Home Entertainment

അന്ന് രാത്രി പാർട്ടിക്കിടയിൽ ശരിക്കും നടന്നത് ഇങ്ങനെ, എന്നാൽ പുറത്ത് പ്രചരിച്ചത് മറ്റൊരു തരത്തിൽ; വെളിപ്പെടുത്തലുമായി പ്രിയാമണി

69

മലയാളിയായ തെന്നിനന്ത്യൻ താരസുന്ദരിയാണ് പ്രിയാമണി. മലയാളികളുടെ പ്രിയപ്പെട്ട നായികനടിമാരിൽ ഒരാളാണ് പ്രിയാമണി. തെന്നിന്ത്യൻ സിനിമകളിൽ മിന്നിത്തിളങ്ങിയ താരമിപ്പോൾ ബോളിവുഡ് സിനിമകളിൽ സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ പ്രിയാമണി അടിക്കടി ഫോട്ടോഷൂട്ട് വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്.

ഒരുപിടി നല്ല മലയാള സിനിമകളുടെ ഭാഗമായ പ്രിയാമണി മലയാളികളുടെ പ്രിയങ്കരിയായത് ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു. അതിന് ശേഷം നടി വിവാഹിതയാകുകയായിരുന്നു. വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി 1984 ജൂൺ 4ന് പാലക്കാട് ആണ് പ്രിയാമണി ജനിച്ചത്. പരേതനായ കർണാടക സംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമകളാണ്. മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലേക്ക് വരുന്നത്.

Advertisements

എവരെ അത്തഗാഡു എന്ന തെലുങ്ക് സിനിമയിലൂടെ 2003 ൽ ആണ് പ്രിയാമണി മലയാള സിനിമയിലേക്ക് എത്തുന്നത്. 2004 ൽ സംവിധായകൻ ഭാരതി രാജയുടെ ‘കൺകളാൽ കൈത് സൈ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. സത്യം എന്ന പൃഥ്വിരാജ് ചിത്രമാണ് മലയാളത്തിൽ ആദ്യമായി അഭിനിയിച്ച ചിത്രം. 2005ൽ തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ അത് ഒരു കനാ കാലം എന്ന ചിത്രത്തിൽ അഭിനയിച്ചു.

ചിത്രത്തിന്റെ റിലീസിനുമുമ്പ് പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും എന്നും സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ ചിത്രം വാണിജ്യപരമായി വിജയിച്ചില്ല. എങ്കിലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപെട്ടു.

2006ൽ പ്രിയാമണി ജഗപതി ബാബുവിന്റെ കൂടെ ‘പെല്ലൈന കൊതാലോ’ എന്ന സിനമയിൽ അഭിനയിച്ചു. ഒറ്റനാണയം, പ്രാഞ്ചിയേട്ടൻ ആന്റ് ദി സൈന്റ, ഗ്രാൻഡ് മാസ്റ്റർ, തുടങ്ങിയ മലയാളചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

രാം, കോ കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡ് നടി വിദ്യ ബാലൻ പ്രിയാമണിയുടെ ബന്ധുവാണ്.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ വിധികർത്താവ് കൂടി ആയ പ്രിയാമണി. ക്യാരക്ടർ വേഷങ്ങളും അതീവ ഗ്ലാമർ വേഷങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് പല തവണയായി തെളിയിച്ചിട്ടുള്ള താരമാണ്.

സിനിമ താരങ്ങളുടെ ക്രിക്കറ്റ് പരമ്പരയായ സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അബാസിഡർ കൂടിയായ പ്രിയ സിസിഎൽ പാർട്ടിക്ക് ഇടയിൽ ഒരാളെ തല്ലിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിന് മറുപടി നൽകുകയാണ് പ്രിയ മണി.

അങ്ങനെ ഒരു വാർത്ത പ്രചരിച്ചെങ്കിലും അതിൽ മുഴുവനായി സത്യമല്ലന്നെും. പാർട്ടിക്ക് ഇടയിൽ തന്റെ ജീൻസിന്റെ പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ ആരോ അടിച്ചു മാറ്റിയെന്നും ഹോട്ടലിലൊക്കെ ആ ഫോൺ തിരഞ്ഞു നടന്നപ്പോൾ അവിടുത്തെ ജീവനക്കാരും തന്നെ സഹായിച്ചെന്നും ഒടുവിൽ ഫോൺ എടുത്തയാൾ തന്നോട് വന്ന് കാര്യം പറഞ്ഞു അപ്പോൾ അയാളോട് ദേഷ്യപ്പെട്ടതല്ലാതെ തല്ലിയില്ലന്നുമാണ് താരം പറയുന്നത്.

അതേ സമയം ഏറെക്കാലമായി പ്രണയത്തിായിരുന്ന ബിസിനസ്സ് മാൻ മുസ്തഫയെ ആണ് നടി ജീവിതത്തിലേക്ക് കൂട്ടിയത്. മുസ്തഫയുമായി പ്രിയാമണി പല പൊതുവേദികളിലും മിനിസ്‌ക്രീനിൽ താൻ ജഡ്ജായിരിക്കുന്ന ഷോകളിലൂടെയുമൊക്കെ പ്രത്യക്ഷപ്പെടുകയും തന്റെ ഭർത്താവിനെ ആരാധകർക്കായി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement