കാവ്യ അങ്ങനെ ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി: വെളിപ്പെടുത്തലുമായി ജയസൂര്യ

10053

മിമിക്രിയിലൂടെ മിനി സ്‌ക്രീൻ അവതാരകനായി എത്തി അവിടുന്ന് മലയാള സിനിമയിലേക്കും എത്തിയ താരമാണ് നടൻ ജയസൂര്യ. കൈരളി ടിവിയിലെ ജഗതി ജഗതി അവതരിപ്പിച്ച് കൈയ്യടി നേടിയ ജയസൂര്യയെ ഹിറ്റ് മേക്കർ വിനയൻ ആണ് സിനിമയിൽ നായകനായി എത്തിച്ചത്.

2002 ൽ പുറത്തിരങ്ങിയ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് നായകനായി ജയസൂര്യയുടെ അരങ്ങേറ്റം. അതിന് മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും നായകനായ ദോസ്ത് എന്ന സിനിമയിൽ കോളേജ് സ്റ്റുഡന്റിന്റെ ഒരു ചെറിയ വേഷം ജയസൂര്യ ചെയ്തിരുന്നു.

Advertisements

ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻന്റെ തമിഴ് റീമേക്കായ എൻ മാനവനിലും ജയസാര്യ അഭിനയിച്ചു. പിന്നീട് സഹനടനായും വില്ലനായും നായകനായും എല്ലാം തിളങ്ങിയ ജയലൂര്യ ഇന്ന മലയാള സിനിമയിലെ യുവ നായകൻമാരിൽ മുൻപന്തിയിലാണ്. തുടക്കകാലത്ത് ഒന്നിലേറെ നായകൻമാരുള്ള മൾട്ടിസ്റ്റാർ ചിത്രങ്ങളാണ് ജയസൂര്യക്ക് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഇത്തരം നിരവധി സിനിമകളിൽ ജയസൂര്യ വേഷമിട്ടു.

Also Read
ഈ മുടിയിങ്ങനെ കെട്ടിയിടണ്ട ദർശന ; പ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘ഹൃദയ’ത്തിലെ ആദ്യ ഗാനം

ഉലകനായകൻ കമൽ ഹാസനൊടൊപ്പം അടക്കം അഞ്ച് തമിഴ് ചിത്രങ്ങളിൽ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും, നർമ്മരംഗങ്ങളിലെ മികവുമാണ് ജയസൂര്യയുടെ വളർച്ചക്ക് സഹായകമായത്.

ഇപ്പോഴിതാ തന്റെ ആദ്യ നായികകൂടിയായ നടി കാവ്യ മാധവനെ കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യനിൽ ജയസൂര്യക്ക് നായികയായത് കാവ്യ ആയിരുന്നു. പിന്നീട് പുലിവാൽ കല്യാണം, കംഗാരു, ഗ്രീറ്റിംങ്‌സ്, കിലുക്കം കിലുകിലുക്കം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജയസൂര്യയുടെ തുറന്നു പറച്ചിൽ.

കാവ്യാ മാധവനെ കുറിച്ച് ജയസൂര്യ പറഞ്ഞത് ഇങ്ങനെ:

വീട്ടിലെ അനിയത്തിക്കുട്ടിയെ പോലെയാണ് കാവ്യ മാധവൻ. ഒരു അനുഭവം പറയാം, ഊട്ടിയിൽ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു. ഇവൾക്ക് ഐസ്‌ക്രീമൊക്കെ വേണം. എന്നിട്ട് എന്റെ അടുത്തുവന്ന് പറയും ചേട്ടാ നീ പോയിട്ട് എനക്ക് ഐസ്‌ക്രീം വേടിച്ചു വാ എന്ന്.

എന്നിട്ട് മോളേ നിനക്ക് വേണ്ടി മേടിച്ചതാണെന്ന പോലെ അവൾക്ക് കൊടുക്കണമെന്നും പറയും. ഇതൊക്കെ കഴിക്കുന്നത് കണ്ടാൽ അവളുടെ അച്ഛനും അമ്മയും തടി കൂടുമെന്നും പറഞ്ഞ് ചീത്ത പറയും. അതു കൊണ്ടാണ് ഇങ്ങനെ വന്ന് പറയുന്നത്. ഞാൻ വാങ്ങിക്കൊണ്ടു വന്ന് കൊടുക്കുമ്പോൾ, ‘എന്തിന് ചേട്ടാ ഇതൊക്കെ’ എന്നൊരു ചോദ്യവും ചോദിച്ച് അതും വാങ്ങിപ്പോവും.

കംഗാരു സിനിമയുടം ഷൂട്ടിങ്ങ് സമയത്ത് കാവ്യാ മാധവൻ ഒരു ദിവസം എന്നോട് വന്ന് വർക്കൗട്ട് ഒന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചു. ചെയ്യുന്നുണ്ട്, ഇന്നു പറ്റിയില്ല, ഇനി വേണം പോകാൻ എന്ന് ഞാൻ പറഞ്ഞു. വർക്ക് ഔട്ട് ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി. അപ്പോഴാണ് ഞാൻ അറിയുന്നത് കാവ്യ മാധവൻ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനിൽ വന്നിരിക്കുന്നത് എന്ന്.

കാവ്യ റൂമിൽ ട്രെഡ് മില്ലിൽ വർക്ക് ഔട്ടൊക്കെ നടത്തുകയാണ് ദിവസവും. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി. രണ്ട് ദിവസം കഴിഞ്ഞ്, കാവ്യയുടെ അച്ഛൻ അത്താഴം ഒന്നിച്ചു കഴിക്കാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ ദാ ആ ട്രെഡ് മില്ലിൽ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു.

Also Read
റീലുകൾ ഉണ്ടാക്കാനുള്ള എന്റെ ദുർബലമായ ഒരു ശ്രമം ; സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി താര പത്‌നിയുടെ വീഡിയോ

ആദ്യത്തെ രണ്ട് ദിവസമേ ആവേശം ഉണ്ടായിരുന്നുള്ളു, ഇപ്പോൾ ദേ ഇങ്ങനെ അലക്കിയ തുണി ഇടാനാണ് ഉപയോഗിക്കുന്നത് എന്ന് കാവ്യയുടെ അമ്മ പറഞ്ഞു. ആ ട്രെഡ് മില്ല് രണ്ടാം നിലയിലെ മുറിയിലേക്ക് കയറ്റിക്കൊണ്ടു വരാൻ എത്ര പാടുപെട്ടിട്ടുണ്ടാകുമെന്നാണ് ഞാൻ അപ്പോൾ ആലോചിച്ചതെന്നും ജയസൂര്യ പറഞ്ഞു.

Advertisement