സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം വരും, ഈ കൂട്ടുകെട്ടിനൊപ്പം ഇന്നുവരെ കാണാത്തൊരു പ്രശസ്ത വ്യക്തികൂടിയുണ്ടവും: ഉറപ്പു നൽകി അഖിൽ സത്യൻ

66

വർഷങ്ങളായി മലയാള സിനിമയിൽ നിരന്തരം സൂപ്പർഹിറ്റുകൾ സമ്മാനിച്ച് തിളങ്ങി നിൽക്കുന്ന സൂപ്പർ സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം പച്ചയായ ജീവിത യാതാർത്ഥ്യങ്ങളോട് അടുത്തു നിൽക്കുന്നതും സരസമായ നർമ്മത്തിൽ കൂടി കഥ പറഞ്ഞ് പോകുന്നവയുമാണ്.

അദ്ദേഹത്തിന് മക്കളായ ഇരട്ട ആൺകുട്ടികളാണ് ഉള്ളത്. അനൂപ് സത്യനും അഖിൽ സത്യനും. അനുപ് സത്യൻ സിനിമാ സംവിധാന രംഗത്ത് എത്തിക്കഴിഞ്ഞു. സുരേഷ് ഗോപിയും, ശോഭനയും, ദുൽഖർ സമ്മാനും, കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയായിരുന്നു അനൂപ് ഒരുക്കിയത്.

Advertisements

അടുത്തയാളായ അഖിൽ സത്യൻ ഇപ്പോൾ ഫഹദ് ഫാസിലിനെ നായകനാക്കി തന്റെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടനാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ.

അതുപോലെ മോഹൻലാൽ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നുമാണ്. കടുത്ത മോഹൻലാൽ ആരാധകരാണ് സത്യന്റെ മക്കളും സംവിധായകരുമായ അനൂപ് സത്യനും അഖിൽ സത്യനും.

ഇപ്പോഴിതാ 31 വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു ചിത്രം വരുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് അഖിൽ സത്യൻ. ചിത്രം എന്ന് തുടങ്ങും എന്ന് തനിക്കു ഇപ്പോൾ പറയാനാവില്ല എങ്കിലും ചിത്രം വരുമെന്ന് ഉറപ്പു പറയുകയാണ് അഖിൽ.

ഞാൻ പ്രകാശൻ ചെയ്യുന്ന സമയത്ത് തന്നെ ശ്രീനി അങ്കിളും അച്ഛനും കൂടി ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നു എന്നും മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിനൊപ്പം ഇന്നുവരെ കാണാത്തൊരു പ്രശസ്ത വ്യക്തികൂടിയുണ്ട് ആ ത്രെഡിൽ എന്നും അഖിൽ സത്യൻ പറയുന്നു.

പുതിയ സിനിമയുടെ കഥ കേട്ടത് മുതൽ മോഹൻലാൽ സാറും ഓകെ ആണെന്നും ചിത്രം എന്ന് തുടങ്ങാം എന്നാണ് അദ്ദേഹം ചോദിക്കുന്നതെന്നും അഖിൽ വെളിപ്പെടുത്തി. പ്രേക്ഷകർ കൊതിക്കുന്ന ഒരു മോഹൻ ലാൽ ശ്രീനിവാസൻ കൂട്ടിലെ ഹ്യൂമറുള്ള കഥയാണ് സംഭവം.

ഇനി അച്ഛന്റെ തിരക്കുകളും ശ്രീനി അങ്കിളിന്റെ ആരോഗ്യവും ഒന്ന് ശരിയായാൽ ഉടനെ തന്നെ തിരക്കഥ എഴുതി ചിത്രത്തിലേക്ക് കടക്കുമെന്നും അഖിൽ വ്യക്തമാക്കി. താൻ തന്റെ എല്ലാ കാര്യങ്ങളും മാറ്റിവച്ച് ആ പടത്തിൽ അസിസ്റ്റ് ചെയ്യാൻ റെഡിയായിരിക്കുകയാണ് എന്നും അഖിൽ കൂട്ടിച്ചേർത്തു.

പാച്ചുവും അത്ഭുവിളക്കും എന്നാണ് അഖിൽ സത്യൻ ഫഹദ് ഫാസിൽ ചിത്രത്തിന്റെ പേര്. ദി ക്യൂ എന്ന ഓൺലൈൻ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് അഖിൽ സത്യൻ മനസ്സ് തുറന്നത്.

Advertisement