൂ അമ്മൂ എന്നും വിഘ്‌നേഷ് കുറിച്ചിട്ടുണ്ട്. എന്തായാലും ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത അടുത്ത ദിവസങ്ങളിൽ കേൾക്കാമെന്നു തന്നെയാണ് പോലീസിന്റെ പ്രതീക്ഷ.

Advertisement