ഈ മുടിയിങ്ങനെ കെട്ടിയിടണ്ട ദർശന ; പ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘ഹൃദയ’ത്തിലെ ആദ്യ ഗാനം

103

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ദർശന..’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Advertisements

ഗാനത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചവരെയും ഗാനത്തിന്റെ ഷൂട്ടിങ്ങും ഉൾക്കൊള്ളിച്ചുള്ളതാണ് ടീസർ. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ALSO READ

ഇത് കള്ളക്കളിയാണോ എന്നെനിയ്ക്ക് തോന്നി പക്ഷേ പല ആളുകളിൽ നിന്നും മനസിലാക്കിയതും അവർ അങ്ങിനെ തന്നെയാണെന്നാണ് ; വെറുതെ പുകഴ്ത്തി പറയുന്നതല്ല ഞാൻ അവരെ ബഹുമാനിച്ചു പോയി : നടൻ ബാലാജി ശർമ്മയുടെ വാക്കുകൾ

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പക്ഷേ പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ഗാനങ്ങൾ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീത സംവിധായകൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

ALSO READ

പ്രതികാരം : റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ; സ്ത്രീ എന്ന് പൂർണ്ണിമ മോഹൻ

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത്.

Advertisement