ഭർത്താവും മകളും ഒത്തുള്ള കിടിലൻ കുടുംബ ചിത്രവുമായി വിന്ദൂജ മേനോൻ: സന്തൂർ മമ്മിയാണല്ലോ എന്ന് ആരാധകർ, ചിത്രം വൈറൽ

333

നൃത്ത രംഗത്ത് നിന്നും സിനിമയിലെത്തി പിന്നീട് മലയാളകളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വിന്ദൂജ മേനോൻ. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോൻ അഭിനയരംഗത്തേക്ക് എത്തിയത്.

റിലീസ് ചെയ്ത് 27 വർഷം ആയിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും നിറം മങ്ങാതെ നിൽക്കുന്ന ചിത്രം കൂടിയാണ് പവിത്രം . മോഹൻലാലിലനും വിന്ദുജ മേനോനും പുറമേ തിലകൻ, ശ്രീവിദ്യ, ശോഭന, തുടങ്ങിയവരുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു പവിത്രം.

Advertisements

ഈ സിനിമയിലെ ചേട്ടച്ഛന്റെ മീനുക്കുട്ടിയായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച വിന്ദൂജ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് 28 ഓളം സിനിമകൾ, മികച്ച നിരവധി ടെലിവിഷൻ പരമ്പരകൾ എന്നവയിലൂടെയായി തിളങ്ങി നിന്നു വിന്ദുജ മേനോൻ.

പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെർഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും എത്തുന്നത്.

സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഒരു കാലത്ത് വിന്ദുജ. 1991 ൽ കാസർകോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു വിന്ദുജ. വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ.

അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്. ഇപ്പോഴിതാ, വിന്ദുജയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭർത്താവ് രാജേഷിനും മകൾ നേഹയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം ആരാധകരുടെ മനം കവർന്നു.

നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. മകൾ വളർന്ന് കൗമാരക്കാരിയായിട്ടും വിന്ദുജയ്ക്ക് രൂപത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. സന്തൂർ മമ്മിയാണല്ലോ, ചേച്ചിയും അനിയത്തിയുമാണോ എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് കമന്റ് നൽകുന്നത്.

അതേ സമയം കേരള നാട്യ അക്കാദമിയിൽ ഡാൻസ് അധ്യാപികയായും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്. സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന സമയത്താണ് താരം ഇടവേള എടുത്തത്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മികച്ച ഒരു മടങ്ങി വരവും വിന്ദുജ നടത്തി.

താരത്തിന്റെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി എത്തിയ വിവരം അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു. നൃത്തത്തിലും സംഗീതത്തിലുമായി ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ് വിന്ദുജയ്ക്ക്. ഏഴു വർഷം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. ഈ പ്രായത്തിൽ തന്നെ ഡോക്ടറേറ്റ് ലഭിച്ചത് ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്നു. നൃത്തവും പാട്ടും പോലെ തന്നെയാണ് അഭിനയത്തെയും ഞാൻ നോക്കി കാണുന്നതെന്നും വിന്ദൂജ മേനോൻ പറയുന്നു.

Advertisement