സിദ്ദീഖിന്റെ മകന്റെ വിവാഹ സത്കാരത്തിൽ തിളങ്ങി ദിലീപും കാവ്യാ മാധവനും, വേറിട്ട ഗെറ്റപ്പിൽ ദിലീപിന്റെ എൻട്രി, വൈറലായി വിഡിയോ

66

മലയാളത്തിന്റെ പ്രിയ നടൻ സിദ്ദീഖിന്റെ മകൻ ഷഹീൻ സിദ്ദീഖിന്റെ വിവാഹസത്കാരത്തിൽ തിളങ്ങി ജനപ്രിയ നടൻ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ വമ്പൻ താരനിരയാണ് വിവാഹത്തിനെത്തിയത്.

ഭാര്യ കാവ്യ മാധവനൊപ്പം എത്തിയ ദിലീപും ചടങ്ങൾ ശ്രദ്ധേയനായി. ഫുൾ കൈ ഷർട്ടിൽ വേറിട്ട ഗെറ്റപ്പിലായിരുന്നു ദിലീപിന്റെ എൻട്രി. ഭാര്യയയുടെയും സുഹൃത്തുക്കളുടെയുമൊക്കെ സാന്നിധ്യത്തിൽ തമാശകളൊക്കെ പറയുന്ന നടന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ ഫാൻസ് പേജുകളിൽ നിറഞ്ഞ് നിൽക്കുകയാണ്.

Advertisements

നവ്യ നായർ, മംമ്ത മോഹൻദാസ്, രമേശ് പിഷാരടി, ബിജു മേനോൻ, മിയ, സത്യൻ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണൻ, ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരും ചടങ്ങിനെത്തി.
ഡോക്ടർ അമൃത ദാസ് ആണ് ഷഹീന്റെ ജീവിത സഖിയായത്.

Also Read
ക്യൂ നിന്ന് മദ്യം വാങ്ങും, കുടിക്കും, സിഗരറ്റ് വലിക്കും, മുടി വെട്ടിയപ്പോൾ തന്നെ പകുതിയും ഞാൻ മാറിയിരുന്നു: ശ്രീവിദ്യ മുല്ലച്ചേരി

തിരുവനന്തപുരം സ്വദേശിയായ സി. അമലാദാസിന്റെയും ലീമാദാസിന്റെയും മകളാണ് അമൃതാദാസ്. എറണാകുളം പത്തടിപാലത്തിലുള്ള കിന്റർ ഹോസ്പിറ്റലിലാണ് അമൃത ഇപ്പോൾ വർക്ക് ചെയ്യുന്നത്. ആനന്ദ് എ. ദാസ്, അരവിന്ദ് എ. ദാസ് എന്നിവർ സഹോദരങ്ങളാണ്.

അതേ സമയം സിദ്ദിഖിന്റെ പാതയിലൂടെ ഷഹീൻ അഭിനയ ജീവിതത്തിലേക്ക് ചുവടുവെച്ചിരുന്നു. പത്തേമാരി എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് താരപുത്രൻ അഭിനയിച്ചത്.

ഇതിന് ശേഷം കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ ബ്ലോഗ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി, എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന ചിത്രമാണ് ഷഹീന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ സിനിമ.

Also Read
കല്യാണം കഴിക്കാൻനല്ല പ്രഷർ ഉണ്ട്, പക്ഷേ മനസ്സു കൊണ്ട് ഞാൻ ഇപ്പോൾ അതിന് തയ്യാറല്ല: സിജ റോസ് പറയുന്നു

Advertisement