എന്നാല്‍ നിങ്ങള്‍ ദത്തെടുത്ത് മാതൃക കാണിക്കൂ; തെരുവ് നായ്ക്കളെ കൊ ല്ല രുതേ എന്ന് വിലപിച്ച മൃദുലയ്ക്ക് ട്രോള്‍; മറുപടി നല്‍കി താരം; കൈയ്യടിച്ച് അഭയ

160

സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് മൃദുല മുരളി. തന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ ആരാധകരോട് പങ്കുവെയ്ക്കുന്ന കൂട്ടത്തില്‍ വളരെ ഗൗരവകരമായ ഒരു വിഷയത്തിലും അഭിപ്രായം പങ്കുവെച്ചിരുന്നു. കേരളത്തില്‍ തെരുവ് നായകളുടെ ആക്ര മ ണം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടി ഇവയെ ഇല്ലാതാക്കാനായി ഇറങ്ങണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പലയിടങ്ങളിലും നായകള്‍ കൂട്ടത്തോടെ ചത്തുവീഴുന്ന സാഹചര്യവും ഉണ്ടായി.

പേപ്പട്ടികളേയും തെരുവുനായ്ക്കളേയും ഇല്ലാതാക്കാനായി അനുമതി വേണമെന്നാണ് കേരളക്കര ആവശ്യപ്പെടുന്നത്. ഇതിനായി സുപ്രീം കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് കേരളം. ഇതിനിടെ ഈ ആവശ്യത്തെ തള്ളിയും മൃഗസേന്ഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. ശാശ്വതമായ പരിഹാരമല്ല കൂട്ടമായ ഉന്മൂ ലനം ചെയ്യലെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്. നടി മൃദുലയും വിഷയത്തില്‍ സമാനമായ അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

Advertisements

അ തിക്രൂ രമായ കു റ്റ കൃ ത്യ ങ്ങള്‍ ചെയ്യുന്ന, മറ്റുള്ളവരെ കൊ ന്നൊ ടുക്കുന്ന മനുഷ്യര്‍ ഇവിടെയുണ്ട്. എന്നുകരുതി മുഴുവന്‍ മനുഷ്യവര്‍ഗത്തേയും കൊ ല്ലാ നാവുമോ, അതാണോ പരിഹാരം എന്നാണ് മൃദുല ചോദ്യം ചെയ്യുന്നത്. തെരുവ് നായകളെ കൊ ല്ലു ന്നത് നിര്‍ത്തൂ എന്ന ഹാഷ് ടാഗോടെയായാണ് മൃദുല പോസ്റ്റ് പങ്കിട്ടത്. ഇതിന് പിന്നാലെ താരത്തിന് പിന്തുണ അറിയിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്.

ALSO READ- ശ്രീനിയേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്; പുതിയ തിരക്കഥയെ കുറിച്ച് വാതോരാതെ സംസാരിച്ചു; ധ്യാനിന്റെ തമാശകളാണ് വീട്ടില്‍ നിറയുന്നത് എന്നും നടി സ്മിനു

ഇതിനിടെ, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്, എന്നാലൊരു കാര്യം ചെയ്യൂ, ഈ നാട്ടിലെ പട്ടികളെയെല്ലാം നിങ്ങള്‍ കൊണ്ടുപോയി നോക്കിക്കോളൂ. പട്ടി കടിക്കുന്നവരുടെ അവസ്ഥ മനസിലാക്കണം. ഇവരാരും പട്ടിയുടെ അണ്ണാക്കില്‍ കൈ ഇട്ട് കടി വാങ്ങിയവരല്ല. ഒരു കൊച്ചുകുഞ്ഞിനെ കടിച്ച് പറിച്ചു, അത് മരിച്ചു. അതുപോലെ വേറെയും, അതൊന്നും എന്താണ് പറയാത്തത്- തുടങ്ങിയ കമന്റുകളാണ.്

ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് സെല്‍ഫ് പ്രമോഷന്‍ തുടങ്ങിയല്ലേ എന്നൊരാള്‍ ചോദിച്ചപ്പോഴാകട്ടെ, കമന്റ് ചെയ്ത് സഹായിച്ചതിന് നന്ദിയെന്നായിരുന്നു മൃദുല തിരിച്ചടിച്ചത്. ആളുകള്‍ ഇറങ്ങിത്തുടങ്ങി കഴിഞ്ഞെന്ന കമന്റിന് ആ പാവങ്ങള്‍ക്ക് അതിന് പറ്റിലല്ലോ എന്നാണ് മൃദുലയുടെ മറുപടി.

ALSO READ-അത്തരം കമന്റിടാന്‍ വേണ്ടി ഒരു മാഫിയ തന്നെ ഉണ്ട്, അഴിച്ചു വിട്ടിരിക്കുയാണ് അവരെ, മുഖ്യമന്ത്രി ഇടപെടണം: ശക്തമായ ആവശ്യവുമായി മാളവിക മേനോന്‍

ഇതിനിടെ ഒരാള്‍ എന്നാല്‍ നിങ്ങള്‍ക്ക് അവരെയൊക്കെ നിങ്ങള്‍ക്ക് ദത്തെടുത്തു കൂടേ എന്നായിരുന്നു ചോദിച്ചത്. അവരെ കൊല്ലാതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് ആയിരുന്നു മൃദുലയുടെ മറുപടി.


ഷെല്‍ട്ടറുണ്ടാക്കാന്‍ ഒരു അസോസിയേഷന്‍ തുടങ്ങിക്കോയെന്ന് പറഞ്ഞവരോട് അവരെ കൊല്ലാതെ ഇരിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചതെന്നായിരുന്നു മൃദുലക്ക് പറയാനുള്ളത്. അതേസമയം മൃദുല മുരളിയുടെ പോസ്റ്റ് അഭയ ഹിരണ്‍മയി സ്റ്റോറിയായി പങ്കുവെച്ചിട്ടമുണ്ട്.

Advertisement