ഒടുവിൽ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ, സന്തോഷത്തിൽ ആരാധകർ

311

മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹാദ് ഫാസിലിന്റെ നായികയായി മലയാള സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രയങ്കരിയായി മാറിയ നടി കൊല്ലം ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഒന്നായ പത്തനാപുരം സ്വദേശിനിയാണ്.

ഒരു സ്വകാര്യ ചാനൽ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ ലാൽ ജോസ് പരിചയപ്പെടുന്നത്. അങ്ങനെ സിനിമാ ലോകത്തേക്ക് എത്തപ്പെട്ട അനുശ്രീയുടെ ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ നടിയെത്തേടി പിന്നീട് നിരവധി അവസരങ്ങളാണ് എത്തിയത്.

Advertisements

സഹനടിയെന്നോ നാനയികയെന്നേ വ്യത്യാസിമില്ലാതെ തിനിക്ക് കിട്ടുന്ന വേഷങ്ങൾ വലിപ്പ ചെറുപ്പം നോക്കാതെ മികച്ചതാക്കുക എന്നതാണ് അനുശ്രീയുടെ പ്ലസ് പോയിന്റ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനുശ്രീ മികച്ച കഥാപാത്രങ്ങളിലൂടെയും തുറന്ന നിലപാടുകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറുകയായിരുന്നു.

Also Read
തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഈ മനുഷ്യൻ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവൻ ആണെന്ന് മനസിലാക്കാൻ വൈകിപ്പോയി, തികഞ്ഞ ആദരവ് മമ്മൂക്ക, ബിജെപി നേതാവിന്റെ കുറിപ്പ്

തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം അനുശ്രി സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. താരം പങ്കുവയ്ക്കുന്ന മിക്ക ചിത്രങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകർ കൊടുക്കാറുള്ളത്. അതേ സമയം ഏറെ നാളുകളായി ആരാധകർ അനുശ്രീയോട് അന്വേഷിക്കുന്ന ഒന്നാണ് താരത്തിന്റെ വിവാഹം.

ഇതിന് പലപ്പോഴും താരം പറഞ്ഞിട്ടുള്ളത് തനിക്ക് വിവാഹം ഉണ്ടാകുമെന്നും എന്നാൽ ഉടനെ ഉണ്ടാകില്ല എന്നുമായിരുന്നു. എന്നാൽ ഈ ചോദ്യത്തിന് ഇപ്പോൾ അനുശ്രീ നല്കിയ മറുപടിയാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്.

വിവാഹത്തെ പറ്റി താൻ ചിന്തിച്ചിട്ടില്ല, പക്ഷേ അതുകൊണ്ട് വിവാഹം കഴിക്കില്ല എന്നൊരു ഉദ്ദേശമൊന്നും തനിക്കില്ലന്ന് അനുശ്രീ വ്യക്തമാക്കുന്നു. വിവാഹം ഒരു ഒരു വലിയ ഉത്തരവാദിത്വമാണ് ജീവിതത്തെ അത്ര ഈസി ആയി കാണുന്ന ഒരാളല്ല താനെന്നും അനുശ്രീ വ്യക്തമാക്കുന്നു.

കല്യാണം കഴിക്കുക ആണേൽ അത് ഒരു പ്രണയ വിവാഹം ആയിരിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിലേക്ക് കൊണ്ട് വരാൻ താൽപര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷൻ എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ റെസ്‌പെക്ട് ചെയ്യുന്ന ഒരാളായിരിക്കണം എന്നും അനുശ്രീ വ്യക്താക്കുന്നു.

Also Read
അന്ന് ഞാൻ നയൻതാരയുടെ വീടിന് മുൻപിൽ പോയി വൈകുന്നേരം വരെ കാത്ത് നിന്നിട്ടും അവർ വന്നില്ല, അനുഭവം വെളിപ്പെടുത്തി ശരണ്യ ആനന്ദ്

Advertisement