Home Entertainment Celebrities

അമ്മയായ സന്തോഷം അറിയിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ ; കുഞ്ഞിന്റെ പേര് ആരാധകരോട് പങ്കു വച്ചതിനോടൊപ്പം താരത്തിന്റെ അഭ്യർത്ഥനയും

266

നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ അമ്മയായി. സന്തോഷം പങ്കുവച്ച് താരപുത്രി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എത്തിയിരുന്നു. കുഞ്ഞിന് പേരും തീരുമാനിച്ചു. കുഞ്ഞ് ജനിച്ച സന്തോഷ വാർത്ത ഒരു ഓൺലൈൻ മാധ്യമങ്ങളും തെറ്റായി വ്യഖ്യാനിച്ച്, തെറ്റിദ്ധരിപ്പിയ്ക്കും വിധം തലക്കെട്ട് നൽകി പ്രചരിപ്പികരുത് എന്ന് ശ്രീലക്ഷ്മി പോസ്റ്റിലൂടെ അഭ്യർത്ഥിയ്ക്കുന്നുണ്ട്.

2022 മാർച്ച് 10 ന് ആണ് ശ്രീലക്ഷ്മിയ്ക്കും ജിജിൻ ജഹാംഗീറിനും കുഞ്ഞ് ജനിച്ചത്. ആൺ കുട്ടിയാണ്. അമ്മയും കുഞ്ഞും സുഖമായി ഇരിയ്ക്കുന്നു. അർഹാം ജിജിൻ ജഹാംഗീർ എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്. മമ്മയുടെയും ഡാഡയുടെയും ആദി.

Advertisements

ALSO READ

ദിലീപിനെ നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ് ; സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ വി.ഡി സതീശൻ പങ്കു വച്ച ചിത്രം വൈറൽ

ബേബി ബോയ്, ന്യൂബോൺ, മാഷ അല്ലഹ്, അൽ ഹം ദുലില്ലഹ്, ഗോഡ്സ് ഗിഫ്റ്റ്, ഔർ ലൈഫ് ലൈൻ എന്നിങ്ങനെയുള്ള ഹാഷ് ടാഗിനൊപ്പമാണ് കുഞ്ഞ് ജനിച്ച സന്തോഷം ശ്രീലക്ഷ്മി പങ്കുവച്ചത്. ദയവ് ചെയ്ത് ഓൺലൈൻ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിയ്ക്കും വിധം തലക്കെട്ട് നൽകി വാർത്ത നൽകരുത്. അച്ഛനും അമ്മയും ഞങ്ങളുടെ കുഞ്ഞിനൊപ്പം സമയം ചെലവഴിക്കുകയാണ്. സ്വകാര്യത മാനിക്കണം എന്നാണ് ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2019 ൽ ആണ് ശ്രീലക്ഷ്മിയും കൊമേർഷ്യൽ പൈലറ്റ് ആയ ജിജിൻ ജഹാംഗീറും തമ്മിലുള്ള വിവാഹം നടന്നത്. ആദ്യം മുസ്ലീം മത ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാര പ്രകാരവുമായിരുന്നു വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം ശ്രീലക്ഷ്മി അബുദാബിയിലേക്ക് പോയി.

ALSO READ

സിദ്ദീഖിന്റെ മകന്റെ വിവാഹ സത്കാരത്തിൽ തിളങ്ങി ദിലീപും കാവ്യാ മാധവനും, വേറിട്ട ഗെറ്റപ്പിൽ ദിലീപിന്റെ എൻട്രി, വൈറലായി വിഡിയോ

അവതാരകയായിട്ടാണ് ശ്രീലക്ഷ്മി കരിയർ ആരംഭിച്ചത്. ജഗതിയുടെ മകൾ എന്ന ലേബലിൽ ശ്രദ്ധിയ്ക്കപ്പെട്ട താരം പിന്നീട് ചില സിനിമകളിലും അഭിനയിച്ചു. ബിഗ്ഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയുമായിരുന്നു ശ്രീലക്ഷ്മി. അവസാനം ചെയ്ത ഷോയും ബിഗ്ഗ് ബോസ് ആയിരുന്നു.

Advertisement