അവളുടെ പ്രിയപ്പെട്ട അച്ഛൻ മകൾക്ക് സമ്മാനിച്ചത് ആണിത്, സന്തോഷം പങ്കുവെച്ച് ആര്യ

2213

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഒന്ന പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ അവതാരകയും നടിയുമാണ് ആര്യ. മോഡലിങ്ങിലും തിളങ്ങുന്ന ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും മൽസരാർത്ഥി ആയിരുന്നു.

സമൂഹ മാധ്യമങ്ങളിലും സജീവമായ താരം തന്റെ എറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചും എത്താറുണ്ട്. മകൾ റോയയുടെ വിശേഷങ്ങൾ പങ്കുവെച്ചും താരം ഇടയ്ക്ക് എത്താറുണ്ട്. മുൻ ഭർത്താവുമായി വേർപിരിഞ്ഞതിനാൽ ആര്യയ്ക്ക് ഒപ്പമാണ് മകളുളളത്.

Advertisements

ലോക്ഡൗൺ കാലം ആര്യയും റോയയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ എപ്പോഴും എത്താറുണ്ടായിരുന്നു.
റോയയുടെ പുതിയ വിശേഷം പങ്കുവെച്ചുളള ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായി മാറി. ഓൺലൈൻ ക്ലാസുകളുമായി വീട്ടിൽ തന്നെയാണ് കുട്ടികൾ.

ഈ സമയത്ത് മകൾക്ക് പഠിക്കാൻ വീട്ടിൽ സ്റ്റഡി സ്പെയ്സ് ഒരുക്കിയിരിക്കുകയാണ് റോയയുടെ പിതാവ് രോഹിത്. മകൾക്ക് അവളുടെ പ്രിയപ്പെട്ട അച്ഛൻ സമ്മാനിച്ചതാണ് പുതിയ ക്ലാസ് മുറിയെന്ന് കുറിച്ച് ആര്യ തന്നെയാണ് ഈ സന്തോഷം ആരാധകരമായി പങ്കുവെച്ചിരിക്കുന്നത്.

റോയയുടെ അച്ഛന് പോസ്റ്റിലൂടെ പ്രത്യേക നന്ദി അറിയിക്കുന്നുമുണ്ട് ആര്യ, നടിയും ബിഗ് ബോസ് ആദ്യ സീസണിലെ മൽസരാർത്ഥിയുമായിരുന്ന അർച്ചന സുശീലന്റെ സഹോദരനാണ് ആര്യയുടെ മുൻഭർത്താവ് രോഹിത്ത് സുശീലൻ.

ബിഗ് ബോസ് രണ്ടാം സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായി ആര്യയെ പ്രേക്ഷകർ പ്രവചിച്ചിരുന്നു. മകൾക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളെല്ലാം ചെയ്ത് ആര്യ മുൻപ് എത്തിയിരുന്നു.

Advertisement