തെരുവ് പട്ടിയെ കൊല്ലാൻ പാടില്ലെന്ന് സെലിബ്രിറ്റികൾ പറയുന്നത് കേട്ടു, നിങ്ങളുടെ വീട്ടിലെ പട്ടി ഫാൻസി ബ്രീഡല്ലേ, ഒരു നാടൻ പട്ടിയെ വളർത്തിയിട്ട് പ്രസംഗിക്കൂ; പൊട്ടിത്തെറിച്ച് ലക്ഷ്മി മേനോൻ

124

അവതാരകനായും നടനായും റേഡിയോ ആർജെയായും തിളങ്ങി നിൽക്കുന്ന താരമാണ് മിഥുൻ രമേശ്. താരത്തെ സ്‌നേഹിക്കുന്നവർ നടന്റെ ഭാര്യയും പ്രമുഖ വ്‌ളോഗറുമായി ലക്ഷ്മി മേനോനെയും സ്‌നേഹിക്കുന്നുണ്ട്. ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. കോമഡി വീഡിയോകളും മറ്റും ചെയ്ത് പ്രത്യക്ഷപ്പെടുന്ന ലക്ഷ്മി ഇപ്പോൾ സാമൂഹിക വിഷയത്തിലും തന്റെ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

Advertisements

തന്റെ വ്‌ളോഗിലൂടെയാണ് ലക്ഷ്മി അഭിപ്രായ പ്രകടനം നടത്തി രംഗത്ത് വന്നത്. ഇന്ന് കേരളം പേടിയോടെയാണ് പുറത്തിറങ്ങുന്നത്, കാരണമാകട്ടെ തെരുവുപട്ടികളുടെ വിളയാട്ടവും. പലയിടങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും ദിനംപ്രതി വാർത്തകളിൽ എത്തുന്നുണ്ട്. എന്നാൽ നായ്ക്കളെ കൊന്നൊടുക്കരുതെന്ന വാദവും ഉയർത്തി മൃഗസ്‌നേഹികളും രംഗത്തുണ്ട്.

Also read; ഞാനിപ്പോഴും മുസ്ലീം തന്നെയാണ്, ഭർത്താവ് മതം മാറാൻ പറഞ്ഞിട്ടില്ല, വേറെ ചിലരാണ് പ്രശ്നം ഉണ്ടാക്കുന്നത്: തുറന്നടിച്ച് ഖുശ്ബു

പതിവിൽ നിന്ന് വിപരീതമായി സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാക്കിയാണ് താരം ഇത്തവണ സംസാരിച്ചത്. ഇതിന് ആരാധകർ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. തന്റെ അനുഭവത്തിൽ നിന്നൊരു സംഭവം വെളിപ്പെടുത്തിയാണ് താരം തെരുവുനായ്ക്കളെ പിന്തുണയ്ക്കുന്നതിനെ വിമർശിച്ച് രംഗത്ത് വന്നത്. മിഥുൻ ചേട്ടന്റെ തറവാട്ട് വീട്ടിൽ മുൻപ് നടന്നൊരു സംഭവമാണ്. അടുക്കളയുടെ വാതിൽ വഴി ഒരു തെരുവ് പട്ടി വന്ന് മകൾ തൻവിയെ കടിക്കാൻ ശ്രമിച്ചു.

ഇത് കണ്ട് ഞങ്ങളൊക്കെ ഓടി വന്ന് നായയെ ഓടിച്ചതിനാൽ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. ഇത് കൂടാതെ മരുന്ന് കടയിലൊക്കെ പോവുന്ന സമയത്ത് തെരുവ് പട്ടികൾ പിന്നാലെയും വന്നിട്ടുണ്ട്, കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചിട്ടുമുണ്ട്. പിന്നീട് നടക്കാൻ നല്ല പേടി തന്നെയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോൾ തന്റെ അമ്മ താമസിക്കുന്ന സ്ഥലത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും താരം പറയുന്നു.

കാറില്ലാതെ അതിലെ പോകനെ സാധിക്കില്ല. തെരുവ് പട്ടികളുടെ ശല്യം ഇത്രയും രൂക്ഷമായി നിൽക്കുന്ന സമയത്ത് മാനുഷിക പരിഗണനയെക്കുറിച്ച് ചോദിച്ചാൽ തീർച്ചയായും കുട്ടികളുടെ ജീവനാണ് വില കൊടുക്കുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ഇതിലൊന്നും മനുഷ്യത്വം ആവശ്യമില്ലെന്നും ലക്ഷ്മി പറഞ്ഞു. തെരുവ് പട്ടിയെ കൊല്ലാൻ പാടിലെന്ന് സെലിബ്രിറ്റികൾ പറയുന്നത് കേട്ടു.

തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് തനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ടെന്നും ലക്ഷ്മി പറഞ്ഞു. നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാൻസി ബ്രീഡല്ല, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ. വീട്ടിലൊക്കെ ഒരുപാട് സ്ഥലമുണ്ടാവില്ലേ, എന്നിട്ടെന്താണ് നിങ്ങൾ ഇവരെ അഡോപ്റ്റ് ചെയ്യാത്തത്.

Also read; പ്രണയിച്ചിട്ട് എനിക്ക് പണി കിട്ടിയിട്ടുണ്ട്, പ്രണയത്തിന്റെ സന്തോഷവും ബ്രേക്കപ്പിന്റെ ഡിപ്രെഷനും ഒക്കെ ഞാൻ അനുഭവിച്ചിട്ടും ഉണ്ട്: തുറന്നു പറഞ്ഞ് നടി പൂജിത മേനോൻ

അങ്ങനെയല്ലേ നമ്മൾ മാതൃക കാണിക്കേണ്ടത്, എന്നിട്ടല്ലേ, ഘോരഘോരം പ്രസംഗിക്കേണ്ടത്, അല്ലാതെ വെറുതെയിരുന്ന് പ്രസംഗിച്ചിട്ട് കാര്യമില്ലെന്നും ലക്ഷ്മി തുറന്നടിച്ചു. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഉപദേശിക്കാനും പഠിപ്പിക്കാനും നിൽക്കുന്നതെന്നും ലക്ഷ്മി ചോദിക്കുന്നു. കൂടാതെ തന്റെ വീട്ടിലെ പട്ടി നാടൻ പട്ടിയാണെന്നും ലക്ഷ്മി വെളിപ്പെടുത്തി.

Advertisement