അതെല്ലാം ഞാൻ ഒഴിവാക്കുകയാണ്, അമ്പരപ്പിക്കുന്ന തീരുമാനവുമായി നസ്‌റിയ, നിരാശയിൽ ആരാധകർ

5430

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നസ്റിയ നസീം. ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചു കൊണ്ട് ആണ് നസ്രിയ നാസിം അഭിനയ രംഗത്തേക്ക് എത്തിയത്.പിന്നീട് മോഹൻലാൽ ചിത്രത്തിൽ ശ്രീനിവാസന്റെ മകൾ വേഷം ചെയ്തും താരം കൈയ്യടി നേടിയിരുന്നു.

അതേ സമയം ബാലതാരമായി സിനിമയിൽ തിളങ്ങുന്നതിന് മുമ്പ് നസ്രിയ കൈരളി ടിവിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമിൽ കുട്ടി അവതാരകയായി എത്തിയിരുന്നു. അത് കഴിഞ്ഞ് കുട്ടികൾക്ക് വേണ്ടിയുള്ള നിരവധി ഷോകളിൽ അവതാരകയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്. സ്റ്റാർ സിംഗർ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു.

Advertisements

പിന്നീട് ഒരു നാൾ വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. നിവിൻ പൊളിക്ക് ഒപ്പം യുവ എന്ന ആൽബത്തിൽ ഒരുമിച്ച് ശേഷമാണ് നസ്രിയക്ക് നായിക ആവാൻ അവസരങ്ങൾ ലഭിച്ചത്. നിവിൻ പോളിയുടെ തന്നെ നായികയായി നേരത്തിൽ അഭിനയിച്ച് തുടങ്ങുകയും ചെയ്തു നസ്രിയ. തമിഴിൽ രാജാറാണിയിൽ അഭിനയിച്ചതോടെ തമിഴ് നാട്ടിൽ നിരവധി ആരാധകരെ നസ്രിയക്ക് ലഭിക്കുകയും ചെയ്തിരുന്നു.

Also Read
ഏഴു തവണയാണ് ആ ശാരീ രിക ബന്ധം ചിത്രീകരിച്ചത്, എത്ര മണിക്കൂറുകൾ എടുത്തു എന്നറിയില്ല, ഞാൻ തളർന്ന് നിലത്തുവീണു: പ്രമുഖ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സലാല മൊബൈൽസ്, ഓം ശാന്തി ഓശാന, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമകളിൽ അതിന് ശേഷം നസ്രിയ നായികയായി. പിന്നീട് ആയിരുന്നു മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലും ആയുള്ള നസ്രിയയുടെ പ്രണയ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ഒരു ബ്രേക്ക് താരം എടുക്കുകയും ചെയ്തു. പൃഥ്വിരാജിനെ നായികനാക്കി അഞ്ജലി മേനോൻ ഒരുക്കിയ കൂടെയിലൂടെ നസ്രിയ പിന്നീട് തിരിച്ചുവരവും നടത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവനമായിരുന്നു നസ്‌റിയയുടെ പുതിയ ഒരു തീരുമാനമാണ് ഇപ്പോൾ ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. താൻ സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചു കാലത്തേയ്ക്ക് വിട്ടു നിൽക്കുമെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുയാണ് നസ്രിയ ഇപ്പോൾ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. എല്ലാ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകളിൽ നിന്നും ബ്രേക്ക് എടുക്കുമെന്നാണ് താരം അറിയിച്ചത്.

എല്ലാ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകളിൽ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്‌നേഹവും മിസ് ചെയ്യും. എന്നാൽ ഉടനെ തിരിച്ചുവരും എന്നും താരം തന്റെ സജീവമായ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. താരത്തിന്റെ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്.

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം ഇപ്പോൾ പ്രത്യക്ഷപ്പെടാറുള്ള നസ്രിയയുടെ സിനിമയിലെയും സ്വകാര്യ ജീവിതത്തിലേയും ആയുള്ള നിമിഷങ്ങൾ ആരാധകർക്ക് മുന്നിലെത്തിക്കുന്നതിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വലിയ പങ്ക് വഹിച്ചിരുന്നു. അതേസമയം തന്നെ രോമാഞ്ചം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ വീണ്ടും മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തുമെന്ന വാർത്ത സജീവമായിരുന്നു.

ആവേശം എന്ന് പേരിട്ടിരിക്കുന്ന ഹാസ്യത്തിന് പ്രധാന്യം നൽകുന്ന ചിത്രത്തിൽ നായകനായ ഫഹദ് ഫാസിലിനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രം നസ്രിയ കൈകാര്യം ചെയ്യുമെന്നായിരുന്നു പലരും പങ്കുവെച്ച വിവരം. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.

Also Read
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സീരിയസ് റിലേഷൻ തുടങ്ങിയത്, നോർത്തിന്ത്യൻ ആയിരുന്നു, വീട്ടിലും പുള്ളിയെ പരിചയപ്പെടുത്തിയിരുന്നു, പക്ഷേ: നടി അമൃത ഗണേഷ് അന്ന് പ്രണയത്തെ കുറിച്ച് പറഞ്ഞത്

Advertisement