മറ്റൊരുത്തിയുടെ ഔദാര്യമാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞ് താലി ഊരി വെച്ച് ഇറങ്ങി പോന്നവള്‍! ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍; വൈറലായി കുറിപ്പ്

27825

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യര്‍. വിവാഹത്തിന് സേഷം നീണ്ട ഇടവേള എടുത്ത താരത്തെ വെള്ളിത്തിരയില്‍ കാണണമെന്ന് ഓരോ സിനിമാപ്രേമിയും ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. ഒടുവില്‍ നാളുകള്‍ക്ക് ശേഷം ജീവിതം തന്നെ തകര്‍ന്ന അവസ്ഥയിലാണ് എല്ലാം തിരികെ പിടിക്കാനായി മഞ്ജു വാര്യര്‍ സിനിമാലോകത്തേക്ക് തിരികെ എത്തിയത്. ആരാധകര്‍ക്ക് ഏറെ സന്തോഷമായെങ്കിലും താരത്തിന്റെ ആ സമയത്തെ മാനസികാവസ്ഥ നേരെ വിപരീതമായിരുന്നു.

മഞ്ജു വാര്യര്‍ സൂപ്പര്‍താരമായിരുന്ന സിനിമാലോകത്തേക്ക് തിരികെ എത്തുന്നത് എല്ലാം ഒന്നില്‍ നിന്നും തുടങ്ങാനായിരുന്നു. കരിയറില്‍ ഏറെ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് ദിലീപുമായി പ്രണയിച്ച് വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് താരം വിവാഹം ചെയ്തത്. പതിനഞ്ച് വര്‍ഷം ആ വിവാഹ ജീവിതത്തിന് വേണ്ടി പുറംലോകവുമായി അകന്നു നിന്ന താരത്തിന് എല്ലാം ഉപേക്ഷിച്ച് തിരികെ പഴയ താരജീവിതത്തിലേക്ക് കടക്കേണ്ടി വന്നത്. മഞ്ജുവിനെ കുറിച്ച് സിന്‍സി അനില്‍ ഇതിനുമുമ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന ഒരു കുറിപ്പാണ് വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

Advertisements

സിന്‍സിയുടെ കുറിപ്പ്: പ്ര ണയിച്ചതിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കൊടുമുടിയില്‍ നിന്ന തന്റെ കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭര്‍ത്താവിനും അയാളുടെ കുടുംബത്തിനും വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവ ള്‍. താന്‍ ഉള്ളുകൊണ്ട് സ്‌നേഹിച്ചവനില്‍ നിന്നും ലഭിച്ച മകളെ പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍. തനിക്ക് നഷ്ടമായത് എല്ലാം തന്റെ മകളിലൂടെ നേടിയെടുക്കാമെന്ന് സ്വപ്നം കണ്ടവള്‍. അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും ഒരുപോലെ പറഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരു ന്ന വ ള്‍.

ALSO READ- എന്നാല്‍ നിങ്ങള്‍ ദത്തെടുത്ത് മാതൃക കാണിക്കൂ; തെരുവ് നായ്ക്കളെ കൊ ല്ല രുതേ എന്ന് വിലപിച്ച മൃദുലയ്ക്ക് ട്രോള്‍; മറുപടി നല്‍കി താരം; കൈയ്യടിച്ച് അഭയ

താ ന്‍ അ കമഴിഞ്ഞ് വിശ്വസിച്ച തന്റെ സ്വന്തം ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് ഒരുതരം മരവിപ്പോടെ കണ്ടു നിന്നവള്‍. എന്റെ ജീവിതം, എന്റെ ഭര്‍ത്താവ്… എന്റെ കുടുംബം…. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍. അവസാനം, തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാ ര്യ മാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപിടിച്ച് ആ വീടിന്റെ പടി ഇറങ്ങി പോന്ന വള്‍. വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ച വ ള്‍.

വി വാ ഹ മോചനത്തിന്റെ കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവള്‍, ഇതിന്റെ പേരില്‍ തന്റെ മ,കളുടെ അച്ഛന്‍ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍.. തന്റെ നാവില്‍ നിന്നും ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍.

ALSO READ- ശ്രീനിയേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്; പുതിയ തിരക്കഥയെ കുറിച്ച് വാതോരാതെ സംസാരിച്ചു; ധ്യാനിന്റെ തമാശകളാണ് വീട്ടില്‍ നിറയുന്നത് എന്നും നടി സ്മിനു

ആകെ കൈമുതലായുള്ള തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍. സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുന്നത്ര ശ്രമിച്ച അഭിഭാഷകരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നി ന്ന വ ള്‍.

അ വ ള്‍ക്കെ തിരെ നുണകളുടെ എത്ര വലിയ ചി,ല്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയി ട്ടില്ല എന്നത് പ്രപഞ്ച സത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ. കാലം നിന്നെ ഇവിടെ അടയാള പ്പെടു ത്ത ട്ടെ.

Advertisement