Home Entertainment Celebrities

മമ്മൂട്ടിയടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം സിനിമയിൽ, അച്ഛൻ ബിസിനസ്സ്മാൻ, നാമം ജപിക്കുന്ന വീട്ടിലെ ഗോപിക ചില്ലറക്കാരിയല്ല

228

മലയാളികളുടെ പൂമുഖത്തേക്ക് വ്യത്യസ്തമായ സീരിയലുകളുമായി എത്തുന്ന ചാനലാണ് മഴവിൽ മനോരമ.
സാധാരണ കണ്ണീർ സീരിയലുകളിൽ നിന്നും മാറി സന്തുഷ്ട കുടുംബ ജീവിത കഥ പറയുന്ന സീരിയലുകളാണ് ഈ ചാനലിലെ സീരിയലുകളുടെ പ്രത്യേകത.

ഒന്നിനൗവ്വ് മികച്ച പരമ്പരകൾ സമ്മാനിക്കുന്ന മഴവിൽ മനോരമയിലെ ഹിറ്റ് ചാർട്ടിൽ ഇപ്പോൾ വിജയകരമായി മുന്നേറുന്ന സീരിയലാണ് നാമം ജപിക്കുന്ന വീട്. പ്രേക്ഷകർ ഏറ്റെടുത്ത ഭ്രമണം സീരിയലിൽ അമ്മയും മകളും ആയി വേഷം ഇട്ട ലാവണ്യയും സ്വാതി നിത്യാനന്ദും ഈ പരമ്പരയിയും അമ്മയും മകളുമായി എത്തുന്നു. ഒപ്പം മനോജ് കുമാറും പ്രധാന കഥാപാത്രമായി എത്തുന്നു.

Advertisements

ഈ പരമ്പരയിൽ ഗോപിക എന്ന കുസൃതി കുട്ടിയായ അവതരിപ്പിക്കുന്നത് സാനിയ ബാബു താരം ആണ് . അഭിനയിക്കാൻ എത്തിയ ശേഷം തുടക്കകാലത്ത് തന്നെ മമ്മൂട്ടിയുടേയും ജയറാമിന്റേയും ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് സാനിയ.

രമേഷ് പിഷാരടി ഒരുക്കിയ ഗാനഗന്ധർവൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയിൽ ജയറാമിന്റെ മകളായും സാനിയ അഭിനയിച്ചു. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ് സാനിയ. നാമം ജപിക്കുന്ന വീട് എന്ന സീരിയലിൽ 2 ചേച്ചിമാരുടെ അനിയത്തി കുട്ടിയായ ഗോപിക എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്.

അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നത് ആണ് സാനിയയുടെ യഥാർത്ഥ കുടുംബം. തൃശൂർ സ്വദേശിനിയാണ് താരം. തൃശൂർ സെന്റ് ജോസഫ് വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആണ് സാനിയ. അച്ഛന് ചെരുപ്പിന്റെ ബിസിനെസ്സ് ആണ്.

അഭിനയത്തിന് പുറമെ പാഷനായി ഉള്ളത് നൃത്തം ആണ്. അഭിനയിക്കാൻ പോകുന്നത് കൊണ്ട് തന്നെ കൂട്ടുകാരും വീട്ടുകാരും അടക്കം നല്ല പിന്തുണ ആണ് താരത്തിന് നൽകുന്നത്. അതേ സമയം സീരിയൽ സെറ്റിൽ സ്വാതിയുമായി ആണ് തനിക്ക് ഏറ്റവും കൂടുതൽ അടുപ്പമെന്നാണ് സാനിയ പറയുന്നത്.

Advertisement