സിനിമാ രംഗത്ത് പലർക്കും വഴങ്ങേണ്ടി വന്നിട്ടില്ലേ; കൃത്യമായ മറുപടിയുമായി ഇനിയ

49

തെന്നിന്ത്യൻ സിനിമയിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങി നിൽക്കുന്ന താരുന്ദരിയാണ് ഇനിയ. തമിഴത്തും മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഇനിയ തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യം കൂടിയാണ്. ജയരാജ് സംവിധാനം ചെയ്ത റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന മലയാളം ചിത്രത്തിലൂടെയാണ് ഇനിയ അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സ്വർണക്കടുവ, പരോൾ, പെങ്ങളില, മാമാങ്കം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടിയവയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം ആണ് ഇനിയ അവസാനം അഭിനയിച്ച മലയാള ചിത്രം.

Advertisements

തമിഴ്, കന്നഡ ഭാഷകളിലടക്കം ഒരു പിടി ചിത്രങ്ങൾ താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്‌കാരവും ഇനിയ നേടിയിട്ടുണ്ട്. തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഇനിയ ഇന്ന് മലയാള സിനിമയിലും മികവ് തെളിയിച്ച താരമാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്നോട് പലരും ചോദിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഇനിയ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മോശമായ രീതിയിൽ ഉള്ള ചോദ്യങ്ങളും ഒരുപാട് വിവാദങ്ങളും ഒക്കെ താരത്തെ തേടി എത്തിയിട്ടുണ്ട്. തന്നോട് പലരും ഈ രംഗത്ത് പലർക്കും വഴങ്ങേണ്ടി വന്നിട്ടില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുപാട് നല്ല സിനിമകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്നോട് ഇങ്ങനെ ഒരു സംശയം പലരും ചോദിക്കുന്നതെന്നാണ് താരം പറയുന്നത്.

സിനിമാ മേഖലയിൽ വന്ന് ഇത്രയും കാലത്തിനു ഇടയിൽ യാതൊരു മോശപ്പെട്ട അനുഭവവും തനിക്ക് ഉണ്ടായിട്ടില്ല. നമ്മൾ എങ്ങനെയാണ് ഈ മേഖലയെ നോക്കി കാണുന്നത് അതുപോലെയായിരിക്കും ഈ മേഖല നമുക്കെന്നാണ് താരം പറയുന്നത്. നമ്മൾ നിൽക്കേണ്ട സ്ഥാനത്ത് നിൽക്കുക ആണെങ്കിൽ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് ആണ് ഇത് പറയുന്നതെന്നുെ താരം പറയുന്നു.

Advertisement