ജയറാമിനെ കാണുമ്പോൾ കൃഷ്ണനെ ഓർമ്മ വരുമെന്ന് നടി ഷീല: മറുപടിയുമായി ജയറാം

142

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ സൂപ്പർതാരമായി മാറിയ നടനാണ് ജയറാം. ക്ലാസ്സിക് ഡയറക്ടർ പി പത്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ജയറാമിന്റെ അരങ്ങേറ്റം. തുടർന്ന് മലയാളത്തിലെ മുൻനിര സംവിധായകരുടെ എല്ലാം സിനിമയിൽ നായകനായി ജയറാം.

ഒന്നിനൊന്ന് മികച്ചതായിരുന്നു ജയറാം ചിത്രങ്ങളിൽ ഭൂരിഭാഗവും. ഇപ്പോഴിതാ മലയാളത്തിലെ മുൻകാല സൂപ്പർനായിക നടി ഷീല തന്നെ കുറിച്ച് പറഞ്ഞ കമന്റിന് മറുപടി എത്തിയിരിക്കുകയാണ് ജയറാം. ജയറാമിനെ കാണുമ്പോൾ കൃഷ്ണനെ ഓർമ്മ വരും എന്ന ഷീലയുടെ കമന്റിനോടാണ് ജയറാം പ്രതികരിച്ചത്. ഷീലാമ്മ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് തനിക്ക് അറിയില്ലെന്നാണ് ജയറാം പറയുന്നുത്.

Advertisements

Also Read
മോഹമല്ലിക കളക്ഷൻസ്, താൻ ഡിസൈൻ ചെയ്ത പുതിയ ഓണപ്പുടവ കളക്ഷന് അമ്മായി അമ്മയുടെ പേര് നൽകി പൂർണിമ ഇന്ദ്രജിത്ത്

ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഷീലാമ്മ എന്താണ് അങ്ങനെ പറയുന്നതെന്ന് തനിക്കറിയില്ല. അങ്ങനെ പറയുന്നത് നല്ല കാര്യമല്ലേ. ഒരു കാലഘട്ടത്തിന്റെ സൂപ്പർ സ്റ്റാർ പദവിയിൽ ഇരുന്ന ഒരാൾ തന്നെ പരാമർശിക്കുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമാണെന്നും ജയറാം പറഞ്ഞു.

തനിക്ക് ഒത്തിരി ഇഷ്ടമുള്ള നടിയാണ് ഷീലയെന്നും ജയറാം പറയുന്നു. സത്യൻ മാസ്റ്റർക്കും നസീർ സാറിനുമൊപ്പം ഷീലാമ്മ എത്ര വർഷമാണ് ഹിറ്റ് നായികയായി തകർത്തത്. അവരുടെ ഓരോ ചലനങ്ങളും ഡയലോഗുകളും തനിക്കിഷ്ടമാണെന്നും ജയറാം പറയുന്നു.

അതേ സമയം സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരെയിൽ ജയറാമും ഷീലയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഷീലയടക്കമുള്ള ചില താരങ്ങളെ മോശമായി അനുകരിക്കുന്നതിന് എതിരെ ജയറാം വിമർശനവും ആയി എത്തിയിരുന്നു.പുതുതലമുറയിലെ ചിലർ ഷീലയേയും സത്യൻ മാസ്റ്ററേയുമെല്ലാം അനുകരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്.

ഇത്രയും ഓവറായി ചെയ്യണ്ട കാര്യമുണ്ടോ. ഇവരൊന്നും പഴയ സിനിമകൾ കണ്ടിട്ടില്ല. ഷീലാമ്മ ആരാണെന്ന് പോലും അവർക്കറിയില്ല. ആരൊക്കെയോ കാണിക്കുന്നത് അവരും കാണിക്കുന്നു എന്നും ജയറാം വ്യക്തമാക്കി. 2003ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരെ യിലാണ് ജയറാമും ഷീലയും ഒന്നിച്ചഭിനയിച്ചത്.

ആ സിനിമ ഏറെ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കമൽ സംവിധാനം ചെയ്യുന്ന മിഡിൽ ക്ലാസ് ഫാമിലി യാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

ALSO READ

സന്തോഷം പങ്കു വച്ച് നാദിർഷയുടെ പോസ്റ്റ് ; ദൈവം മഹാനാണെന്ന് താരം

Advertisement