Home Entertainment

സിബി മലയിൽ ആസിഫ് അലി ചിത്രം കൊത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി, തേൻ തുള്ളി പോലെ മധുരമൂറുന്ന പാട്ട് ഏറ്റെടുത്ത് ആരാധകർ

197

ശക്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാമ് കൊത്ത്. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തും, പിഎം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിലാണ് കൊത്ത് നിർമ്മിക്കുന്നത്.

മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, മുൻ നിരയിലേക്കെത്തുന്ന റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക. ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. ഒപ്പം കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ, നഷ്ടം, വേദന, പ്രണയം എന്നിവയെല്ലാം കഥക്ക് അകമ്പടിയായി എത്തുന്നുണ്ട്.

Advertisements

Also Read
ഹൃദയത്തിലെ സെൽവിയും ജോയും ജീവിതത്തിൽ ഒന്നിക്കുന്നു; അഞ്ജലിക്കും ആദിത്യനും ആശംസകളുമായി ആരാധകർ

ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. രഞ്ജിത്ത് ഈ ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിലെ തേൻ തുള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയിരുക്കുകയാണ്. ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ആണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു.

Also Read
ശ്രീനിയേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്; പുതിയ തിരക്കഥയെ കുറിച്ച് വാതോരാതെ സംസാരിച്ചു; ധ്യാനിന്റെ തമാശകളാണ് വീട്ടില്‍ നിറയുന്നത് എന്നും നടി സ്മിനു

മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ സമീരാസ നിഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അപ്പു, പ്രൊഡക്ഷൻ കൺട്രോളർ ബാദ്ഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേഷ് രഞ്ജിത്ത്.

Advertisement