പ്രണയിച്ചിട്ട് എനിക്ക് പണി കിട്ടിയിട്ടുണ്ട്, പ്രണയത്തിന്റെ സന്തോഷവും ബ്രേക്കപ്പിന്റെ ഡിപ്രെഷനും ഒക്കെ ഞാൻ അനുഭവിച്ചിട്ടും ഉണ്ട്: തുറന്നു പറഞ്ഞ് നടി പൂജിത മേനോൻ

92

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനം കവർന്ന സിനിമാ സീരിയൽ നടിയാണ് പൂജിത മേനോൻ. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന പൂജിതയ്ക്ക് ആരാധകരും ഏറെയാണ്. എന്റെ കുട്ടികളുടെ അച്ഛൻ എന്ന സൂപ്പർഹിറ്റ് സീരിയലിലെ ഗംഭീര വില്ലത്തി വേഷത്തിലെത്തിയാണ് പൂജിത മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനംകവർന്നത്.

നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള പൂജിത ഇപ്പോൾ ഓർമ്മകൾ എന്ന സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷൻ തിരക്കുകളിലാണ് പൂജിതയിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തിൽ ഉണ്ടായ പ്രണയത്തെ കുറിച്ചും അതിലൂടെ പണി കിട്ടിയതിനെ കുറിച്ചും ഒക്കെ തുറന്നു പറഞ്ഞിരുന്നു.

Advertisements

ഉടനെ ഒരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തിനും പൂജിത മറുപടി പറഞ്ഞിരുന്നു. വിഷമം തോന്നിയ കാര്യങ്ങൾ ഒക്കെ ഓർക്കാൻ താൽപര്യപ്പെടുന്നില്ല എന്നാണ് പൂജിത പറയുന്നത്. പിന്നെ ഓർക്കുമ്പോൾ വിഷമം വരുന്നതൊക്കെ നമുക്ക് പണി കിട്ടിയ സംഭവങ്ങൾ ആയിരിക്കും.

Also Read
ഞാനിപ്പോഴും മുസ്ലീം തന്നെയാണ്, ഭർത്താവ് മതം മാറാൻ പറഞ്ഞിട്ടില്ല, വേറെ ചിലരാണ് പ്രശ്നം ഉണ്ടാക്കുന്നത്: തുറന്നടിച്ച് ഖുശ്ബു

നമ്മുടെ ഹൃദയം തകർത്ത കാര്യങ്ങളൊക്കെയാണ് അതിലുണ്ടാവുക എന്ന് പൂജിത പറയുന്നു. സന്തോഷമുള്ള നിമിഷം നമുക്കേറ്റവും പ്രിയപ്പെട്ട ആളുകളുടെ കൂടെ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഓർമ്മകളാണ്. എനിക്ക് പ്രണയം ഇഷ്ടമാണ്. നമ്മൾ ഒരാളുമായി പ്രണയത്തിൽ ആണെങ്കിൽ കൂടുതൽ ചെറുപ്പമായി തോന്നും. നമ്മുടെ ഏറ്റവും നല്ല ഭാഗമാണ് അവിടെ കാണിക്കുക.

ഞാൻ പ്രണയിച്ചിട്ടൊക്കെ ഉണ്ട്. അതിലൂടെ പണി കിട്ടിയിട്ടുമുണ്ട്. അങ്ങോട്ട് പണി കൊടുക്കാൻ നിന്നിട്ടില്ല. നമ്മൾ പ്രണയിച്ച് നടക്കുന്ന സന്തോഷവും ബ്രേക്കപ്പ് വരുമ്പോൾ അനുഭവിക്കുന്ന ഡിപ്രെഷനുമൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്. നമ്മൾ പ്രണയിച്ചാലും ബ്രേക്കപ്പ് ആയാലും നമ്മൾ വളർന്ന് കൊണ്ടേയിരിക്കും.

അടുത്ത പ്രണയം വരുമ്പോഴും നമ്മുടെ ഏറ്റവും നല്ല വശം മാത്രമേ കാണിക്കൂ. എന്റെ അനുഭവത്തിൽ നിന്നാണ് ഞാനിത് പറയുന്നതെന്ന് പൂജിത വ്യക്തമാക്കുന്നു. പൂജിതയുടെ വിവാഹമെന്നാണെന്ന് ചോദിച്ചാൽ അതെനിക്ക് അറിയില്ലെന്നാണ് നടി പറയുന്നത്. നല്ലൊരു ചെക്കനെ കെട്ടി, വല്ലവരോടും കമ്മിറ്റഡ് ആവണം.

പെട്ടെന്ന് നമുക്കുണ്ടാവുന്ന ഒരു കണക്ഷൻ ഉണ്ടല്ലോ, അതൊക്കെ സിനിമാ സ്റ്റൈലിൽ ആവും. പക്ഷേ നമുക്കുള്ളത് ആ സമയം ആവുമ്പോഴായിരിക്കും വരിക. രണ്ടാളും വിവാഹം കഴിക്കാനും ഒരുമിച്ച് പോവാനും തയ്യാറായി എന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുക ആണെങ്കിൽ ഞാൻ റിലേഷൻഷിപ്പിൽ ആണെന്ന് പറയും.

ഇപ്പോൾ സിംഗിളാണെന്ന് പറയാൻ പറ്റില്ല, ഞാനുമായി സ്വയം കമ്മിറ്റഡ് ആണ്. വിമർശനങ്ങളൊക്കെ ഞാൻ അവഗണിക്കുക ആണ് ചെയ്യാറുള്ളത്. എന്നെ ബാധിക്കുന്ന ഒരു കമന്റ് ആണെങ്കിൽ ഞാനത് ഡിലീറ്റ് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യും.

Also Read
ഹൃദയത്തിലെ സെൽവിയും ജോയും ജീവിതത്തിൽ ഒന്നിക്കുന്നു; അഞ്ജലിക്കും ആദിത്യനും ആശംസകളുമായി ആരാധകർ

നമ്മളെ പിന്നെയും അത് ബാധിക്കുക ആണെങ്കിൽ മാത്രമേ സൈബർ സെല്ലിലേക്കും മറ്റും പരാതിയുമായി പോവുക. ദൈവം സഹായിച്ച് എനിക്ക് അങ്ങനൊരു അവസ്ഥ വന്നില്ല. കൂടുതലും നല്ല അഭിപ്രായങ്ങളാണ് ആളുകളിൽ നിന്നും എനിക്ക് വരുന്നത്. ഇതുപോലെ നന്നായി പോവണമെന്നാണ് എന്റെ ആഗ്രഹമെന്നും പൂജിത വ്യക്തമാക്കുന്നു.

Advertisement