ദിലീപിനെ നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ് ; സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ വി.ഡി സതീശൻ പങ്കു വച്ച ചിത്രം വൈറൽ

216

കഴിഞ്ഞ ദിവസമായിരുന്നു നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹം. മലയാളത്തിലെ താരങ്ങളെല്ലാം ഒത്തൊരുമിച്ച് പങ്കെടുത്ത വിവാഹചടങ്ങായിരുന്നു ഇത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ വിവാഹവേദിയിൽ ഒന്നിച്ചെത്തിയത് വാർത്തയാകുകയും ചെയ്തിരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എത്തിയിരുന്നു.

സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയിൽ നിന്നും എടുത്ത ഒരു ഫോട്ടോ വി.ഡി സതീശൻ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിയ്ക്കുന്നത്.

Advertisements

ALSO READ

സിദ്ദീഖിന്റെ മകന്റെ വിവാഹ സത്കാരത്തിൽ തിളങ്ങി ദിലീപും കാവ്യാ മാധവനും, വേറിട്ട ഗെറ്റപ്പിൽ ദിലീപിന്റെ എൻട്രി, വൈറലായി വിഡിയോ

‘ഇന്നലെ നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനിലായിരുന്നു മോഹൻലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രം വി.ഡി. സതീശൻ പങ്കുവെച്ചത്.

എന്നാൽ ഈ ചിത്രത്തിന്റെ ഒറിജിനൽ ഫോട്ടോ പങ്കുവെച്ചാണ് വി.ഡി സതീശന്റെ നടപടിയെ സോഷ്യൽ മീഡിയയിൽ പലരും അഭിനന്ദിക്കുന്നത്. സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടൻ ദിലീപിനെ ഫോട്ടോയിൽ നിന്ന് കട്ട് ചെയ്താണ് വി.ഡി പ്രസ്തുത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

‘ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്സ്’ എന്നു പറഞ്ഞുകൊണ്ടാണ് ചിലർ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ‘ഫോട്ടോയിൽ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നാണ്’ മറ്റൊരു കമന്റ്.

ദിലീപിനെ നൈസ് ആയി ഒഴിവാക്കിയത് നന്നായി, അതും ഒരു നിലപാടാണ് എന്നാണ് മറ്റൊരു കമന്റ്, ഈ ഫോട്ടോയിൽ സിദ്ദിഖിന്റ അപ്പുറത്ത് ദിലീപ് ഉണ്ട്, അത് നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ്, എന്നാണ് മറ്റൊരാൾ കുറിച്ചത്.

‘പേട്ടനെ വെട്ടി മാറ്റിയതിൽ ഫെൻസ് അസ്വസ്ഥർ ആണെന്നും’ ‘കോവാൽജീയെ കളഞ്ഞത് മോശം ആയി പോയി, ആലുവ സബ് ജയിൽ ഇളകുമെന്നു’ള്ള തരത്തിലുള്ള കമന്റുകളുമുണ്ട്.

പേട്ടനെ നൈസായി ഒഴിവാക്കിയ വി.ഡിയുടെ കാഞ്ഞബുദ്ധിയെ നമിക്കുന്നു എന്നാണ് മറ്റൊരു കമന്റ്. ഇതിൽ മമ്മൂട്ടിയേതാണെന്ന് ചോദിച്ച് വി.ഡിയെ കളിയാക്കുന്ന കമന്റുകളും ഉണ്ട്.

ALSO READ

ക്യൂ നിന്ന് മദ്യം വാങ്ങും, കുടിക്കും, സിഗരറ്റ് വലിക്കും, മുടി വെട്ടിയപ്പോൾ തന്നെ പകുതിയും ഞാൻ മാറിയിരുന്നു: ശ്രീവിദ്യ മുല്ലച്ചേരി

അതേസമയം ദിലീപിനെ ഫോട്ടോയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയതിനെ വിമർശിക്കുന്ന ചിലരുമുണ്ട്. ഇലക്ഷൻ വരുമ്പോൾ വോട്ട് കുറയുമെന്ന് ഭയന്നാണ് ഫോട്ടോയിൽ നിന്ന് ദിലീപിനെ മാറ്റിയതെന്നാണ് ചില കമന്റ്. നടിയെ ആക്രമിച്ച കേസിലെ യഥാർത്ഥ ഇര ദിലീപാണെന്നും കേരള സർക്കാരും മുഴുവൻ മാധ്യമങ്ങളും ദിലീപിനെ ഇരയാക്കുകയാണെന്നുമായിരുന്നു ഇവരുടെ വാദം.

‘സാധാരണ ഷാഫി പറമ്പിൽ, വി.ടി, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി തുച്ഛം കോൺഗ്രസുകാരാണ് അങ്ങയുടെ പോസ്റ്റിന് പ്രതികരണവുമായി വരിക, ഇതിപ്പോ ഒത്തിരി ലൈക്കും കമന്റും ഉണ്ടല്ലോ സതീശേട്ടാ? ഞാൻ കരുതി കോൺഗ്രസ് ഉയർത്തെഴുന്നേറ്റെന്ന്.. ചിത്രം കണ്ടപ്പോഴല്ലേ കാര്യം മനസ്സിലായത്,’ തുടങ്ങിയുള്ള കമന്റുകളും ഫോട്ടോക്ക് കീഴിൽ എത്തുന്നുണ്ട്.

 

Advertisement