അഭിനയത്തിൽ ബിരുദാനന്തരം ബിരുദം, ടോവിനോയ്ക്കും ഫഹദിനുമൊപ്പം വേഷമിട്ടു, ഭാര്യ നർത്തകി, രണ്ടു മക്കളും: ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി ശരിക്കും ആരെന്നറിയാവോ

3990

മലയാളം മിനിസ്‌കീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മാറി താരമാണ് അമൽ രാജ്. സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് കുഞ്ഞുണ്ണി എന്ന പേരിലൂടെയാണ്.

ചക്കഴത്തിലെ ഉത്തമന്റേയും പൈങ്കിളിയുടേയും സുമേഷിന്റേയും അച്ഛനായിട്ടാണ് പ്രേക്ഷകരുടെ ഇടയിൽഅറിയപ്പെടുന്നത് വർഷങ്ങളായി അഭിനയ ലോകത്ത് സജീവമാണെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

Advertisements

ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയെ മാത്രമാണ് പ്രേക്ഷകർക്ക് സുപരിചിതം. അടുത്തയിടയ്ക്കാണ് മിനിസ്‌ക്രീനിൽ താരം സജീവമായതെങ്കിലും വർഷങ്ങളായി അരങ്ങിൽ സജീവമാണ്. ഇപ്പോഴിതാ കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം കുടുംബത്തെപ്പറ്റി പങ്കുവെച്ചത്.

ചെറുപ്പം മുതലെ മനസ്സിൽ ഒരു നടനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ഡിഗ്രിക്ക് ശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പിജി ചെയ്തു. സിനിമയോ സീരിയലോ അന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല. നാടകമായിരുന്നു ലക്ഷ്യം.

ലെനിൻ രാജേന്ദ്രൻ സാറിന്റെ രാജാരവിവർമ എന്ന നാടകത്തിൽ ടൈറ്റിൽ റോൾ ചെയ്യാൻ കഴിഞ്ഞതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. അതിനുശേഷം ശ്രീകുമാരൻ തമ്പി സാറിന്റെ ദാമ്പത്യ ഗീതങ്ങൾ എന്ന സീരിയലിലേക്ക് ക്ഷണം ലഭിച്ചു.

അങ്ങനെയാണ് മിനിസ്‌ക്രീൻ എത്തുന്നത്. വീടിനെ കുറിച്ചുള്ള ഓർമയും താരം പങ്കുവെച്ചിരുന്നു. ജനിച്ചു വളർന്നത് നെയ്യാറ്റിൻകര വണ്ടന്നൂരുള്ള അച്ഛന്റെ തറവാട് വീട്ടിലാണ്. അച്ഛൻ രാജമോഹൻ നായർ ആയുർവേദ ഡോക്ടറായിരുന്നു. അമ്മ പത്മകുമാരി. എനിക്കൊരു ചേട്ടൻ, അനിയത്തി. ഇതായിരുന്നു കുടുംബം. പഴയ കേരളശൈലിയിലുള്ള ഓടിട്ട വീട്.

അന്നത്തെക്കാലത്ത് അത്യാവശ്യം സൗകര്യങ്ങളുള്ള വീടായിരുന്നു. ഇന്നും സ്‌നേഹത്തോടെ മാത്രമേ ആ വീടിനെ ഓർക്കാൻ കഴിയവെന്നും വീടിനെ കുറിച്ചുള്ള ഓർമ പങ്കുവച്ച് കൊണ്ട് പറഞ്ഞു. നാടകവും സീരിയലും മാത്രമല്ല സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായ കുപ്രസിദ്ധ പയ്യനിൽ ശ്രദ്ധിക്കപ്പെടുന്ന റോളിൽ അമൽ രാജ് എത്തിയിരുന്നു. കൂടാതെ ഫഹദ് ഫാസിൽ ചിത്രമായ മാലിക്കിലും അമൽ രാജ് അഭിനയിക്കുന്നുണ്ട്.

Advertisement