Home Entertainment Celebrities

ഗ്ലാമറസ് ലുക്കിൽ ഓർഡിനറി സിനിമയിലെ ‘കല്യാണി’ ശ്രിത, താരത്തിന്റെ ഇപ്പോഴത്തെ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ

121

സുഗീതിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ഓർഡിനറി. മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനും പെർഫക്ഷനിസ്റ്റ് ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ഓർഡിനറി അന്നത്തെ സർവ്വകാല റെക്കോർഡുകളും തകർത്തിരുന്നു.

ഗവിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സിനിമ ഒരു പ്രേക്ഷകർക്ക് ഒരു പ്രത്യേക ദൃശ്യവിരുന്ന് തന്നെ ആയിരുന്നു. ഈ സിനിമയിലൂടെ നായികയായി അരങ്ങേറി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു പറ്റിയ നടിയായിരുന്നു ശ്രിത ശിവദാസ്.

Advertisements

ഒരു പക്ഷേ ഓർഡിനറിയിലെ ഗവി ഗേളിനെ അറിയാത്ത മലയാളി സിനിമ പ്രേക്ഷകർ ഉണ്ടായിരിക്കില്ല. ഗവിയിൽ താമസിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രിത അവതരിപ്പിച്ചത്. ആദ്യ സിനിമ ഗംഭീരവിജയം നേടിയെങ്കിലും പിന്നീട് മലയാള സിനിമയിൽ മികച്ച റോളുകൾ ഒന്നും താരത്തെ തേടി എത്തിയിരുന്നില്ല.

അതിന് ശേഷം കൂതറ എന്ന സിനിമയിലാണ് ശ്രിതയ്ക്ക് നല്ലയൊരു റോൾ ലഭിച്ചത്. സിനിമ തീയേറ്ററുകളിൽ വലിയ വിജയം നേടിയില്ലായിരുന്നങ്കിലും പിന്നീട് നല്ല അഭിപ്രായം ലഭിച്ച സിനിമകളിൽ ഒന്നായിരുന്നു.
2012 ൽ സിനിമയിൽ എത്തിയതാണെങ്കിലും വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുളളൂ. വിവാഹിതയായ ശ്രിത 2016ന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് വിവാഹമോചനം നേടിയ നടി 2019ൽ ഒരു തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

ദില്ലുകു ദുഡു 2 എന്ന സിനിമയിലാണ് ശ്രിത അഭിനയിച്ചത്. ഇപ്പോഴിതാ കിടിലൻ മേക്കോവറുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രിത അതീവ ഗ്ലാമറസായി സ്‌റ്റൈലിഷ് ലുക്കിൽ പുതിയ ഒരു ഫോട്ടോഷൂട്ട് ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഓർഡിനറിയിലെ ഗവി ഗേൾ തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. പൗർണമി മുകേഷ് എന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

ദിവ്യ ഉണ്ണികൃഷ്ണൻ എന്ന സ്‌റ്റൈലിഷിനോടൊപ്പം നൗഫിയ ഹബീബിന്റെ മിങ്ക ഡിസൈൻസാണ് ഔട്ഫിറ്റ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ താരത്തിന്റെ ഫോട്ടോസിന് നൽകിയിട്ടുള്ളത്. മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മണിയറയിലെ അശോകനിൽ ഒരു ചെറിയ വേഷത്തിലാണ്.

Advertisement