കുഞ്ഞുണ്ടാവുന്നത് മനസിലെ അവസാനത്തെ കാര്യം, ആദ്യത്തേത് മറ്റൊന്ന്; തൽക്കാലം അമ്മയാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മൗനി റോയ്

94

ടെലിവിഷൻ പരമ്പരകളിൽ നിന്നും ബോളിവുഡിലേയ്ക്ക് എത്തി വിസ്മയം തീർത്ത താരമാണ് മൗനി റോയ്. മഹാദേവ്, നാഗിൻ എന്നി പരമ്പരകളിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായത്. ഈ രണ്ട് പരമ്പരകളും മലയാളത്തിൽ മൊഴി മാറ്റം ചെയ്ത് എത്തിയതിനാൽ മലയാളികൾക്കും താരം സുപരിചിതയാണ്. കൂടാതെ മലയാള മണ്ണിൽ നിന്നും മൗനിക്ക് നിരവധി ആരാധകരും ഉണ്ട്.

Advertisements

പരമ്പരയിൽ നിന്ന് കയറി ബോളിവുഡിലെത്തിയ നടി ഗോൾഡ്, മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. ഇപ്പോൾ ബോളിവുഡിൽ തരംഗം തീർക്കുന്ന ബ്രഹ്മാസ്ത്രയിലും താരത്തിന്റെ സാന്നിധ്യം എത്തി നിൽക്കുകയാണ്. ചിത്രത്തിൻ വില്ലൻ വേഷത്തിലാണ് മൗനി എത്തിയത്. ഞെട്ടിപ്പിക്കുന്ന പ്രകടനം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Also read; ശ്രീനിയേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്; പുതിയ തിരക്കഥയെ കുറിച്ച് വാതോരാതെ സംസാരിച്ചു; ധ്യാനിന്റെ തമാശകളാണ് വീട്ടില്‍ നിറയുന്നത് എന്നും നടി സ്മിനു

മികച്ച പ്രതികരണമാണ് മൗനിക്ക് ബ്രഹ്മാസ്ത്രയിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ഈ വിജയത്തിന് പിന്നാലെ മറ്റ് ഓഫറുകളും താരത്തിന് വരുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ബോളിവുഡ് സിനിമാ രംഗത്ത് ചുവടുറപ്പിക്കും മുൻപേയായിരുന്നു നടി വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. ദുബായിൽ ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം.

വൻ ആഘോഷത്തോടു കൂടി നടത്തിയ വിവാഹവും ചിത്രങ്ങളും വീഡിയോയും ആരാധകരും ഏറ്റെടുത്തിരുന്നു. ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മൗനി. ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തെ കുറിച്ച് നടി മനസ് തുറന്നത്. നിലവിൽ താൻ അമ്മയാകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മൗനി പറയുന്നത്.

കരിയറിനാണ് പ്രാധാന്യം നൽകുന്നത്, അമ്മയാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മൗനി പറയുന്നു. സൂരജും താനും വിവാഹിതരായിട്ട് 8 മാസം ആകുന്നൊള്ളൂ, ഉടനെ ഒരു കുട്ടിയെ സ്വീകരിക്കാൻ തയ്യാറല്ല. രണ്ട് പേരും തങ്ങളുടേതായ കരിയറിൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ്. നിലവിൽ വലിയ രണ്ട് സിനിമകളിൽ നിന്നും തനിക്ക് ഓഫർ ലഭിച്ചിട്ടുണ്ട്. നിലവിൽ കുഞ്ഞുണ്ടാവുന്നത് തന്റെ മനസ്സിലെ അവസാനത്തെ കാര്യമാണെന്നും മൗനി വെളിപ്പെടുത്തി.

Also read; എന്നാല്‍ നിങ്ങള്‍ ദത്തെടുത്ത് മാതൃക കാണിക്കൂ; തെരുവ് നായ്ക്കളെ കൊ ല്ല രുതേ എന്ന് വിലപിച്ച മൃദുലയ്ക്ക് ട്രോള്‍; മറുപടി നല്‍കി താരം; കൈയ്യടിച്ച് അഭയ

എന്റെ കുടുംബാംഗങ്ങളും ഞങ്ങളുടെ കരിയറിലെ വളർച്ചയിൽ സന്തോഷിക്കുന്നവരാണ്. കുടുംബത്തിലെ ആരും അമ്മയാവുന്നതിനെ കുറിച്ച് ആരും ചോദിക്കാറുമില്ലെന്ന് മൗനി കൂട്ടിച്ചേർത്തു. അതേസമയം, ഭർത്താവ് സൂരജ് നമ്പ്യാർക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ മൗനി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ആഗസ്റ്റ് 8 ന് സൂരജിന്റെ പിറന്നാൾ ദിനത്തിൽ ഭർത്താവിനൊപ്പം നിന്നുള്ള മൗനിയുടെ ഫോട്ടോ വൈറലായിരുന്നു. നിങ്ങളെന്റെ എല്ലാമാണെന്നായിരുന്നു നടി കുറിച്ചത്.

Advertisement