താങ്കളോടുള്ള ഇഷ്ട്ടം ചാർമിളയെ തേച്ചപ്പോൾ കുറഞ്ഞുവെന്ന് ആരാധകനെന്ന പേരിൽ ചൊറി കമന്റിട്ടവന് കിടിലൻ മറുപടി നൽകി ബാബു ആന്റണി

1025

തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് മലയാളികളുടെ പ്രിയ നായകനായി മാറിയ താരമാണ് ബാബു ആന്റണി. 1986ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തെത്തിയ താരം ചെറുതും വലുതുമായി വില്ലൻ വേഷങ്ങളിലൂടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തനായി.

സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി ബാബു ആന്റണി മാറി.

Advertisements

സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. പിന്നീട് നായകവേഷത്തിലേത്ത് തിരിഞ്ഞ അദ്ദേഹം തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയിരുന്നു.

ഇടയ്ക്ക് ചെറിയ ഇടവേളകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും സിനമിയിൽ സജീമാണ് ബാബു ആന്റണി. അതേ സമയം ഇക്കാലത്തിനയിൽ അർഹിച്ച വേഷങ്ങൾ താരത്തിനു ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ഒമർ ലുലുവിന്റെ പവർസ്റ്റാർ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി ഇപ്പോൾ.

അതേ സമയം അടുത്തിടെ നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിയിൽ ശക്തമായി ഒരു വേഷം ബാബു ആന്റണി ചെയ്തിരുന്നു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ബാബു ആന്റണി തന്റെ സിനിമാ സംബന്ധമായ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിന് താഴെ ആരാധകനെന്ന പേരിൽ ഒരാളിട്ട ചൊറി കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മലയാളത്തിലെ മുൽകാലനായിക നടിയായിരുന് ചാർമിളയെ താൻ പ്രണയിച്ച് വഞ്ചിച്ചു പോയെന്ന വിമർശനത്തിനാണ് ബാബു ആന്റണി മറുപടി കൊടുത്തിരിക്കുന്നത്.

ബാബു ആന്റണി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനു താഴെയാണ് ചാർമിളയെ പരാമർശിച്ചുള്ള കമന്റ് വന്നത്. ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു, എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആൾ കമന്റ് ചെയ്തത്.

നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി ചാർമിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു.

ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും എന്നായിരുന്നു സിദ്ദിഖിന്റെ കമന്റ്.

ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് തിരിച്ചു ചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെടുന്നു. താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക എന്നായിരുന്നു ബാബു ആന്റണിയുടെ മറുപടി.

ഏതായാലും ഇതിനോടകം തന്നെ ബാബു ആന്റണിയുടെ മറുവടി വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് ബാബു ആന്റണിക്ക് പിന്തുണയുമായി എത്തുന്നത്.

Advertisement