പത്ത് രൂപ വാങ്ങിയാൽ രണ്ട് രൂപയുടെ ആത്മാർഥത എങ്കിലും വേണ്ടേ, എന്റെ മകളുടെ പ്രായമേയുള്ളൂ ആ കുട്ടിക്ക്: നൂറിൻ ഷെരീഫിന് എതിരെ തുറന്നടിച്ച് പ്രമുഖ നിർമ്മാതാവ്

163

സിനിമാ പ്രേമികളായ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട യുവ നടിയാണ് നൂറിൻ ഷെരീഫ്, പ്രത്യേകിച്ച് യുവ പ്രേക്ഷകർക്ക്.
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഉപ നായിക വേഷത്തിലൂടെയാണ് നൂറിൻ പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്. ഈ ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചിരുന്നത് നൂറിനെ ആയിരുന്നു.

പക്ഷേ പിന്നീട് ഉപനായികയായി നൂറിന്റെ കഥാപാത്രം മാറുകയായിരുന്നു. ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് സിനിമാ മേഖലയിലേക്ക് എത്തിയത്. ഇപ്പോൾ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നൂറിൻ.

Advertisements

ഇപ്പോഴിതാ നൂറിൻ ഷെരീഫിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാന്റാക്രൂസ് എന്ന സിനിമയുടെ നിർമ്മാതാവും സംവിധായകനും. നൂറിൻ ചോദിച്ച പണം മുഴുവനും കൊടുത്തതാണ്, സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് വരാമെന്ന് ഏറ്റതും ആണ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും നൂറിൻ സഹകരിക്കുന്നില്ല.

നൂറിനെ ഫോൺ വിളിച്ചാലും മെസേജ് അയച്ചാലും പ്രതികരിക്കുന്നില്ലെന്നും നിർമാതാവ് രാജുഗോപി ചിറ്റേത്ത് പറഞ്ഞു. സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമക്കായി നൂറിൻ ചോദിച്ച പണം മുഴുവൻ നൽകിയതാണ്. പ്രമോഷന് വരാമെന്ന് പറഞ്ഞതുമാണ്.

Also Read
സ്ത്രീ വിരുദ്ധത അല്ല, അത് യഥാർത്ഥ സ്‌നേഹമാണ്: നരസിംഹത്തിലെ ആ വിവാദ പ്രൊപ്പോസൽ സീനിനെ കുറിച്ച് ഷാജി കൈലാസ്

ഒരു വാക്ക് ആ കുട്ടി പറഞ്ഞാൽ ആളുകൾ തിയേറ്ററിൽ സിനിമ കാണാൻ കയറില്ലേ. പത്ത് രൂപ ഒരാൾ വാങ്ങിയാൽ രണ്ട് രൂപയുടെ ജോലി എങ്കിലും എടുക്കേണ്ടതല്ലേ. അതല്ലേ മനസാക്ഷി ഫോൺ വിളിച്ചാൽ പ്രതികരണമില്ല. മെസേജിന് മറുപടിയില്ല.

എന്റെ മകളുടെ പ്രായമേയുള്ളൂ. എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്നാണ് നൂറിൻ ഇപ്പോൾ ചോദിക്കുന്നത് എന്നും രാജു ഗോപി ചിറ്റേത്ത് പറയുന്നു. സിനിമയുടെ നിർമ്മാതാവ് മാത്രമല്ല സംവിധായകനും നൂറിന് എതിരെ സംസാരിച്ചു. നൂറിൻ ഇല്ലാത്തിന്റെ പേരിൽ പല പ്രൊമോഷൻ പരിപാടികളും നഷ്ടമായതായി സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസ് പറഞ്ഞു.

ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യാൻ ആരാണ് മുന്നോട്ട് വരുന്നത്. സാന്റാക്രൂസിന്റെ റിലീസിന്റെ തലേ ദിവസമുള്ള വാർത്താ സമ്മേളനത്തിൽ നൂറിന് എതിരേ സംസാരിക്കേണ്ടെന്ന് ഞാനാണ് പറഞ്ഞതെങ്കിലും ഇപ്പോൾ പറയാതെ പറ്റില്ല.
നൂറിൻ ഇല്ലാത്തത് കൊണ്ട് ഒരു ചാനൽ പ്രോഗ്രാം എടുത്തിട്ടും അവർ ഒഴിവാക്കി.

Also Read
നീ ഇപ്പോൾ തനിച്ചല്ലേ, ഞങ്ങൾടെ കൂടെ വന്നൂടെ കമ്പനി തന്നൂടേ എന്നാണ് ചോദിക്കുന്നത്, വിവാഹത്തിന് മുമ്പ് അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, പക്ഷേ: ചാർമിള തുറന്നു പറയുന്നു

അവരെ കുറ്റപ്പെടുത്തുന്നതല്ല. അവർക്ക് അതുകൊണ്ട് കാര്യമില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. നൂറിൻ ഉണ്ടെങ്കിൽ സ്ലോട്ട് തരാമെന്നാണ് അവർ പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയിൽ അധികം പ്രശസ്തരില്ല. പിന്നെയുള്ളത് അജു വർഗീസ് ആണ് അദ്ദേഹം ഗസ്റ്റ് റോൾ ആണ്. ഇന്ദ്രൻസ് ചേട്ടനൊക്കെ എപ്പോൾ വിളിച്ചാലും വരും.

അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ടാണെന്നും ജോൺസൺ ജോൺ ഫെർണാണ്ടസ് പറഞ്ഞു. വലിയ പടങ്ങൾ വരുമ്പോൾ സാധാരക്കാരുടെ ചെറിയ പടങ്ങൾ തീയേറ്ററുകളിൽ നിന്ന് മാറ്റുകയാണ്. ഫോർട്ടുകൊച്ചിയിൽ ഞങ്ങൾക്ക് നല്ല കളക്ഷൻ കിട്ടിയിട്ടും കടുവ വന്നപ്പോൾ സാന്റാക്രൂസ് എടുത്ത് മാറ്റി. പുതുമുഖങ്ങൾക്ക് അവസരം കൊടുത്തുകൊണ്ടാണ് ഞങ്ങൾ ഈ ചിത്രം ഒരുക്കിയതെന്നും ജോൺ ഫെർണാണ്ടസ് പറയുന്നു.

കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ കഥയെ ആധാരമാക്കി ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്ത് അടുത്തിടെ തീയേറ്ററുകളിലെത്തിയ സിനിമയാണ് സാന്റാക്രൂസ്. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഡാൻസറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്‌മാൻ നായകനാവുന്ന ചിത്രത്തിൽ നായികയാണ് നൂറിൻ ഷെരീഫ്.

Advertisement