ഹൃദയത്തിലെ സെൽവിയും ജോയും ജീവിതത്തിൽ ഒന്നിക്കുന്നു; അഞ്ജലിക്കും ആദിത്യനും ആശംസകളുമായി ആരാധകർ

181

വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തിയത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. ഇപ്പോഴും ചിത്രത്തിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ലെന്ന് വേണം പറയാൻ.

Advertisements

കാരണം ഹൃദയം ചിത്രം ഇപ്പോഴും ആരാധകർ കാണുന്നത് തെല്ലും ചോരാത്ത ആവേശത്തോടു കൂടി തന്നെയാണ്. പ്രേക്ഷകരിൽ നിന്നുള്ള ഈ പ്രതികരണമാണ് ചിത്രത്തിന്റെ വിജയവും. സിനിമയിൽ പ്രണവിന്റെയും കല്യാണിയുടെയും കഥാപാത്രങ്ങൾ പോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു അജലി അവതരിപ്പിച്ച സെൽവിയും, ജോയെ അവതരിപ്പിച്ച ആദിത്യനും.

Also read; കുഞ്ഞുണ്ടാവുന്നത് മനസിലെ അവസാനത്തെ കാര്യം, ആദ്യത്തേത് മറ്റൊന്ന്; തൽക്കാലം അമ്മയാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മൗനി റോയ്

സിനിമയിൽ ചർച്ചയായതും ഈ കഥാപാത്രങ്ങളുമായിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ മനംകവർന്ന അജലിയും ആദിത്യനും ജീവിതത്തിലും ഒന്നിക്കുകയാണ്. വിവാഹനിശ്ചയം കഴിഞ്ഞതോടെയാണ് താരങ്ങൾ ഒന്നിക്കുന്നുവെന്ന് ആരാധകർ അറിഞ്ഞത്. നിരവധി പേർ നടിക്ക് ആശംസകളുമായി എത്തി.

ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ഞങ്ങൾ പ്രണയത്തിലായതാണോ, അതോ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതാണോ എന്നാണ് അജലി ആരാധകർക്കായി ചിത്രം പങ്കുവെച്ച് കുറിച്ചത്.

Also read; മറ്റൊരുത്തിയുടെ ഔദാര്യമാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞ് താലി ഊരി വെച്ച് ഇറങ്ങി പോന്നവള്‍! ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍; വൈറലായി കുറിപ്പ്

ആവറേജ് അമ്പിളി എന്ന വെബ് സീരീസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത വ്യക്തിയാണ് ആദിത്യൻ. ഇതിന് പുറമെയാണ് സിനിമകളിലും ആദിത്യൻ പ്രത്യക്ഷപ്പെട്ടത്. ഇതിനെല്ലാം പുറമെ, ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയൊരു സിനിമയും ആദിത്യൻ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.

Advertisement