ശ്രീനിയേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്; പുതിയ തിരക്കഥയെ കുറിച്ച് വാതോരാതെ സംസാരിച്ചു; ധ്യാനിന്റെ തമാശകളാണ് വീട്ടില്‍ നിറയുന്നത് എന്നും നടി സ്മിനു

192

രണ്ട് രാഷ്ട്രീയം ഒരു വീട്ടില്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. പകരം വെയ്ക്കാനില്ലാത്ത പ്രതിഭയെന്ന് വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍. സമൂഹത്തോട് പറയാനുള്ളത് വ്യക്തമായി നര്‍മം കലര്‍ത്തി പറയുന്ന താരത്തെ ഏവര്‍ക്കും ഇഷ്ടവുമാണ്. ഇപ്പോള്‍ ആരാധകരെ ദുഃഖത്തിലാക്കുന്നത് താരത്തിന്റെ ഇപ്പോഴുള്ള ആരോഗ്യസ്ഥിതിയാണ്.

ആരോഗ്യം വീണ്ടെടുത്ത് വീട്ടില്‍ വിശ്രമത്തിലാണ് താരം. അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശ്രീനിവാസന്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ആ കാഴ്ച ആരാധകര്‍ക്ക് കുളിര്‍മയേകുന്നതായിരുന്നു. വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ കിടന്ന സമയത്തെ ചിത്രം ആരാധകര്‍ക്ക് നോവായിരുന്നു. ഇതിന് പിന്നാലെ താരം മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ആരാധകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമായത്.

Advertisements

ഇപ്പോഴിതാ നടന്‍ ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി സ്മിനു സിജോ. ശ്രീനിയേട്ടന്‍ ഇന്നും പൂര്‍ണ ആരോഗ്യവാനാണെന്നാണ് താരത്തിന്റെ വാക്കുകള്‍. ഈ സന്തോഷം ഒരിക്കലും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സ്മിനു സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.

ALSO READ- അത്തരം കമന്റിടാന്‍ വേണ്ടി ഒരു മാഫിയ തന്നെ ഉണ്ട്, അഴിച്ചു വിട്ടിരിക്കുയാണ് അവരെ, മുഖ്യമന്ത്രി ഇടപെടണം: ശക്തമായ ആവശ്യവുമായി മാളവിക മേനോന്‍

ഞാന്‍ ഇന്ന് ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും, കണ്ട ഉടനെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്ന് ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാന്‍ ഇന്റര്‍വ്യൂവില്‍ പറയാന്‍ മറന്നതോ അതോ അടുത്ത ഇന്റര്‍വ്യൂവില്‍ പറയാന്‍ മാറ്റിവച്ചതോയെന്നുമറിയില്ല.

പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണെന്നും താരം പറയുന്നു.

ALSO READ- പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടി ഞാന്‍ വിളിച്ചപ്പോള്‍ വലിയ തിരക്കിലാണെന്ന് പൃഥ്വിരാജ്; പിന്നീട് വാരിയന്‍കുന്നന്‍ ഏറ്റതായി പോസ്റ്റ് കണ്ടു; സമയമില്ലാത്തവരെ കാത്തിരുന്ന് ആവേശം കളഞ്ഞില്ലെന്ന് വിനയന്‍

എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ചു ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്- എന്നാണ് സ്മിനു കുറിപ്പിലൂടെ വ്യക്തമാക്കിയത്.

അതേസമയം, കായികതാരമായിരുന്ന സിനിമാ പാരമ്പര്യങ്ങളൊന്നും ഇല്ലാത്ത തന്റെ അഭിനയ ജീവിതത്തിന് കാരണം ഗോഡ്ഫാദര്‍ ശ്രീനിവാസനാണെന്ന് സ്മിനു മുന്‍പും പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെയാണ് സ്മിനു വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ചെറിയ വേഷമായിരുന്നെങ്കിലും പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ശ്രീനിവാസന്റെ തന്നെ ഭാര്യയായിട്ടുള്ള ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Advertisement