Home Entertainment

എന്നോടുള്ള വിരോധം കൊണ്ട് ഇങ്ങനെ ചെയ്യുന്നത് ഭീരുത്വം, ധൈര്യം ഉണ്ടെങ്കിൽ നേരിട്ടു വാ നേരിടാൻ ഞാൻ തയ്യാറാണ്; വെല്ലുവിളിച്ച് ശ്വേതാ മേനോൻ

557

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താര സുന്ദരിയാണ് ശ്വേതാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും എല്ലാം വേഷമിട്ടിട്ടുള്ള നടി ഇപ്പോൾ മിനി സ്‌ക്രീനിലും സജീവമാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അനശ്വരം എന്ന സിനിമയിലൂടെ ആയിരുന്നു ശ്വേതാ മോനോൻ അരങ്ങേറ്റം.

അതേ പോലെ ജനപ്രിയ നായകൻ ദിലീപ് നായകൻ ആയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന നിത്യ തമിഴ് സീരിയലുകളുലം മലയാളം ടിവി ഷോകളിലും എല്ലാം സജിവമായിരുന്നു.

Advertisements

ഇപ്പോഴിതാ ശ്വേതാ മേനോനും നിത്യ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പള്ളിമണി എന്ന പുതിയ സിനിമ തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്താനുള്ള തയ്യാറെടുപ്പിലാണ്. നിത്യാ ദാസിന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് ചിത്രം കൂടിയാണ് പള്ളിമണി.

Also Read
സുരേഷ് ഗോപി തന്നെ പറഞ്ഞ് പറ്റിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി കീർത്തി സുരേഷ്

അതേ സമയം ചിത്രത്തിന്റെ പോസ്റ്റർ കീറി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ന ടി ശ്വേതാ മേനോൻ തന്റെ ഫേ സ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. തിരുവനന്തപുരത്തെ ഒരു പൊലീസ് സ്റ്റേഷന് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്ററുകളാണ് കീറിയ നിലയിൽ കണ്ടെത്തിയത്.

പോസ്റ്ററിലെ ശ്വേതയുടെ മുഖമാണ് കീറിമാറ്റിയിരിക്കുന്നത്. തന്നോടുള്ള എതിർപ്പിൽ സിനിമയെ ആ ക്ര മി ക്കുന്നത് ഭീരുത്വം ആണെന്നാണ് ശ്വേത മേനോൻ തുറന്നടിച്ചത്. നടിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒരു സിനിമയെ ആ ക്ര മി ക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം.

അനവധി പേരുടെ ഉപജീവനമാർഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ നശിപ്പിക്കുന്നതിന് പകരം, ഈ തരം താണ പ്രവർത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാൻ ഞാൻ തയ്യാറാണ്. കീറിയ നിലയിലുള്ള പോസ്റ്ററിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈലാഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇതിനോടകം തന്നെ നടിയുടെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.

Also Read
അമേരിക്കൻ വ്യവസായിയുമായി മൂന്നാം വിവാഹം, ഒടുവിൽ വെളിപ്പെടുത്തലുമായി നടി ജയസുധ

Advertisement