എനിക്ക് കമലാഹസനോടായിരുന്നു അന്ന് ഭ്രമം, പിന്നീടങ്ങോട്ട് റോസാപൂവ് ചൂടി, കൺപീലി ഒട്ടിച്ച് കണ്ണെഴുതി, കടുത്ത ലിപ്സ്റ്റിക്കിട്ടു: കൗമാരകാലത്തെ കുറിച്ച് ഊർമ്മിള ഉണ്ണി

99

നർത്തകി ചലച്ചിത്ര അഭിനേത്രി എന്നിങ്ങനെ വർഷങ്ങളായി മലയാളി പ്രേക്ഷകരുടെ ഇടയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഊർമിള ഉണ്ണി. 1998 ൽ വെള്ളിത്തിരയിൽ എത്തിയ താരം ഇന്നും സിനിമയിൽ സജീവമാണ്. ജി അരവിന്ദൻ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഊർമ്മിള ഉണ്ണി അഭിനയ രംഗത്തേക്ക് എത്തിയത്.

തുടർന്ന് നിരവധി സിനിമകളിലും സീരിയലുകളിലും താരം വേഷമിട്ടു. എംടി ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന സർഗം എന്ന ചിത്രം കണ്ടവരാരും ഊർമ്മിള ഉണ്ണിയെ മറക്കാൻ ഇടയില്ല. മനോജ് കെ ജയൻ അവതരിപ്പിച്ച കുട്ടൻ തമ്പുരാന്റെ അമ്മയായി കോലോത്തെ തമ്പുരാട്ടിയായി മികച്ച പ്രകടനമാണ് ഊർമ്മിള ഉണ്ണി സർഗത്തിൽ കാഴ്ച വച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലർത്തി കൊണ്ടു തന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ പ്രകടനം.

Advertisements

തുടർന്നും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. സിനിമകൾക്ക് പുറമേ മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി. ഊർമിള ഉണ്ണി മാത്രമല്ല മകൾ ഉത്തര ഉണ്ണിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ഊർമിള ഉണ്ണി.

Also Read
അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നേയും സഹോദരിയേയും വളർത്തിയത്, അച്ഛൻ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല, ഞാൻ ആകെ അച്ഛനെ കണ്ടിട്ടുള്ളത് വെറും 2 തവണ: ടിപി മാധവന്റെ മകൻ

സിനിമ വിശേഷങ്ങളും ഒർമകളും പങ്കുവെച്ച് കൊണ്ട് താരം രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഊർമിളയുടെ ഒരു കുറിപ്പാണ്. അതിങ്ങനെ:

നാദ വിനോദങ്ങൾ.. കൗമാരകാലത്ത് എല്ലാവർക്കും സിനിമയോട് ഒരു വല്ലാത്ത ഭ്രമം തോന്നും. ചിലർക്ക് അത് ജീവിതാവസാനം വരെ നിലനിൽക്കും. ചിലർക്ക് വഴിയിലെവിടെയോ കെട്ടുപോകും. എനിക്ക് കമലാഹസ നോടായിരുന്നു അന്ന് ഭ്രമം. മദനോത്സവം ഒക്കെ പല തവണ തീയറ്ററിൽ പോയി കണ്ടിട്ടുണ്ട്.

അന്ന് ശ്രീദേവിയും, കമലും തമ്മിൽ പ്രണയത്തിലാണെന്ന് സിനിമാമാസികകളിൽ കണ്ടിരുന്നു.ചിലങ്ക എന്നൊരു സിനിമ തെലുങ്കിൽ റിലീസായി. ഉടനെ അത് മലയാളത്തിൽ ഡബ് ചെയ്തു വന്നു. എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞു അതിലെ നായികക്ക് ഊർമ്മിളയുടെ ഛായ ഉണ്ടെന്ന്.

ആ ജയപ്രദയുടെ ഹിറ്റ് ചിത്രമായിരുന്നു സാഗരസംഗമം നാദ വിനോദങ്ങൾ എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് ഞാനാണ് എന്നായിരുന്നു എന്റെ ഭാവം. പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക, റോസാപൂവ് ചൂടുക, കൺപീലി ഒട്ടിച്ച് കണ്ണെഴുതുക, കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാ പരിപാടികളിലായി ശ്രദ്ധ. കൗമാരം തീർന്നതോടെ എന്റെ ഭ്രമങ്ങളും തീർന്നു.

