Home Entertainment

ഇപ്പോൾ ആ ഒരു വിഷമം മാത്രമേ ഉള്ളു,എന്റെ പേരിലുള്ള ആ ഗോസിപ്പ് അന്നും ഇന്നും ഉണ്ട്: തുറന്ന് പറഞ്ഞ് നടി അഞ്ജു അരവിന്ദ്

191

മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് അഞ്ജു അരവിന്ദ്. 1995 ൽ പുറത്തിറങ്ങി അക്ഷരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഞ്ജു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നായികയായി മാറി.

പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ 1996ൽ അഞ്ജു അരവിന്ദ് തമിഴിലും അരങ്ങേറി. തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത്, ശരത്കുമാർ, വിജയ് തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഞ്ജു ബിഗ്സ്‌ക്രീനിൽ എത്തിയിരുന്നു. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തിൽ അഞ്ജു അരവിന്ദ് വേഷമിട്ടത്. ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ നടി അഭിനയിച്ചത്.

Advertisements

2001ന് ശേഷം അഞ്ജുവിന് കരിയറിൽ ഇടവേളകൾ ഉണ്ടായി. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു. അതേ സമയം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നുമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്.

Also Read
നിന്നെ എന്റെയടുത്തേക്ക് അയച്ച അല്ലാഹുവിന്റെ സ്‌നേഹവും അനുഗ്രഹവും ഞാനറിയുന്നു, മുറുകെ കെട്ടിപ്പിടിച്ച് പരിധിയില്ലാതെ ചുംബിച്ച് നമുക്ക് മുന്നോട്ട് പോകാം: സജിനോട് ഷഫ്‌ന

ഇടവേളയ്ക്ക് ശേഷം 2013ൽ പുറത്തിറങ്ങിയ ശൃംഗാരവേലൻ എന്ന സിനിമയിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയിൽ സജീവമായത്. എന്നാൽ ഇപ്പോൾ കുറച്ചു കാലമായി മിനിസ്‌ക്രീനിൽ അഞ്ജുവിനെ കാണാറില്ല. സാധാരണ കുറച്ചുനാൾ അഭിനയത്തിൽ താരങ്ങളെ കണ്ടില്ലെങ്കിൽ ആരാധകർ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് അഭിനയം നിർത്തിയോ എന്നത്.

ഈ ചോദ്യം അഞ്ജുവിനും നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ അതെ കുറിച്ചാണ് നടി പറയുന്നത്. കുറെ നാളായല്ലോ കണ്ടിട്ട്, അഭിനയിക്കുന്നില്ലെ ഇപ്പോൾ , ഇങ്ങനെ മാറിനിന്നാൽ ആളുകൾ നിങ്ങളെ മറന്നുപോകും. ഇങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരം കേൾക്കാറുണ്ടെന്ന് താരം പറയുന്നു.

അന്നും ഇന്നും അഞ്ജു അരവിന്ദ് അഭിനയം നിർത്തി എന്ന തരത്തിലാണ് ഗോസിപ്പുകൾ വന്നിരുന്നത്. വീണ്ടും അഭിനയിക്കാൻ തുടങ്ങിയോ? എന്ന് ഏതു ലൊക്കേഷനിൽ ചെന്നാലും ഞാൻ സ്ഥിരമായി കേൾക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ആ തെറ്റിദ്ധാരണ മാറണമെന്ന് ആഗ്രഹമുണ്ട്.

കാരണം ഞാനിതു വരെ അഭിനയം നിർത്തിയിട്ടില്ല. നല്ല വേഷങ്ങൾ ലഭിക്കാത്തതിൽ വിഷമമേയുള്ളൂ. അഭിനയിക്കുന്ന സിനിമയുടെ എണ്ണം കൂട്ടാനായി, തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യാറില്ല. വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതു കൊണ്ട് മാത്രമാണ് അഭിനയത്തിൽ ഇടവേള വരുന്നത്.

എന്നാൽ 26 വർഷമായി അഭിനയിച്ച് തുടങ്ങിയിട്ട്, ഇതുവരെ അഭിനയം നിർത്തിയിട്ടില്ലെന്ന് നടി വ്യക്തമാക്കുന്നു. തനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിന്റെ വിഷമം മാത്രമേ ഇപ്പോൾ ഉള്ളു. അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് അഭിനയത്തിൽ നിന്ന് ബ്രേക്ക് വരുന്നത്. ഇതാണ് അഭിനയത്തിൽ ഇപ്പോൾ കാണാത്തത് എന്നും അഞ്ജു അരവിന്ദ് പറയുന്നു.

മികച്ച ഒരു നർത്തകി കൂടിയായ അഞ്ജു ബാംഗ്ലൂരിൽ ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട് . ഡാൻസ് പഠിപ്പിക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് താരം പറയുന്നു. ഡാൻസ് സ്‌കൂളിലെ കാര്യങ്ങളെ ബാധിക്കാതെ ആണ് അഭിനയവും കൊണ്ടു പോകുന്നത്. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി ആണ് കാത്തിരിക്കുന്നതെന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്.

Also Read
ഞാൻ ഇങ്ങനെ ആയത് ഞാൻ കാരണം അല്ല എന്റെ അപ്പൻ കാരണമാണ്: വെളപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിലും ഒരാളായ അഞ്ജു പലപ്പോഴും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടി എത്താറുണ്ട്.നൃത്തത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും പറഞ്ഞ് ഫേസ്ബുക്ക് ലൈവിൽ നടി എത്താറുമുണ്ട്. ഇപ്പോൾ അഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത് സൗന്ദര്യം നില നിർത്തുന്നതിന്റെ കാര്യമാണ്. പഴയത് പോലെ സൗന്ദര്യം നിലനിർത്തുന്നതിന് കൃത്യമായ ഉത്തരം അഞ്ജുവിന് ഉണ്ട്.

Advertisement