നൂറിനെ നൂറ്റിപ്പത്ത് ശതമാനം ആക്കുന്ന ഒരു നടനേയുളളൂ, അത് മമ്മൂക്കയാണ്: മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ സിദ്ധീഖ് പറഞ്ഞത് കേട്ടോ

165

അസാമാന്യ അഭിനയ പാഠവം കൊണ്ടും സൗണ്ട് മോഡുലേഷൻ കൊണ്ടും മലയാള സിനിമയിൽ വിസ്മയം തീർക്കാറുള്ള താര ചക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഒരു കഥാപാത്രമായി മാറാൻ വളരെ അനായാസമായി കഴിവുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി.

മമ്മൂട്ടിയെ നായകനാക്കി ഹിറ്റ്‌ലർ ക്രോണിക്ക് ബാച്ചിലർ, ഭാസ്‌കർ ദി റാസ്‌കൽ എന്നീ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് സിദ്ധീഖ്. അദ്ദേഹം മമ്മൂട്ടിയെകുറിച്ച് ഒരഭിമുഖത്തിൽ നേരത്തെ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

Advertisements

സിനിമയുടെ ഡബ്ബിംഗിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു താരമില്ലെന്നാണ് സംവിധായകൻ സിദ്ദിഖ് വ്യക്തമാക്കിയത്. മറ്റുള്ള നടന്മാർ ഷൂട്ടിംഗ് സമയത്ത് കാഴ്ചവെക്കുന്ന പ്രകടനം ഡബ്ബിങ് വേളയിൽ കുറയാറുണ്ട്, എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാര്യത്തിൽ മാത്രം നേരെ തിരിച്ചാണ്.

ഷൂട്ടിംഗ് സമയത്ത് കാഴ്ചവെക്കുന്ന പ്രകടനത്തേക്കാൾ ഏറെ മുകളിൽ നിൽക്കുന്ന പ്രകടനമാണ് താരം ഡബ്ബിങ് വേളകളിൽ നടത്താറുള്ളതെന്ന് സംവിധായകൻ സിദ്ദിഖ് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.
മമ്മൂക്കയോളം ഡബ്ബിംഗിൽ മികവ് പുലർത്തുന്ന ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല.

മറ്റു താരങ്ങൾ അഭിനയിക്കുമ്പോൾ ചിലപ്പോൾ നമുക്ക് നൂറിൽ നൂറും തരാറുണ്ട്. എന്നാൽ ഡബ്ബിംഗിൽ എത്തുമ്പോൾ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും. എന്നാൽ ഡബ്ബിംഗിൽ ആ നൂറിനെ നൂറ്റിപ്പത്ത് ശതമാനം ആക്കുന്ന ഒരാളേയുളളൂ. അത് മമ്മൂക്കയാണ്.

അദ്ദേഹം അഭിനയിക്കുമ്പോൾ ഇമോഷൻ സീനും മറ്റും അത്ര പ്രാധാന്യം കൊടുക്കാറില്ല. എക്‌സ്പ്രഷനു മാത്രമേ പ്രാധാന്യം കൊടുക്കുകയുള്ളൂ. എന്നാൽ അതെല്ലാം അദ്ദേഹം ഡബ്ബിംഗിൽ മേക്കപ്പ് ചെയ്യും. അപ്പോൾ ആ സീനിനു ഡബിൾ ഇംപാക്ട് ആയിരിക്കും.

ഒരു സീനിനെ മികച്ച ഡബ്ബിംഗ് പാടവം കൊണ്ട് എങ്ങനെ വ്യത്യസ്തമാക്കാൻ കഴിയുമെന്ന് മമ്മൂക്ക പല കുറി തെളിയിച്ചുവെന്ന് സിദ്ദിഖ് പറയുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മറ്റ് നടന്മാരിൽ നിന്ന് മമ്മൂട്ടി എന്ന നടനെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണ് എന്ന് സിദ്ദിഖ് പറയുകയുണ്ടായി.

വോയിസ് മോഡുലേഷൻ എന്ന വിഭാഗത്തിൽ മമ്മൂട്ടിയുടെ അത്രെയും കഴിവ് പ്രകടിപ്പിച്ച മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടോ എന്ന കാര്യത്തിൽ സംശയം ആണെന്ന് സിദ്ദിഖ് വ്യക്തമാക്കി. അത്രയധികം ശബ്ദ വ്യതിയാനമാണ് മമ്മൂട്ടി എന്ന നടൻ നാളിതുവരെ ചെയ്തു ഫലിപ്പിച്ചിട്ടുള്ളത്. വോയ്‌സ് മോഡുലേഷന്റെ കാര്യത്തിലും മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ ഒരു കഴിവുണ്ടെന്ന് സിദ്ദിഖ് വ്യക്തമാക്കി.

Advertisement