ഗര്‍ഭിണികള്‍ തറയില്‍ ഇരിക്കുന്നത് പ്രശ്‌നമാണെന്നൊക്കെ പറയുന്നത് വെറുതെയാണ്, ഒരു കുഴപ്പവുമില്ല, ഗര്‍ഭകാലത്തെ അനുഭവം തുറന്നുപറഞ്ഞ് മൃദുല

100

മിനിസ്‌ക്രീന്‍ രംഗത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും മറ്റ് സ്റ്റേജ് പരിപാടികളിലൂടെയുമാണ് താരങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയത്. കുറഞ്ഞ കാലം കൊണ്ട് ഇരുവരും നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട താരങ്ങള്‍ ജീവിതത്തില്‍ ഒരുമിച്ചപ്പോള്‍ ആരാധകരിലും കണ്ട ആവേശം ചെറുതായിരുന്നില്ല.

Advertisements

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും വന്‍ ഓളമാണ് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ചത്. വിവാഹശേഷം ഇരുവരും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Also Read: റാം ആയി റോബിന്‍, സീതയായെത്തി ആരതി പൊടിയും, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

യുവ ഒരു നടന്‍ എന്നതിലുപരി മെന്റലിസ്റ്റും ഇല്ലൂഷനിസ്റ്റും കൂടിയാണ്. യുവ അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞപ്പൂവ് എന്ന പരമ്പര വളരെ അധികം ജനശ്രദ്ധ നേടിയ ഒരു സീരിയലായിരുന്നു. യുവ ആദ്യമായി മിനിസ്‌ക്രീനില്‍ എത്തിയ സീരിയലും ഇത് തന്നെയാണ്. ഇതിലൂടെയും യുവ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

വിവാഹശേഷം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയുന്ന തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗര്‍ഭിണിയായത്. പിന്നീട്, അഭിനയ രംഗത്ത് നിന്ന് മൃദുല മാറി നിന്നു. ഗര്‍ഭ കാലം ആസ്വദിക്കുകയായിരുന്നു നടി. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കുഞ്ഞിന്റെ ഡെലിവറിയുടെ കഥ പറയുന്ന വീഡിയോയും താരം പുറത്തുവിട്ടിരുന്നു.

Also Read: നിത്യയെ കണ്ടപ്പോൾ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് ഞാൻ കരുതിയത്, ആരാ മോള് ആരാ അമ്മ എന്ന കാര്യത്തിൽ അവർ മൽസരമാണ്: ദിലീപ് പറഞ്ഞത് കേട്ടോ

ഇതിന് പിന്നാലെ പങ്കുവെച്ച ഗര്‍ഭകാലത്തെ ദിനചര്യകള്‍ പറയുന്ന വീഡിയോയും വൈറലായിരുന്നു.നോര്‍മ്മല്‍ പോലെയല്ല , നമ്മുടെ ജീവിതം പ്രെഗ്നന്‍സി ടൈമില്‍ കുറച്ച് വ്യത്യസ്തമായിരിക്കുമെന്ന് മൃദുല വീഡിയോയില്‍ പറയുന്നു. ഭക്ഷണരീതികളും ഉറക്കവും എല്ലാം മാറും.

കുഞ്ഞിന് വിറ്റാമിന്‍ കിട്ടാനായി ഗര്‍ഭകാലത്ത് വൈകുന്നേരങ്ങളില്‍ നന്നായി വെയില്‍ കൊള്ളാറുണ്ട്. എട്ടാംമാസം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് കിടക്കാന്‍ ഒക്കെ തോന്നാറുണ്ടെന്നും ഗര്‍ഭിണികള്‍ തറയില്‍ ഇരിക്കുന്നത് കൊണ്ട് ഒരു പ്രശ്‌നമില്ലെന്നും എന്തെങ്കിലും ശാരീരിക പ്രശ്‌നമുണ്ടെങ്കിലേ അങ്ങനെ ചെയ്യാതിരിക്കേണ്ടതുള്ളൂവെന്നും മൃദുല കൂട്ടിച്ചേര്‍ത്തു.

Advertisement