സുകന്യയ്ക്ക് ഒരു മന്ത്രിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു; അയാൾ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ട്; നടിയെ കുറിച്ച് വിവാദ വെളിപ്പെടുത്തൽ

9792

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ തിളങ്ങി നിന്നിരുന്ന, എക്കാലത്തേയും എവർഗ്രീൻ നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള താര സുന്ദരിയാണ് നടി സുകന്യ. നിരവധി മികച്ച കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളും സമ്മാനിച്ചിട്ടുള്ള സുകന്യയ്ക്ക് ആരാധകരും ഏറെയായിരുന്നു.

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ സുകന്യ മലയാളമടക്കം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങാൻ കഴിഞ്ഞിരുന്നു. തമിഴ്നാട് സ്വദേശിനി ആയിട്ടും മലയാളിത്തമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സുകന്യയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

1992 ൽ ഐവി ശശി ഒരുക്കിയ അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ പിന്നീട് കാണാക്കിനാവ്, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽ കൊട്ടാരം, ചന്ദ്രലേഖ, സാഗരം സാക്ഷി, അമ്മ അമ്മായി അമ്മ, ഉടയോൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,ജയറാം, റഹ്‌മാൻ, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടി കൂടിയാണ് സുകന്യ. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് നടി. നൃത്തരംഗത്തും ടിവി ഷോകളിലും എല്ലാം ഇപ്പോഴും സജീവമായി നടി 2019 വരെ തമിഴ് സിനിമകളിലും സജീവമായിരുന്നു.

ALSO READ- വസ്ത്രത്തിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്തിട്ടില്ല; തെലുങ്കിൽ വലിയ രണ്ട് ഹീറോകളുടെ സിനിമ വേണ്ടെന്ന് വെച്ചു; വിചാരിക്കുന്ന ഗ്ലാമറസല്ല അവിടെ: ഷംന കാസിം

സിനിമയിൽ തിളങ്ങി നിന്ന താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. 2002 ൽ ആയിരുന്നു താരത്തിന്റം വിവാഹം. അമേരിക്കയിൽ സ്ഥിരതാമസക്കാരനായിരുന്ന ശ്രീധറായിരുന്നു താരത്തിന്റെ ഭർത്താവ്. എന്നാൽ ആ ബന്ധം അധിക കാലം നീണ്ടില്ല. ഇരുവരും ഡിവോഴ്സായി. അമേരിക്കയിലായിരുന്നു താരം വിവാഹമോചനത്തിനായി സമീപിച്ചത്. ശ്രീധർ ഇത് തടയാൻ ശ്രമിച്ചുവെങ്കിലും പിന്നീട് നാട്ടിലെത്തി താരം വിവാഹമോചനം നേടുകയായിരുന്നു.

ഇപ്പോഴിതാ സുകന്യയെ കുറിച്ച് മാധ്യമപ്രവർത്തകൻ ബയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയ ചിലകാര്യങ്ങളാണ് വൈറലാകുന്നത്.. വിവാഹ മോചനത്തിന് ശേഷം സുകന്യയ്ക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഗനാഥൻ ഉ ആരോപിക്കുന്നത്.

ALSO READ- അതെല്ലാം ഞാൻ ഒഴിവാക്കുകയാണ്, അമ്പരപ്പിക്കുന്ന തീരുമാനവുമായി നസ്‌റിയ, നിരാശയിൽ ആരാധകർ

സുകന്യ അഭിനയം നിർത്തി വിവാഹം കഴിച്ച് അമേരിക്കയ്ക്ക് പോവുകയായിരുന്നു. നടിമാർക്ക് എവിടെ തിരിഞ്ഞാലും സേവിക്കാൻ തയ്യാറായി നിൽക്കുന്ന ആളുകളുണ്ടാകും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാൽ അമേരിക്കയിലേക്ക് പോയപ്പോൾ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയിലെത്തിയത് അവർക്ക് സഹിക്കാനായില്ല. നാട്ടിലെ ആഢംബര ജീവിതം അവർക്ക് അവിടെ ജീവിക്കാൻ സാധിച്ചില്ല. അവിടെ അവരവരുടെ ജോലി അവർ തന്നെ ചെയ്യണം. കൂടാതെ സുകന്യയ്ക്ക് ഭർത്താവിന്റെ ഭാഗത്തു നിന്നും മോശം അനുഭവങ്ങളും നേരിടേണ്ടി വന്നു. ഇതോടെ സുകന്യ നാട്ടിലേക്ക് മടങ്ങി.

എന്നാൽ വിവാഹ മോചനത്തിൽ ചില പ്രശ്നങ്ങളുണ്ടായി. വിവാഹം അമേരിക്കയിൽ വച്ച് നടന്നതിനാൽ ആ വിവാഹത്തിന് ഇന്ത്യയിൽ നിയമസാധുതയില്ലായിരുന്നു. പിന്നീട് വിവാഹമോചനം നടന്നതോടെ അവർ വീണ്ടും അഭിനയ ലോകത്ത് എത്തി. വിവാഹശേഷം നടിമാർക്ക് മാർക്കറ്റ് കുറയും. അതേ അവസ്ഥയാണ് സുകന്യക്കും ഉണ്ടായത്. എങ്കിലും കുറേ സിനിമകളിൽ നായികയായി സുകന്യ അഭിനയിച്ചു. സത്യരാജിനും കമൽഹാസനുമൊക്കെ ഒപ്പം സുകന്യ അഭിനയിച്ചു. നിരവധി സൂപ്പർ ഹിറ്റുകളിലും അഭിനയിച്ച, പാതുവെ വിവാദങ്ങളൊന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേതെന്നാണ് രംഘനാഥൻ പറയുന്നത്.

അതേസമയം, ജയലളിത മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഗനാഥൻ പറയുന്നത്. അത് സത്യമാണോ എന്നറിയില്ല. ഇയാൾ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഘനാഥൻ പറയുന്നുണ്ട്. സുകന്യയുടെ കരിയറിൽ കേട്ട ഏക ഗോസിപ്പായിരുന്നു ഇത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാർക്കറ്റ് കുറഞ്ഞുവെന്നും രംഗനാഥൻ വിസദീകരിച്ചു.

Advertisement