ആമീർ ഖാനെ ഇപ്പോഴും തനിക്ക് വളരെ ഇഷ്ടമാണ്, ആമിറിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്: സായി തംഹാൻകർ

142

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിർ ഖാൻ. അനിൽ കപൂർ ചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സായി തംഹാൻകർ.

അമീർ ഖാൻ ചിത്രമായ ഗജിനിയിലൂടെയാണ് സായി പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് വന്ന ഹണ്ടർ എന്ന ചിത്രത്തിലെ ജ്യോത്സ്‌ന എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ, ഒരഭിമുഖത്തിൽ സായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Advertisements

Also Read
ഞങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ; വളകാപ്പ് ചടങ്ങ് കഴിഞ്ഞു : ചിത്രങ്ങൾ പങ്കു വച്ച് അനുശ്രീയും വിഷ്ണുവും

അമീർ ഖാനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സായി പറയുന്നു. അമീർ ഖാനെ തനിക്ക് വളരെ ഇഷ്ടമായിരുന്നു. അതിനാൽ തന്നെ ഗജിനിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ സമ്മതം അറിയിച്ചു. ഇപ്പോഴും അമീർ ഖാനെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. സായി വ്യക്തമാക്കി.

ഞാൻ എന്റെ അമ്മയോട് പറയുമായിരുന്നു, വളർന്ന് വലുതായി ഞാൻ ആമിർ ഖാനെ വിവാഹം കഴിക്കുമെന്ന്. അത്രയ്ക്കും ഭ്രാന്തായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം വരുന്നത്. ഞാൻ ചാടിക്കയറി അതിൽ പിടിക്കുകയായിരുന്നു എന്നാണ് സായ് പറയുന്നത്.

ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചപ്പോൾ തന്നെ കുറ്റപ്പെടുത്താനും വിമർശിക്കാനും നിരവധിപേർ രംഗത്തെത്തിയിരുന്നതായി സായി പറയുന്നു. തനിക്കോ തന്റെ കുടുബത്തിനോ ഇല്ലാത്ത പ്രശ്‌നം എന്തിനാണ് മറ്റുള്ളവർക്ക് എന്നും താരം ചോദിച്ചു. നോ എൻട്രി പുധേ ദോക്ക ആഹെയ് എന്ന മറാത്തി ചിത്രത്തിലാണ് സായി ബിക്കിനി അണിഞ്ഞ് എത്തിയത്.

മറാത്തി സിനിമാ രംഗത്തുള്ളവർ തന്റെ ആ വേഷത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതായി സായി പറയുന്നു.
അതേ സമയം അടുത്തിടെ ഇറങ്ങിയ മിമി എന്ന കൃതി സനോൺ ചിത്രത്തിലൂടെയാണ് സായ് തംഹാൻകർ ബോളിവുഡിൽ പ്രശസ്തയായത്.

Also Read
ബേബി ഷവറിനിടെ ആതിര മാധവിന് കിട്ടിയ കിടിലൻ സർപ്രൈസ് ; ശരിയ്ക്കും ഞെട്ടിയെന്ന് താരം : വൈറലായി വീഡിയോ!

അതേസമയം തനിക്ക് നേരിടേണ്ടി വന്ന സ്റ്റീരിയോടൈപ്പിംഗിനെക്കുറിച്ചും സായ് സംസാരിക്കുന്നുണ്ട്. ഹണ്ടർ എന്ന സിനിമയിലെ കഥാപാത്രം ചെയ്തതിന് ശേഷം മുഴുവനും ആ തരത്തിലായിരുന്നുവെന്നാണ് സായ് പറയുന്നു. മൂന്ന് വർഷം ഹണ്ടറിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും നോക്കുകയായിരുന്നു ഞാൻ. വരുമെന്ന് അറിയാമായിരുന്നു.

പക്ഷെ മൂന്ന് വർഷമെടുത്തു. പിന്നെയാണ് ലവ് സോണിയ വരുന്നത്. അതിന് ശേഷം മിമി. ഇപ്പോഴാണ് എനിക്ക് അതും ചെയ്യാനാകും ഇതും ചെയ്യാനാകുമെന്ന് ആളുകൾക്ക് മനസിലാകുന്നത്. എന്നും വെറൈറ്റികളുണ്ടാകാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും താരം പറയുന്നു.

Advertisement