അങ്ങനെയുള്ള മോശം കമന്റുകൾ തന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നു: തുറന്നു പറഞ്ഞ് എസ്തർ

631

ബാല താരമായെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് എസ്തർ അനിൽ. നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് എസ്തർ സിനിമയിൽ എത്തുന്നത്. മോഹൻലാൽ നായകനായ ഒരുനാൾ വരും എന്ന ചിത്രത്തിലും എസ്തർ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടികെട്ടിൽ ഇറങ്ങിയ ദൃശ്യത്തിലെ വേഷം എസ്തരിന് ഏറെ ആരാധകരെ ഉണ്ടാക്കി കൊടുത്തു.

Advertisements

പിന്നീട് ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില് കമൽ ഹാസന് ഒപ്പവും എസ്തർ അഭിനയിച്ചു. അതേ സമയം ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ അരങ്ങേറ്റം കുറിച്ചിരുന്നു. ഷെയിൻ നിഗമായിരുന്നു ഈ ചിത്രത്തിൽ എസ്തറിന്റെ നായകൻ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായി താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും പങ്കുവെച്ചിരുന്നു. ഇത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരിൽ താരത്തിന് എതിരെ മോശം കമന്റുകളുമായി സൈബർ സദാചാരാക്കാരും എത്താറുണ്ടായിരുന്നു.

ഇപ്പോൾ ഇതാ ഇങ്ങനെയുള്ള മോശം കമന്റുകൾ തന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്ന് പറയുകയാണ് ഇപ്പോൾ നടി. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

പണ്ടൊക്കെ എന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് അച്ഛനായിരുന്നു. അന്നൊക്കെ ഈ സന്ദേശങ്ങളും കമന്റുകളും അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാനാണ് നേരിട്ട് എല്ലാം നോക്കുന്നത്. ആദ്യമൊക്കെ എനിക്കും സങ്കടം വന്നിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെ തമാശയായി എന്നും എസ്തർ പറയുന്നു.

അതേ സമയം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 ആണ് നടിയുടെ പുതിയ ചിത്രം. ദൃശ്യം 2 ഒരു കുടുംബ ചിത്രമാണെന്നും ത്രില്ലർ ഘടകങ്ങൾ ഉണ്ടെങ്കിലും സിനിമ പൂർണമായി അങ്ങനെയല്ലയെന്നും താരം പറയുന്നു. ആദ്യത്തെ ദൃശ്യം ഷൂട്ട് ചെയ്യുന്ന സമയത്ത് താൻ ഒരുപാട് സംസാരിക്കുമെന്നാണ് അണിയറക്കാർ പറഞ്ഞിരുന്നതെങ്കിൽ ദൃശ്യം 2ന്റെ സമയത്ത് താൻ മിണ്ടാറേ ഇല്ലെന്നായിരുന്നു അവരുടെ പരാതിയെന്നും എസ്തർ പറഞ്ഞു.

സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 എന്നിവയാണ് ഇനി വരാനിരിക്കുന്ന എസ്തറിന്റെ പുതിയ ചിത്രങ്ങൾ.

Advertisement