സ്നേഹിക്കുന്ന ഒരു ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരി ആയിരിക്കും, ദീപക് ദേവിന് കിടുക്കാച്ചി മറുപടികൊടുത്ത് ലേഖാ ശ്രീകുമാർ

706

വർഷങ്ങളായി തന്റെ പാട്ടുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. അടിപൊളിയും മെലഡിയുമെല്ലാം ഒരുപോലെ പാടി ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവു തന്നെയാണ് എംജി ശ്രീകുമാർ എന്ന അതുല്യ ഗായകന്. മിനിസ്‌ക്രീൻ റിയാലിറ്റി ഷോകളിലെ വിധി കർത്താവായും അവതാരകനായുമെല്ലാം അദ്ദേഹം ടെലിവിഷനിലും തിളങ്ങി നിൽക്കുകയാണ്.

എംജി ശ്രീകുമാറിനെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. ഒട്ടുമിക്ക എല്ലാ വേദികളും എംജി ശ്രീകുമാറിന് ഒപ്പം ലേഖയും എത്താറുണ്ട്. ഇരുവരുടേയും പ്രണയകഥയും പരസ്പരമുള്ള സ്നേഹവുമെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. പൊതുവെ അഭിമുഖങ്ങളിൽ നിന്നും വേദികളിൽ നിന്നും മാറി നിൽക്കുന്ന സ്വഭാവമാണ് ലേഖയുടേത്.

Advertisement

എന്നാൽ ചിലപ്പോഴൊക്കെ ലേഖ വേദിയിലേക്ക് കയറിവരാറുണ്ട്. ഇങ്ങനെ ടോപ് സിംഗർ വേദിയിലെത്തിയ ലേഖ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. റിയാലിറ്റി ഷോയാണെങ്കിലും എപ്പോഴും തമാശയുടെ അന്തരീക്ഷം നിലനിർത്തുന്നതാണ് ടോപ് സിംഗർ. ഈ വേദിയിലേക്ക് ലേഖയും എത്തുകയായിരുന്നു.

ഇരുവരുടേയും പ്രണയകാലത്ത് ലേഖയ്ക്കായി പാടിക്കൊടുത്ത പാട്ട് ഒരിക്കൽകൂടി പാടാൻ എംജിയോട് ദീപക് ദേവും മധു ബാലകൃഷ്ണനും ആവശ്യപ്പെടുകയായിരുന്നു. ഇരുവരുടേയും ആവശ്യം പരിഗണിച്ച് എംജി ആ പാട്ടുപാടി. ഒരു മുഖം മാത്രം കണ്ണിൽ എന്ന മനോഹരമായ പാട്ടായിരുന്നു എംജി ശ്രീകുമാർ ആലപിച്ചത്. എംജി ശ്രീകുമാർ പാട്ടു പാടുമ്പോൾ ലേഖയുടെ മുഖം ശ്രദ്ധിച്ചോ എന്നായിരുന്നു പിന്നാലെ ദീപക് ദേവിന്റെ ചോദ്യം.

തുടർന്ന് എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നും ദീപക് ദേവ് ലേഖയോട് ചോദിച്ചു. രസകരമായൊരു മറുപടിയായിരുന്നു ഇതിന് ലേഖ നൽകിയത്. സ്നേഹിക്കു്നന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നായിരുന്നു ദീപക്കിന് ലേഖ നൽകിയ മറുപടി. താൻ ഒന്നും പറയാതെ തന്നെ തനിക്ക് വേണ്ടതൊക്കെ ചെയ്യുന്ന ആളാണെന്നും അവർ പറഞ്ഞു. തന്റെ ഭർത്താവ് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണെന്നും ലേഖ പറഞ്ഞു.

ലേഖയുടെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. നേരത്തെ തങ്ങളുടെ സ്നേഹത്തെ കുറിച്ച് എംജിയും ലേഖയും പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീർക്കും. സ്നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകൾ പറയലും മാത്രമല്ലെന്ന് 34 വർഷം ഒരുമിച്ച് ജീവിതത്തിന്റെ അനുഭവത്തിൽ തിരിച്ചറിഞ്ഞു എന്നായിരുന്നു അവർ പറഞ്ഞത്.

സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു എംജി ശ്രീകുമാറിനും ലേഖയ്ക്കും. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയായിരുന്നു. നീണ്ട കാലത്തെ ലിവിങ് ടുഗെദറിന് ഒടുവിൽ 2000 ജനുവരി 14നാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരാകുന്നത്.

Advertisement