അര്‍ണവുമായി പ്രണയം, അന്‍ഷിതയ്‌ക്കെതിരെ തെളിവുകള്‍ നിരത്തി അര്‍ണവിന്റെ ഭാര്യയും സുഹൃത്തുക്കളും, സംഭവം സത്യമാണോ എന്ന് സംശയിച്ച് ആരാധകര്‍

186

തമിഴ് ടെലിവിഷന്‍ സീരിയല്‍ രംഗം ഇപ്പോള്‍ കലുഷിതമായി. ദിവ്യ ശ്രീധറും ഭര്‍ത്താവ് അര്‍ണവുമാണ് ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സീരിയല്‍ നടനായ ഭര്‍ത്താവ് അതേ സീരിയലിലെ നായികയായ അന്‍ഷിതയുമായി പ്രണയത്തിലാണെന്നും അത് ചോദ്യംചെയ്തതിന് നടി ആക്ര മി ച്ചു എന്നുമാണ് ഭാര്യയായ ദിവ്യ ആരോപിച്ചിരുന്നത്.

Advertisements

ഇക്കാര്യം പറഞ്ഞ് ദിവ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. സീരിയല്‍ ലോകത്തു തന്നെയുള്ള ദിവ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയിച്ചാണ് വിവാഹം ചെയ്തത്. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ മുസ്ലീം മതം സ്വീകരിച്ചിരുന്നു.

Also Read; ജയറാമിന്റെ മകന്‍ എന്ന നിലയില്‍ ഒരു സഹായമോ പിന്തുണയോ സിനിമയില്‍ നിന്നും കിട്ടിയിട്ടില്ല, പലപ്പോഴും സമ്മര്‍ദത്തിലാക്കി, തുറന്നുപറഞ്ഞ് കാളിദാസ്

തുടര്‍ന്ന് രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. ഇപ്പോള്‍ ദിവ്യ ഗര്‍ഭിണിയുമാണ്. ഇതിനിടെയാണ് തന്റെ ഭര്‍ത്താവ് അര്‍ണവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലാണെന്നും അവര്‍ മുസ്ലിം ആയതിനാല്‍ ഗര്‍ഭം അലസിപ്പിച്ച് തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാനാണ് പദ്ധതിയെന്നും ദിവ്യ ആരോപിക്കുന്നുണ്ട്.

ഓരോ ദിവസവും അന്‍ഷിതയ്‌ക്കെതിരെയുള്ള തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ദിവ്യ. ദിവ്യയ്ക്ക് പിന്തുണയുമായി അര്‍ണവിന്റെ സുഹൃത്തുക്കളും എത്തുന്നുണ്ട്. അര്‍ണവിനോട് അന്‍ഷിത ലൊക്കേഷനില്‍ വെച്ച് അടുത്തിടപഴകുന്നതായി ചിലര്‍ വെളിപ്പെടുത്തി.

Also Read: റാം ആയി റോബിന്‍, സീതയായെത്തി ആരതി പൊടിയും, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

അര്‍ണവ് പലരെയും പ്രണയിച്ച് പറ്റിച്ചിട്ടുണ്ടെന്നും ഒരു പ്ലേ ബോയ് ടൈപ്പ് ആണെന്നുമുള്ള വെളിപ്പെടുത്തലുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അര്‍ണവിനെ കുറച്ചുള്ള കാര്യങ്ങള്‍ അന്‍ഷിതയോട് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സേജ് അയച്ച് പറഞ്ഞിരുന്നുവെന്ന് ഒരു സുഹൃത്ത് പറയുന്നു.

എന്നാല്‍ അന്‍ഷിത ഇക്കാര്യം അര്‍ണവിനോട് പറയുകയും അര്‍ണവ് തന്നെ വിളിക്കുകയും ചെയ്തിരുന്നുവെന്ന് സുഹൃത്ത് വ്യക്തമാക്കി. അര്‍ണവ് അന്‍ഷിതയോട് നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും സുഹൃത്ത് പുറത്തുവിട്ടിട്ടുണ്ട്.

Advertisement