വസ്ത്രത്തിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്തിട്ടില്ല; തെലുങ്കിൽ വലിയ രണ്ട് ഹീറോകളുടെ സിനിമ വേണ്ടെന്ന് വെച്ചു; വിചാരിക്കുന്ന ഗ്ലാമറസല്ല അവിടെ: ഷംന കാസിം

251

മലയാളം മിനിസ്‌ക്രീൻ റിയാലിഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

അതേ സമയം വിവാഹത്തെ തുടർന്ന സിനിമയിൽ സജീവം അല്ല ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരൻ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭർത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി. ഇരുവർക്കും ഈയടുത്ത് ഒരു ആൺകുഞ്ഞും പിറന്നിരുന്നു.

അതേസമയം, ഷംന കാസിം തനിക്ക് ലഭിച്ച ഗ്ലാമർ വേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. ഷംനയുടെ ഈ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. താൻ ചട്ടക്കാരി എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് ഷംന സംസാരിക്കുന്നുണ്ട്.

ALSO READ- അതെല്ലാം ഞാൻ ഒഴിവാക്കുകയാണ്, അമ്പരപ്പിക്കുന്ന തീരുമാനവുമായി നസ്‌റിയ, നിരാശയിൽ ആരാധകർ

ചട്ടക്കാരി സിനിമ താൻ മുമ്പ് കണ്ടിരുന്നില്ല. ഗൂഗിൾ ചെയ്തപ്പോൾ വലിയ ഹിറ്റാണ്. കാണണമെന്ന് തോന്നി സിഡി വാങ്ങി. കുറച്ച് ഭാഗമേ കണ്ടിട്ടുള്ളൂ. പിന്നെ നിർത്തി. കണ്ട ശേഷം അതുചെയ്യുമ്പോൾ അത് ഉള്ളിലേക്ക് വരും. സ്‌ക്രിപ്റ്റ് എനിക്ക് തന്നിരുന്നു. വായിച്ചപ്പോൾ ചെയ്യാമെന്ന് പറഞ്ഞു.

അപ്പോൾ തന്നെ കുറച്ച് കൂടി ഗ്ലാമറസാകണണെന്ന് അവർ പറഞ്ഞു. കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. ഗ്ലാമറസാണ് ആ വേഷമെന്ന് തനിക്ക് തോന്നിയില്ല. മുൻപ് ജൂലിയായി വേഷം ചെയ്ത് ലക്ഷ്മി മാം വളരെ ഹിറ്റായിരുന്നു. ആ പേര് തനിക്കും കിട്ടുമെന്ന് കരുതിയാണ് താൻ അത് ചെയ്തതെന്നുംഷംന വിശദീകരിച്ചു.

അതേസമം, താൻ സിനിമാ രംഗത്ത് വിജയിക്കാനായി കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ലെന്നും ഷംന പറഞ്ഞു, തെലുങ്കിൽ വലിയ രണ്ട് ഹീറോകളുടെ സിനിമ ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അവിടെ കുറച്ച് കൂടി ഗ്ലാമർ കൂടുതലാണ്. നമ്മൾ വിചാരിക്കുന്ന ഗ്ലാമറസല്ല അവിടെയെന്നും താരം വിശദീകരിച്ചു.

ALSO READ- ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സീരിയസ് റിലേഷൻ തുടങ്ങിയത്, നോർത്തിന്ത്യൻ ആയിരുന്നു, വീട്ടിലും പുള്ളിയെ പരിചയപ്പെടുത്തിയിരുന്നു, പക്ഷേ: നടി അമൃത ഗണേഷ് അന്ന് പ്രണയത്തെ കുറിച്ച് പറഞ്ഞത്

താൻ ഒരു സമയത്ത് വളരെ ഫിറ്റും വെൽ ഷെയ്പ്പും ആയിരുന്നു. അത് പ്രായത്തിന്റെ കൂടെയാണ്. ആ പ്രായം കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ മെച്വേഡ് ആവും. ഈ പ്രായത്തിൽ അത്തരമൊരു വേഷമിട്ടാൽ വൾഗറാവുമെന്നാണ് ഷംന വിശദീകരിച്ചത്.

തനിക്ക് തെലുങ്കിൽ കോസ്റ്റ്യൂമിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടില്ല. അത്തരം സിനിമകൾ ചെയ്താൽ ചിലപ്പോൾ അഞ്ച് സിനിമകൾ കൊണ്ട് അത് തീരും. അഞ്ച് സിനിമകൾ അവർ ആസ്വദിക്കും. പിന്നെ അവർ വെറുക്കുമെന്നാണ് ഷംനയുടെ നിരീക്ഷണം.

Advertisement