ഈ പൈസ എല്ലാം തിരിച്ചു കൊടുക്കാൻ വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ എനിക്ക് കഴിയൂ, ഇനിയും ഉപദ്രവിക്കരുത്: സങ്കടത്തോടെ കൊല്ലം സുധി

817

മിമിക്രി രംഗത്തും മിനിസ്‌ക്രീൻ രംഗത്തും സിനിയിലും തിളങ്ങി നിൽക്കുന്ന താരമാണ് കൊല്ലം സുധി. സ്വതസിദ്ധമായ ശൈലിയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന സുധിക്ക് ആരാധകരും ഏറെയാണ്. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന ഷോയാണ് സ്റ്റാർ മാജിക്ക്.

ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഈ പരിപാടിയിൽ ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമായ താരങ്ങളാണ് സ്റ്റാർ മാജികിലും അണിനിരക്കുന്നത്. പരിപാടിയിൽ സിനിമ സീരിയൽ മിമിക്രി താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.

Advertisements

തുടക്കം മുതൽ ഈ പരിപാടിയിലുള്ളവരാണ് കൊല്ലം സുധിയു നെൽസണും മൊക്കെ. കലാരംഗത്തെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും താരങ്ങൾ തുറന്നുപറയാറുണ്ട്. അടുത്തിടെ കൊല്ലം സുധി കുടുംബത്തെകുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും എല്ലാം തുറന്നു പറഞ്ഞത് വൈറലായി മാറിയിരുന്നു.

ഇതിനു പിന്നാലെയാണ് സുധിക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നത്. ഇതിന് മറുപടി ആയി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം. സുധിയെയും കുടുംബത്തിനെയും വിമർശിച്ചുകൊണ്ട് കഴിഞ്ഞദിവസം മുതൽ ചില ഫേസ്ബുക്ക് പോസ്റ്റുകൾ വൈറലായിരുന്നു. സുധി ചില സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന തരത്തിലുള്ള വീഡിയോയും ഫേസ്ബുക്ക് പോസ്റ്റും ആണ് വൈറലായി മാറിയത്. സുധിയും ഭാര്യയും കുറെ ആളുകളുടെ പക്കൽ നിന്നും കടം വാങ്ങിയതായും, പറഞ്ഞ സമയത്ത് കൊടുത്തില്ല എന്നുമുള്ള ആരോപണം സുധിയ്‌ക്കെതിരെ ഉയർന്നിരുന്നു. ഇതിനു മറുപടി നൽകുകയാണ് ഇപ്പോൾ സുധി.

നിങ്ങൾക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്രി ആർട്ടിസ്റ്റാണ്, എന്ന് സ്വയം പരിചയപെടുത്തിക്കൊണ്ടാണ് സുധി വീഡിയോയിൽ നിറയുന്നത്. ലോക്ക് ഡൗൺ സമയത്ത് എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ സ്റ്റർമാജിക്ക് എപ്പിസോഡിലൂടെ പറഞ്ഞിരുന്നു എന്നും സുധി പറയുന്നു.

കടമായിട്ടും അല്ലാതെയും ആണ് ആളുകൾ എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോൾ വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാൻ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഏകദേശം അൻപതിനായിരത്തിനു മുകളിൽ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു.

അതിന്റെ അഡ്മിൻസ് അജീഷ്, രമ്യ യാദവ് തുടങ്ങിയ ആളുകൾ ആയിരുന്നു. ഇവർ തമ്മിൽ പരസ്പരം പല തരത്തിലുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.. അതോടെ ഞാൻ ആ ഗ്രൂപ്പിൽ നിന്നും പിന്മാറി. പിന്മാറി കഴിഞ്ഞപ്പോഴേക്കും സ്വാഭാവികമായി അവർക്ക് എന്നോട് ദേഷ്യം ഉണ്ടാകും. ആ സംഭവത്തിനു ശേഷം എന്നെ ഇപ്പോൾ കുടുംബപരമായും, പേഴ്‌സണൽ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം പറഞ്ഞുണ്ടാക്കുകയാണ്. എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കിൽ നിറയുന്നുണ്ട്. എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാൻ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരൻ അല്ലെ. നല്ല മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ എന്നെ പിന്തുണക്കുക. ഈ വീഡിയോ ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക. ഞാൻ നിങ്ങൾക്ക് സന്തോഷം തരും എന്നും സുധി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

Advertisement