തൂവെള്ള സാരിയിൽ മാലാഖയായി അണിഞ്ഞ് ഒരുങ്ങി ഇഷാനി കൃഷ്ണ; കൂടെ നിന്ന് സുന്ദരിയാക്കിയത് അമ്മ സിന്ധു കൃഷ്ണയും

224

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനും ബിജെപി നേതാവും ആണ് നടൻ കൃഷ്ണകുമാർ. വില്ലൻ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടൻ കൃഷ്ണകുമാർ മാതൃകാ കുടുംബ ജീവിതം നയിക്കുന്ന ആളാണ്.

സിന്ധുവാണ് കൃഷ്ണ കുമാറിന്റെ ഭാര്യ. നാലു പെൺമക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ മറ്റു മക്കൾ. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യൽമീഡിയയിൽ സജീവമാണ്. യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റയിലൂടെയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട് സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും.

Advertisements

മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ മമ്മൂട്ടി നായകനായി എത്തി 2021ൽ റിലീസ് ചെയ്ത ‘വൺ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് ഇഷാനി ഇപ്പോൾ.

ALSO READ- സുകന്യയ്ക്ക് ഒരു മന്ത്രിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു; അയാൾ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ട്; നടിയെ കുറിച്ച് വിവാദ വെളിപ്പെടുത്തൽ

ഇതിനിടെ, ഇപ്പോഴിതാ കൂട്ടുകാരി വർഷയുടെ വിവാഹത്തിന് പോകാനായി താൻ അണിഞ്ഞ് ഒരുങ്ങിയതെങ്ങനെയെന്ന് കാണിക്കുകയാണ് ഇഷാനി. കൂട്ടുകാരിയുടെ വിവാഹത്തിന് സാരിയിൽ അതീവ സുന്ദരിയായാണ് ഇഷാനി ഒരുങ്ങുന്നത്.

തൂവെള്ള നെറ്റ് സാരിയാണ് താരം വിവാഹത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്ലീവ്‌ലെസ് ആയ ബ്ലൗസ് സാരിയുടെ അഴക് കൂട്ടുന്നു. അമ്മ സിന്ധു കൃഷ്ണയാണ് ഇഷാനിയെ അണിയിച്ചൊരുക്കുന്നത്. സാരിയിലെ തന്റെ മേക്കോവർ യൂട്യൂബ് വിഡിയോയിലൂടെ ഇഷാനി പങ്കുവെച്ചത് നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.

വർഷ എന്ന സുഹൃത്തിന്റെ വിവാഹത്തിന് പോകാനാണ് താരംഒരുങ്ങുന്നത്. ഈ മേയ്‌ക്കോവറിന് പിന്നാലെ വിവാഹ നിമിഷങ്ങളും പിന്നീട് കൂട്ടുകാർക്കൊപ്പമുള്ള ഒത്തുകൂടലും താരത്തിന്റെ വീഡിയോ വ്‌ലോഗിൽ കാണാം.

Advertisement