മലയാള സിനിമയിൽ അഭിനയിക്കാൻ പേടിയാണ് എന്നാൽ തെലുങ്കിൽ ആ പേടി തോന്നിയിട്ടില്ല; വെളിപ്പെടുത്തി നടി അനഘ

206

സൗബിൻ ഷഹീർ സംവിധാനം ചെയ്ത പറവയിലൂടെ സിനിമാ ജീവിതാമാരംഭിച്ച താരമാണ് അനഘ മരുത്തോര. പറവക്ക് ശേഷം വേഷങ്ങൾ കിട്ടുമെന്ന് കരുതിയിരുന്നെങ്കിലും എന്നാൽ അതുണ്ടായില്ലെന്നും അനഘ അഭിമുഖങ്ങളിൽ നേരത്ത പറഞ്ഞിട്ടുണ്ട്.

പിന്നീട് അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പർവ്വത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. റേച്ചൽ എന്ന കഥാപാത്രത്തെയാണ് അനഘ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.14 വർഷത്തിന് ശേഷം അമൽനീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഭീഷ്മ പർവ്വം. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

Advertisements

മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പായിരുന്നു ഭീഷ്മ പർവ്വത്തിലൂടെ അമൽ നീരദ് പരീക്ഷിച്ചത്. ഒപ്പം ചിത്രത്തിലെ അനഘയുടെതിന് ഉൾപ്പടെ ഓരോ കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു. സങ്കീർണമായ പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു റേച്ചൽ. അതിമനോഹരമായി തന്നെ റേച്ചലിനെ അവതരിപ്പിക്കാൻ അനഘയ്ക്ക് കഴിഞ്ഞിരുന്നു. വളരെ ബോൾഡായ അതേസമയം പലതരം ട്രോമയിലൂടെ കടന്നു പോകുന്ന കഥാപാത്രമായിരുന്നു റേച്ചലിന്റേത്.

ALSO READ- തൂവെള്ള സാരിയിൽ മാലാഖയായി അണിഞ്ഞ് ഒരുങ്ങി ഇഷാനി കൃഷ്ണ; കൂടെ നിന്ന് സുന്ദരിയാക്കിയത് അമ്മ സിന്ധു കൃഷ്ണയും

ഇപ്പോഴിതാ തനിക്ക് താരം മലയാള സിനിമ ചെയ്യാൻ പേടിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനഘ. തനിക്ക് തെലുങ്ക് സിനിമ ചെയ്യാൻ പേടിയില്ലെന്നും അനഘ പറയുന്നു. ബിഹൈൻഡ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറയുന്നത്.

തനിക്ക് കുറച്ചുകൂടി പേടിയാണ് മലയാള സിനിമ ചെയ്യാൻ. കാരണം തന്നെ അറിയുന്ന ആളുകൾ ഉണ്ട്, റിലേറ്റീവ്‌സ് ജഡ്ജ് ചെയ്യും. അഭിനയം ശരിയായില്ലെങ്കിൽ കണ്ടുപിടിക്കും. കാരണം അവർ മലയാളം സിനിമയാണല്ലോ കൂടുതൽ കാണുന്നത്. തെലുങ്ക് ചെയ്യുമ്പോൾ ആ പേടി തോന്നിയിട്ടില്ലെന്നാണ് അനഘ പറയുന്നത്.

ALSO READ- സുകന്യയ്ക്ക് ഒരു മന്ത്രിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു; അയാൾ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ട്; നടിയെ കുറിച്ച് വിവാദ വെളിപ്പെടുത്തൽ

അതേസമയം, സംവിധായകൻ അമൽ നീരദ് വളരെ പ്രൊഫഷണൽ ആണെന്നും ജോലിയിൽ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ആളാണെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് കഴിഞ്ഞു എന്നുള്ളത് വിശ്വസിക്കാനാകുന്നില്ല. വളരെ പ്രൊഫഷണൽ ആണ് അദ്ദേഹം. ജോലിയോട് നല്ല ഡെഡിക്കേഷനും ഉണ്ട്.

കൂടാതെ, ഒരു മനുഷ്യൻ എന്ന നിലയിലും വളരെ നല്ലയാളാണ്. എല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. ജൂനിയർ ആർട്ടിസ്റ്റ് മുതൽ വലിയ താരങ്ങൾവരെയുള്ളവർക്ക് തുല്യമായ ബഹുമാനമാണ് അദ്ദേഹം നൽകുന്നതെന്നും അനഘ പറയുന്നു.

തനിക്ക് ജോലി സംബന്ധമായതും അല്ലാതെയും കുറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാനായെന്നും താരം വെളിപ്പെടുത്തി. മമ്മൂട്ടിയുടെ കൂടെയുള്ള അഭിനയ മുഹൂർത്തങ്ങൾ വളരെ അവിസ്മരണീയം ആയിരുന്നെന്നും പറഞ്ഞു.

‘മമ്മൂക്കയോടൊപ്പമുള്ളതെല്ലാം നല്ല ഓർമ്മകളാണ്. അദ്ദേഹത്തോട് സംസാരിച്ചില്ലെങ്കിലും അഭിനയിക്കുന്നത് നോക്കി നിൽക്കുന്നതൊക്കെ നല്ലൊരു മെമ്മറിയാണ്. മമ്മൂക്കയോട് സംസാരിക്കുമ്പോൾ നമ്മൾ വളരെ സൂക്ഷിച്ച് വേണം സംസാരിക്കാൻ. അദ്ദേഹത്തിന്റെ കയ്യിൽ ഉരുളക്കുപ്പേരി പോലെ മറുപടിയുണ്ട്.
ഞാനും മമ്മൂക്കയുമായി ഒരു കോമ്പിനേഷൻ സീൻ ഉണ്ട്. അതും മെമ്മറബിൾ ആണ്’- എന്നാണ് അനഘ പറഞ്ഞത്.

Advertisement