പ്രേമം സെറ്റായി കഴിഞ്ഞുള്ള ആദ്യ പ്രണയദിനത്തിൽ കാൻഡിൽ ലൈറ്റ് ഡിന്നറിന് ക്ഷണിച്ചു; എത്തിയത് അച്ഛനും അമ്മയും, കിട്ടിയ മുട്ടൻ പണിയെ കുറിച്ച് വിധു പ്രതാപിന്റെ ഭാര്യ ദീപ്തി

130

നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടയാളായി മാറിയ ഗായകനാണ് വിധു പ്രതാപ്. സോഷ്യൽ മീഡിയയിലും സജീവമായ വിധു പ്രതാപും ഭാര്യ ദീപ്തിയും ഈ ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു.

ടിക് ടോക്കും പാചക പരീക്ഷണങ്ങളുമൊക്കെയായി രസകരമായ നിമിഷങ്ങൾ ഇരുവരും തുറന്ന് കാട്ടി. ഇപ്പോഴിതാ തങ്ങളുടെ ആദ്യ വാലന്റൈൻസ് ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്ന് പറയുകയാണ് വിധുവിന്റെ ഭാര്യ ദീപ്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഫോർ സംഗീത റിയാലിറ്റി ഷോ യിൽ അതിഥിയായി എത്തിയത് ദീപ്തിയായിരുന്നു.

Advertisements

ഷോ യിലെ വിധികർത്തക്കളിൽ ഒരാൾ വിധുവാണ്. നടി ആശ ശരത്തും ഇത്തവണ മുഖ്യാതിഥിയായി വന്നു. വേദിയിൽ എല്ലാവരും വിധു അണ്ണനിട്ട് ഒരു പണി എന്ന് പറയുന്നത് കേട്ടു. യഥാർഥത്തിൽ എനിക്ക് കിട്ടിയ വലിയ പണിയാണ് ആ ഇരിക്കുന്നതെന്ന് വിധുവിനെ ചൂണ്ടി കാണിച്ച് തമാശ രൂപേണ ദീപ്തി പറയുന്നു. ദീപ്തിയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.

ദീപ്തിയുടെ വായിൽ നിന്ന് തന്നെ ഞങ്ങളത് കേട്ടു എന്നാണ് ജ്യോത്സന അഭിപ്രായപ്പെട്ടത്. എല്ലാവരും കൂവി വിളിച്ച് കളിയാക്കിയതോടെ നിങ്ങളെല്ലാവർക്കും എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് അറിഞ്ഞില്ല, സന്തോഷമായെന്ന് വിധു പറയുന്നു. വിധുവിനൊപ്പം ഏറ്റവും മറക്കാൻ പറ്റാത്ത ഒരു ദിവസത്തെ കുറിച്ചാണ് അവതാരകർ ദീപ്തിയോട് ചോദിച്ചത്.

വാലന്റൈൻസ് ഡേ ആണെന്നായിരുന്നു മറുപടി. കല്യാണത്തിന് ശേഷം ഞങ്ങളത് ആഘോഷിച്ചിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ വിവാഹം നിശ്ചയിച്ചതിന് ശേഷമുള്ള ആദ്യ പ്രണയദിനമായിരുന്നു അത്. തലേ ദിവസം വിധു ചേട്ടൻ എന്നെ ഫോണിൽ വിളിച്ച് പറഞ്ഞു, നാളെ വാലന്റൈൻസ് ഡേ അല്ലേ, നമുക്കൊരു കാൻഡിൽ ലൈറ്റ് ഡിന്നറിന് പോകാം എന്ന്.

കേട്ടപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി. അങ്ങനെ പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. പിറ്റേ ദിവസം വൈകുന്നേരം ഡിന്നറിന് പോകാൻ വേണ്ടി ഞാൻ ഒരുങ്ങി നിന്നു. വിധു ചേട്ടൻ എന്നെ കൂട്ടാൻ വീട്ടിൽ വന്നു. ഞാൻ അദ്ദേഹത്തിന് കൊടുക്കാൻ വാങ്ങിയ സമ്മനം ഒക്കെ എടുത്ത് വാതിൽ തുറന്ന് നോക്കിയപ്പോൾ അച്ഛനും അമ്മയും വിധു ചേട്ടനും കൂടെ നിൽക്കുന്നതാണ് കണ്ടതെന്ന് ദീപ്തി പറയുന്നു.

ഒരു ലോഡ് നിറയെ വണ്ടിയിൽ ആളുമായി താൻ മിഥുനം സിനിമ റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചത് ആണെന്നായിരുന്നു വിധു ഇതിന് നൽകിയ മറുപടി. അങ്ങനെ വിധുവിന്റെയും ദീപ്തിയുടെയും വാലന്റ്‌റൈൻഡ് ഡേ ആഘോഷത്തിന്റെ കഥയ്ക്ക് വമ്പൻ വരവേൽപ്പാണ് വേദിയിൽ ലഭിച്ചത്.

ഇത് മാത്രമല്ല രസകരമായ മറ്റ് പല അനുഭവങ്ങളും വേദിയിൽ തുറന്ന് പറഞ്ഞിട്ടാണ് ദീപ്തി പോയത്. റിമി ടോമി, സിത്താര കൃഷ്ണകുമാർ, ജ്യോത്സന തുടങ്ങിയ ഗായകരും നടി ആശ ശരത്തുമെല്ലാം താരദമ്പതിമാരെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിരുന്നു.

Advertisement