എന്തൊക്കെയാണ് ബാബുവേട്ട എന്ന് പറഞ്ഞ് മമ്മൂക്ക ഇങ്ങോട്ട് വന്ന് എനിക്ക് കൈ തന്നു; അനുഭവം പങ്കുവെച്ച് ഹരീഷ് കണാരൻ

456

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീന് കോമഡി പരിപാടികളിലേക്കും അവിടുന്ന് മലയാള സിനിമയിലേക്കും എത്തിയ താരമാണ് ഹരീഷ് കണാരൻ. കോമഡി റിയാലിറ്റി ഷോയിലെ ജാലിയൻ കണാരൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെയണ് ഹരീഷ് സിനിമയിലെത്തിയത്.

ഇതിനോടകം തന്നെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയടുത്ത ഹരീഷിന്റെ കോഴിക്കോടൻ ശൈലിയിലെ സംസാരവും അഭിനയവും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കുറഞ്ഞകാലത്തിനുള്ളിൽ തന്നെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനും ഹരീഷിന് കഴിഞ്ഞിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ മയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് ഹരീഷ് കണാരൻ. പുത്തൻപണം, അച്ഛാദിൻ എന്നീ സിനിമകളിലാണ് ഹരീഷ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്.
മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ മാർത്താണ്ഡൻ സർ സംവിധാനം ചെയ്ത അച്ഛാദിൻ ആയിരുന്നു.

Also Read
പല സമയത്തും നസ്രിയയുടെ ആ പ്രവർത്തി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, നസ്രിയയെ ഷാനുവിന്റെയും ഫർഹാന്റെയും രക്ഷകർത്താവാക്കിയാലോ എന്നു വരെ തോന്നി: ഫാസിൽ

മൂന്ന് ചെറിയ സീൻ മാത്രേ എനിക്കുണ്ടായിരുന്നുള്ളു. അതിലാണെങ്കിൽ എനിക്ക് തമിഴ് ആണ് പറയേണ്ടിയിരുന്നത്. എനിക്ക് അത്രവശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെൻഷൻ. തെറ്റിപ്പോകുമോ, തെറ്റിയാൽ മൂപ്പർ എന്തെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു, ഹരീഷ് പറയുന്നു.

എന്നാൽ തന്റെ ടെൻഷനൊക്കെ മമ്മൂക്കയുടെ ഒറ്റ ഡയലോഗിൽ തീർന്നെന്നും വളരെ ഫ്രീയായി വർക്ക് ചെ ഹരീഷ് പറഞ്ഞു. മമ്മൂക്കയെ കാണുകയാണ് ഞാൻ സീനിന് റെഡിയായി മമ്മൂക്കയെ കാത്തു നിൽക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു.

എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ട സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗിൽ ഞാൻ ഫ്രീയായി, ഹരീഷ് പറഞ്ഞു. മമ്മൂക്ക ടിവിയിലെ എല്ലാ പരിപാടികളും കാണുന്ന വ്യക്തിയാണെന്നും എല്ലാ ചാനലിലെയും പരിപാടികൾ അദ്ദേഹം നിരീക്ഷിക്കാറുണ്ടെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

അഭിനയിക്കുമ്പോഴും കൂടെ വർക്ക് ചെയ്യുന്നവരോട് അഭിപ്രായം ഒക്കെ ചോദിക്കുന്നയാളാണ് മമ്മൂക്കയെന്നും ഹരീഷ് പറഞ്ഞു. ഒന്നോ രണ്ടോ ടേക്ക് പോയാലും മമ്മൂക്ക ഒന്നും പറയാറില്ലെന്നും ചെറിയ തമാശ പറഞ്ഞാലും പൊട്ടിച്ചിരിക്കുന്നയാളാണ് മമ്മൂക്കയെന്നും ഹരീഷ് പറയുന്നു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഹരീഷ് മമ്മൂട്ടിയെപ്പറ്റി തുറന്നു പറഞ്ഞത്.

Also Read
തനിക്ക് ഒപ്പം ജീവിക്കാൻ വിവാഹത്തിന് മുമ്പേ അദ്ദേഹം സ്വപ്‌ന ഭവനം ഒരുക്കി, ഗൃഹപ്രവേശനം കഴിഞ്ഞു: സജിൻ ഒരുക്കിയ ബെത്ലഹേമിനെ കുറിച്ച് ആലീസ്

Advertisement