മോഹമല്ലിക കളക്ഷൻസ്, താൻ ഡിസൈൻ ചെയ്ത പുതിയ ഓണപ്പുടവ കളക്ഷന് അമ്മായി അമ്മയുടെ പേര് നൽകി പൂർണിമ ഇന്ദ്രജിത്ത്

127

ഒരുപിടി മികച്ച സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്തുത നടിയാണ് പൂർണിമ. മലയാളത്തിലെ ശ്രദ്ദേയനായ യുവതാരം ഇന്ദ്രജിത്തിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോൾ മലയാള സിനിമാ അരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ൽ ആയിരുന്നു വിവാഹിതരായത്. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇടയ്‌ക്കൊക്കെ ചില സിനിമകളിൽ പൂർണിമ മുഖം കാണിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പൂർണിമ. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂർണ്ണിമ സോഷ്യൽ മീഡിയയിൽ ബിസിയും ആണ്.

Advertisements

ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഇവരെ പോലെ തന്നെ ആരാധകർക്ക് സുപരിചിതരാണ്. മികച്ച ഒരു ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയാണ് പൂർണിമ ഇന്ദ്രജിത്ത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്‌റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.

ALSO READ

സന്തോഷം പങ്കു വച്ച് നാദിർഷയുടെ പോസ്റ്റ് ; ദൈവം മഹാനാണെന്ന് താരം

അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത് ഇപ്പോളിതാ താരം പുതിയ കളക്ഷന് നൽകിയിരിക്കുന്ന പേരിലാണ് ആരാധകരുടെ ശ്രദ്ധ. മോഹമല്ലിക എന്നാണ് പുതിയ ഡിസൈനിന് പൂർണിമ പേരു നൽകുന്നത്. പൂർണിമയുടെ ഭർത്തൃമാതാവും നടിയുമായ മല്ലിക സുകുമാരന്റെ യഥാർത്ഥ പേരാണ് മോഹമല്ലിക എന്നത്.

തന്റെ പുതിയ ഡിസൈൻ പ്രിയപ്പെട്ട മല്ലികാമ്മയ്ക്ക് സമർപ്പിച്ചിരിക്കുകയാണ് പൂർണിമ. മല്ലികാ സുകുമാരനുമായി ഭർത്താവിന്റെ അമ്മ എന്നതിലുമപ്പുറം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് പൂർണിമ. ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാവുന്നത് 2002 ഡിസംബർ പതിമൂന്നിനാണ്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്. വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുക ആയിരുന്നു താരം. മൂത്ത മകൾ പ്രാർത്ഥനയും താരമാണ്. പാത്തു എന്നാണ് പ്രാർഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. ബോളവുഡ് ചിത്രത്തിനടക്കം സിനിമയിലും പാടിക്കഴിഞ്ഞു പ്രാർത്ഥന.

ALSO READ

ആക്രി പറക്കാനെത്തിയ സ്ത്രീയോട് ഇല്ലെന്ന് പറഞ്ഞപ്പോൾ തലയ്ക്കടിച്ച് യുവതിയുടെ മാല കവർന്നു ; ഞെട്ടിയ്ക്കുന്ന സംഭവം നടന്നത് തൃശൂരിൽ

Advertisement