ഇനി ശ്രമിക്കുന്നത് അതിനു വേണ്ടിയിട്ടാണ്, പാടാത്ത പൈങ്കിളിയിലെ മുൻ ദേവ സൂരജിന്റെ പുതിയ വിശേഷം ഇങ്ങനെ

46

മലയാളികളുടെ സന്ദർശന മുറിയിലേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. ഏറെ ആരാധകരുള്ള ഈ പരമ്പര കൺമണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.

മനീഷ മോഹൻ എന്ന നടിയായിരുന്നു കണ്ടമണിയെ അവതരിപ്പിച്ചത്. ദേവ എന്ന കഥാപാത്രമാണ് ഇതിലെ നായകൻ. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് സൂരജ് സൺ എന്ന നടനായിരുന്നു. എന്നാൽ അപ്രതിക്ഷിതമായി സൂരജ് സൺ ഈ സീരിയലിൽ നിന്നും പിൻമാറിയിരുന്നു.

Advertisements

ദേവയുടെ സ്ഥാനത്ത് നിന്നും സൂരജ് പോയപ്പോൾ ആരാധകർക്കും അത് വലിയ സങ്കടം ആയിരുന്നു. തുടർന്ന് തിരിച്ചു വരാനും പ്രേക്ഷകർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ചില ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് പോയതെന്ന് താരം പിന്നീട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തന്റെ വിശേഷം പറഞ്ഞാണ് സൂരജ് സൺ എത്തിയിരിക്കുന്നത്.

ഇനി കുറച്ച് നാൾ വീട്ടിലിരുന്ന് സൗന്ദര്യം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും വീഡിയോയിലൂടെ താരം വ്യക്തമാക്കി. ഇപ്പോൾ വീട്ടിലാണെന്ന് പറഞ്ഞ സൂരജ്, വീഡിയോയിൽ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ച് നിങ്ങൾക്ക് എനിക്ക് മെയിൽ ചെയ്യാം എന്നും വ്യക്തമാക്കി. ഇവിടെ അയക്കുന്ന ആളുടെ പേരോ മറ്റ് വിവരമോ പുറത്ത് വിടില്ലെന്നും താരം പറയുന്നു.

ഇതിനിടെ നടനോട് നിരവധി കാര്യങ്ങൾ ചോദിച്ച് ആരാധകരും എത്തുന്നുണ്ട്. വീട്ടിലിരുന്ന തനിക്ക് ഇപ്പോൾ കുറെ മാറ്റങ്ങൾ വന്നെന്നും സൂരജ് പറയുന്നു. ഇനി കുറച്ച് സൗന്ദര്യത്തിൽ ശ്രദ്ധകൊടുക്കാൻ ആണ് തീരുമാനം. ഷൂട്ടിലായിരുന്ന സമയത്ത് മേക്കപ്പ് അധികവും ഉപയോഗിക്കേണ്ടി വരാറുണ്ട്.

അതിനാൽ തന്നെ അപ്പോൾ മുഖത്ത് കുരുക്കളും കഴുത്തിൽ കറുപ്പുമൊക്കെയുണ്ടായിരുന്നു. ഇപ്പോൾ 2 ദിവസം കൂടുമ്പോൾ തൈരിട്ടു കൊടുക്കും. സൗന്ദര്യ സംരംക്ഷണത്തിന്റെ ഭാഗമായി നന്നായി വെള്ളം കുടിക്കാറുണ്ട്. അതും തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കുന്നത്.

ഇപ്പോൾ നേരത്തെ ഉറങ്ങി നേരത്തെ എണീക്കാറും ഉണ്ട്. മുടിയും താടിയുമൊക്കെ ഒറിജിനലാണ്. അത് മെയിന്റെയിൻ ചെയ്യുന്നത് കൊണ്ട് പോവുന്നുണ്ട്. ഉള്ളത് അത് പോലെ സൂക്ഷിക്കാൻ പറ്റിയാൽ നല്ലതാണ് താരം പറയുന്നു. അതേ സമയം പാടാത്ത പൈങ്കിളിയിൽ ദേവയായി സൂരജിന് പകരം പുതിയ നടൻ എത്തിയിരുന്നു. ലക്ജിത് സൈനി എന്ന താരമാണ് പുതിയ ദേവ.

Advertisement