ഞാനും സിനിമയിൽ എത്തി. 30 വർഷം കഴിഞ്ഞാണ് രണ്ടു തമിഴ് സിനിമകൾ ചെയ്തത്. അന്ന് കുറച്ചു വർഷങ്ങൾ ഞാൻ ചെന്നെയിൽ താമസിച്ചിരുന്നു. ഏതോ ഒരു തമിഴ് സിനിമയുടെ പ്രമോഷൻ പരിപാടിക്കായി എനിക്കും ക്ഷണം കിട്ടി. വെറും കാഴ്ച കാരിയായിട്ടാണ് കേട്ടോ. അല്ലാതെ വേദിയിലെക്കല്ല.

അവിടെ എത്തിയപ്പോഴാണറിഞ്ഞത് അന്നത്തെ മുഖ്യാതിഥി കമലാഹസനാണ്. ഈശ്വരാ, അടുത്തു കണ്ടാൽ ഒരു സെൽഫി എടുക്കായിരുന്നു. സിൽക്കു ജുബ്ബയൊക്കെ ഇട്ട് പ്രഭാ പൂർണ്ണനായി വേദിയിൽ നിൽക്കുന്ന കമലിനെ ദൂരെയിരുന്നു ഞാൻ കണ്ടു. ജനം ആർത്തു കയ്യടിക്കുന്നുണ്ട്. എങ്കിലും പാദസരം കിലുങ്ങാത്ത പ്രണയം വന്നെത്തിയ എന്റെ കൗമാരത്തിലേക്ക് ഞാൻ പടികളിറങ്ങിച്ചെന്നു.

ഹൃദയത്തിന്റെ ഉള്ളറയിൽ സൂക്ഷിച്ച രാത്രികളുടെ നിലാവിനെ കുറിച്ചോർത്തു. മുടി നീട്ടി പിന്നിയിട്ട് റോസാപൂ ചൂടി നടന്ന കോളേജ ുവരാന്തകളെ കുറിച്ചോർത്തു. ടേപ് റിക്കോഡർ ഓൺ ചെയ്ത് കുന്നിൻ മുകളിൽ കമലാ ഹസനോടൊപ്പം നാദ വിനോദങ്ങൾ കളിച്ചത് ഞാനല്ല എന്നതിരിച്ചറിവോടെ.

ഇതിനോടകം ജയപ്രദ രാജ്യസഭാംഗത്വം നേടിയിരുന്നു. ഹിന്ദിയിലും, തെലുങ്കിലും നൂറുകണക്കിനു സിനിമകളിൽ നായികയായി. മലയാളത്തിൽ പ്രണയം എന്ന സിനിമയും. സിനിമയെന്ന ഒരേ തട്ടകത്തിൽ തന്നെയാണ് ഞാനും ജയപ്രദയും, കമലും ഒക്കെ ജോലി ചെയ്യുന്നത്. പക്ഷെ ഞാൻ അവരെയൊന്നും നേരിട്ടു കണ്ടിട്ടുപോലുമില്ല.

Also Read
ലോകത്തിലെ ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒന്നാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ റേഞ്ച് ഹോളിവുഡ് താരങ്ങൾക്കും മുകളിൽ, മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം: അൽഫോൺസ് പുത്രൻ

വേദിയിലേക്ക് നിസ്സംഗതയോടെ നോക്കിയിരിക്കുമ്പോൾ എഴുതിത്തീരാത്ത ഏതോ സിനിമാക്കഥയിൽ ഞാൻ നഷ്ടപ്പെട്ടിരുന്നു. കണ്ടുമതിവരാത്ത ഒരു സിനിമയിലെ എന്റെ കഥാപാത്രത്തിനു വേണ്ടി പുനർജനിക്കാൻ കാത്തിരിക്കയാണു ഞാൻ. ഉരിയാടാൻ സ്വാതന്ത്ര്യമില്ലാത്ത കൗമാരത്തിന്റെ അടിതട്ടിലേക്ക് വീണ്ടും വീണ്ടും ഞാൻ പടികളിറങ്ങുകയായിരുന്നു എന്നായിരുന്നു ഊർമ്മിള ഉണ്ണിയുടെ കുറിപ്പ്.

Advertisement