Home Entertainment Celebrities

എന്നെ മോളു എന്നാണ് ദിലീപേട്ടൻ വിളിക്കാറ്, ദേഷ്യപ്പെട്ട് ഞാൻ ഇതുവരെ കണ്ടിട്ടേയില്ല; വെളിപ്പെടുത്തലുമായി നിക്കി ഗൽറാണി

407

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ അന്യ ഭാഷാ നടിയാണ് നിക്കി ഗൽറാണി. തെന്നി ന്ത്യൻ സിനിമയിൽ നിരവധി ആരാധകർ ഉള്ള താരം കൂടിയാണ് നിക്കി. മലയാളം കന്നട തമിഴ് തെലുങ്ക് സിനിമകളിൽ എല്ലാം താരം സജീവമാണ്.

യുവതാരം നിവിൻ പോളിയുടെ നായിക ആയിട്ടാണ് ന ിക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നിക്കി മലയാള സിനിമയിലേക്ക് എത്തിയത്.

Advertisements

പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും സഹ നടിയായും താരം തിളങ്ങി. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ആദ്യ സിനിമയോടെ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

Also Read
ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലല്ലോ, പിന്നെവിടെ നിന്നാണ് ഈ കാശ് കിട്ടുന്നത് എന്നാണ് പലരുടെയും ചോദ്യം: കിടിലൻ മറുപടി നൽകി നമിത പ്രമോദ്

അന്യഭാഷാ താരം ആണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്. ബംഗ്ലൂരിൽ ജനിച്ച നിക്കി ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ രംഗത്തേക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്.

നടിയുടെ മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്. ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധയായ നിക്കി സൂപ്പർ ബൈക്കുകളും ഓടിക്കും. ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

അതേ സമയം മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റ നായിക ആയി അഭിനയിച്ചിട്ടുള്ള താരം മുമ്പ് ഒരിക്കൽ ദിലീപിനെ കുറുച്ച് പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമാകുന്നത്. മലയാള സിനിമയിൽ തനിക്ക് എറ്റവും കൂടുതൽ അടുപ്പം ഉള്ള താരം ദിലീപ് ആണെന്നാണ് നടി പറയുന്നത്.

എന്നെ മോളെ എന്നാണ് അദ്ദേഹം വിളിക്കുന്നത് എന്നും ഇവൻ മര്യാദരാമന്റെ ഷൂട്ടിംഗിന് ഇടെ താൻ വീണപ്പോൾ അദ്യം മോളെ പറഞ്ഞ് ഓടി എത്തിയതും ദിലീപ് ഏട്ടൻ ആണെന്നും താരം വെളിപ്പെടുത്തുന്നപ. ഒരു താരജാഡയും ഇല്ലാത്ത നടൻ ആണ് ദിലീപ് എന്നും നിക്കി പറയുന്നു.

ചെറിയ താരങ്ങളെയും വളരെ നല്ല രീതിയിൽ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന വേറെ ഒരു താരം ഉണ്ടോ എന്ന് തനിക്ക് സംശയം ആണെന്നുമാണ് നടി പറഞ്ഞത്. തന്റെ സിനിമ ജീവിതത്തിൽ എന്നും ബഹുമാനിക്കുന്നതും ഇഷ്ട്ടം ഉള്ളതുമായി ഒരു താരം അദ്ദേഹം ആണെന്നും നിക്കി പറഞ്ഞിരുന്നു.

Also Read
ഗര്‍ഭിണികള്‍ തറയില്‍ ഇരിക്കുന്നത് പ്രശ്‌നമാണെന്നൊക്കെ പറയുന്നത് വെറുതെയാണ്, ഒരു കുഴപ്പവുമില്ല, ഗര്‍ഭകാലത്തെ അനുഭവം തുറന്നുപറഞ്ഞ് മൃദുല

Advertisement