ആരെയും അതിശയിപ്പിക്കുന്ന ആഡംബര ജീവിതം, ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ആസ്ഥികൾ എത്രയെന്ന് അറിയാമോ

13087

മലയാളത്തിന്റെ ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് തെന്നിന്ത്യൻ സിനിമാ ലോകത്തിന് സമ്മാനിച്ച താര സുന്ദരിയാണ് നയൻ താര എന്ന നടി. ഡയാന മറിയം കുര്യൻ എന്നാണ് നയൻതാരയുടെ ശരിയായ പേര്. സിനിമയിലെത്തിയപ്പോഴാണാ താരം നയൻതാര എന്നു പേരുമാറ്റിയത്.

കോളേജിൽ പഠിച്ചിരുന്ന സമയത്ത് നയൻ താര മോഡലിംഗ് ചെയ്തിരുന്നു. കൈരളി ടിവിയിൽ ഫോൺഇൻ പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. മോഡലിംങ്ങാണ് നയൻ താരയെ ചലച്ചിത്ര ലോകത്തേയ്‌ക്കെത്തിച്ചത്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻസ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ്.

Advertisements

Also Read
ശരിക്കും സമ്മതിക്കണം, അത്രയും വലിയൊരു നടന് ഇതൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ല: മമ്മൂട്ടിയെക്കുറിച്ച് ജുവൽ മേരി

തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാര് എന്നാണ് താരം അറിയപ്പെടുന്നത്.2003 ൽ ആണ മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി നയൻതാര മലയാള സിനിമയിലേക്ക് കടന്നു വന്നത്. മോഹൻലാലിന്റെ സഹോദരിയായി ഷാജികൈലാസിന്റെ നാട്ടു രാജാവ്, നായകയായി ഫാസിലിന്റെ വിസമയത്തുമ്പത്ത് എന്നീ ചിത്രങ്ങളിലും നയൻതാര അഭിനയിച്ചു.

2005 ൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രാപ്പകൽ, തസ്‌കര വീരൻ എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചു. പിന്നീട് തമിഴക ത്തേക്ക് ചേക്കേറിയ താരം 2005ൽ തനെന ശരത് കുമാർ നായകനായ അയ്യ എന്ന സിനിമയിൽ നായികയായി.

ഈ സിനിമയുടെ വിജയത്തോടെ താരം സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി. രജനിക്കൊപ്പം ചന്ദ്രമുഖിയിൽ അഭിനയിച്ചതോടെയാണ് നയൻസിന്റെ തലവര മാറുന്നത്. തുടർന്ന് ഇന്ന് വരെ തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാഴുകയാണ് താരം. ഒരുകാലത്ത് വെറും ഗ്ലാമർ താരമായി മാറ്റി നിർത്തപ്പെട്ട നടിയിൽ നിന്നും ഇന്ന് മറ്റ് അഭിനേതാക്കൾ കൊതിക്കുന്ന ഉയരത്തി ലെത്താൻ താരത്തിന് സാധിച്ചു. ഇന്ന് നയൻതാര ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയാണ്.

ഒരു വർഷം നടി ചെയ്യുന്നത് ഒന്നോ രണ്ടോ ചിത്രങ്ങളാണ്. പരസ്യ ചിത്രങ്ങളിൽ അതികം കാണാത്ത ഒരു നടിയാണ് നയൻതാര കാരണം മിനിറ്റുകൾ മാത്രം ധൈർഗ്യമുള്ള പരസ്യ ചിത്രങ്ങൾക്കും കോടികളാണ് നടി പ്രതിഫലം വാങ്ങുന്നത്. ഏവരെയും അതിശയി പ്പിക്കുന്നത് എപ്പോഴുമുള്ള നടിയുടെ ആഡംബര ജീവിതമാണ്.

ഒരു സാധാരക്കാരായ ഏതൊരാളും സ്വപനം കാണുന്ന ജീവിതമാണ് ഇന്ന് നയൻതാര ജീവിച്ചു തീർക്കുന്നത്. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരികയാണെങ്കിൽ പോലും പ്രൈവറ്റ് ഫ്ളൈറ്റ് ചാർട്ട് ചെയ്താണ് നടി വരുന്നത്. ഏറ്റവും ഒടുവിൽ വിഷുവിന് കേരളത്തി ലേക്കുള്ള യാത്രയുടെ ഫ്ളൈറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പത്ത് മില്യൺ ഡോളർ ആണ് നയൻതാരയുടെ ആകെ ആസ്തി. അതായത് ഇന്ത്യൻ രൂപയിൽ 71 കോടിയോളം വരും. കൂടാതെ രണ്ട് ആഡംബര കാറും രണ്ട് ആഡംബര വീടും സ്വന്തമായുള്ള നടിയാണ് നയൻതാര. അതിൽ ഒരു കാർ എൺപത് ലക്ഷം രൂപയുടെ ഓടി ക്യു സെവനും, 75.21 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എക്സ് ഫൈവുമാണ്.

ഇത് കൂടാതെ കേരളത്തിൽ തിരുവല്ലയിൽ ഫാൻസി സ്‌റ്റൈലിൽ ഒരു വീടും, ചെന്നൈയിൽ ഒരു അപ്പാർട്മെന്റും നടിക്ക് സ്വന്തമായുണ്ട്. തെന്നിന്ത്യയിൽ ഏറ്റവുമധികം താരമൂല്യമുള്ള നടി കൂടിയാണ് നയൻസ്. ചുരുങ്ങിയ കാലം കൊണ്ട് ലേഡി സൂപ്പർസ്റ്റാർ പദവി അന്യഭാഷയിൽ നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ നയൻതാരയ്ക്ക് അത് എളുപ്പത്തിൽ സാധിച്ചു.

Also Read
മമ്മൂട്ടി എന്ന മഹാനടൻ കാലം ചെയ്തു എന്ന് കരുതും ഞാൻ, അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം: മമ്മൂട്ടിക്ക് എതിരെ അഡ്വ. സംഗീത ലക്ഷ്മണ

അതിന് പിന്നിൽ അവരുടെ കഠിനാദ്വാനവും നിശ്ചയദാർഢ്യവും തന്നെയായിരുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്‌സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് താരത്തിന്റെ ജനനം. 1984 നവംബർ 18 ന് കോട്ടയം തിരുവല്ല സ്വദേശികളായ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കുര്യൻ കൊടിയാട്ടിന്റെയും ഓമനയുടെയും മകളായി ജനിച്ചു.

കൂടുതലും നോർത്ത്് ന്ത്യയിലായിരുന്നു നയൻതാരയുടെ വിദ്യാഭ്യാസം. തിരുവല്ല മാർത്തോമ്മ കോളേജിൽ നിന്നായിരുന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്.

Advertisement